വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: റണ്‍വേട്ടയില്‍ സച്ചിന്‍, വിക്കറ്റുകള്‍ മുരളിക്ക്- കണക്കുകളില്‍ മുന്നിലാര്? എല്ലാമറിയാം

ഞായറാഴ്ചയാണ് ആദ്യ ഏകദിനം

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയ്ക്കു ഞായറാഴ്ച കൊളംബോയില്‍ തുടക്കമാവുകയാണ്. ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. മുന്‍നിര താരങ്ങള്‍ ടീമില്‍ ഇല്ലെങ്കിലും വിജയപ്രതീക്ഷയില്‍ തന്നെയാണ് ശിഖര്‍ ധവാന്‍ നയിക്കുന്ന ഇന്ത്യന്‍ സംഘം. മറുഭാഗത്ത് സുവര്‍ണ തലമുറയുടെ വിരമിക്കലോടെ ലങ്കയുടെ കരിയര്‍ ഗ്രാഫ് താഴേക്കാണ്. ഏഷ്യയിലെ ഏറ്റവും ദുര്‍ബല ടീമായി മാറിയിരിക്കുകയാണ് അവര്‍.

ഏകദിന ക്രിക്കറ്റ് ചരിത്രമെടുത്താല്‍ ഇന്ത്യ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ചിട്ടുള്ളത് ലങ്കയ്‌ക്കെതിരേയാണ്. മാത്രമല്ല ഇന്ത്യക്കു ഏറ്റവുമുയര്‍ന്ന വിജയശരാശരിയുള്ളതും അവര്‍ക്കെതിരേ തന്നെയാണ്.

 ഇതുവരെ 159 ഏകദിനങ്ങള്‍

ഇതുവരെ 159 ഏകദിനങ്ങള്‍

ഇതുവരെ 159 ഏകദിനങ്ങളിലാണ് ഇന്ത്യയും ലങ്കയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇവയില്‍ 91ലും വിജയം ഇന്ത്യക്കായിരുന്നു. 56 കളികളികാണ് ലങ്കയ്ക്കു വിജയിക്കാനായത്. ഒരു മല്‍സരം ടൈയില്‍ കലാശിച്ചപ്പോള്‍ ഒന്ന് ഉപേക്ഷിക്കപ്പെടുകയായിരുന്നു.

 ഉയര്‍ന്ന ടീം ടോട്ടല്‍, ചെറിയ ടീം ടോട്ടല്‍

ഉയര്‍ന്ന ടീം ടോട്ടല്‍, ചെറിയ ടീം ടോട്ടല്‍

ലങ്കയ്‌ക്കെതിരേ ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ 2009ല്‍ നടന്ന മല്‍സരത്തില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 414 റണ്‍സാണ്. ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന ടോട്ടല്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയ 411 റണ്‍സാണ്.
ഇന്ത്യയുടെ ഏറ്റവും ചെറിയ സ്‌കോര്‍ 54 റണ്‍സാണ്. ഇതിഹാസ താരം സനത് ജയസൂര്യ 189 റണ്‍സ് വാരിക്കൂട്ടിയ ഇതേ കളിയില്‍ തന്നെയായിരുന്നു ഇന്ത്യ വെറും 54ന് ഓള്‍ഔട്ടായത്. റോബിന്‍ സിങ് (11) മാത്രമേ അന്നു രണ്ടക്കം കടന്നുള്ളൂ.

 കൂടുതല്‍ റണ്‍സ്

കൂടുതല്‍ റണ്‍സ്

ശ്രീലങ്കയ്‌ക്കെതിരേ ഇന്ത്യക്കായി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്തത് മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 80 ഇന്നിങ്‌സുകളില്‍ നിന്നും 43.8 ശരാശരിയില്‍ 3113 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്ററുടെ സമ്പാദ്യം. 2899 റണ്‍സോടെ സനത് ജയസൂര്യയാണ് ലങ്കന്‍ താരങ്ങളില്‍ തലപ്പത്ത്.
ഇന്ത്യയും ലങ്കയും തമ്മിലുള്ള ഒരു ഏകദിന പരമ്പരയില്‍ കൂടുല്‍ റണ്‍സെന്ന റെക്കോര്‍ഡ് മുന്‍ ലങ്കന്‍ ഓപ്പണര്‍ തിലകരത്‌നെ ദില്‍ഷനു അവകാശപ്പെട്ടതാണ്. 2009ലെ പരമ്പരയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 353 റണ്‍സായിരുന്നു. 2005ലെ പരമ്പരയില്‍ 346 റണ്‍സെടുത്ത എംഎസ് ധോണിയാണ് ഇന്ത്യന്‍ താരങ്ങൡ ഒന്നാമന്‍.

 ശരാശരി, ഉയര്‍ന്ന സ്‌കോര്‍

ശരാശരി, ഉയര്‍ന്ന സ്‌കോര്‍

ബാറ്റിങ് ശരാശരിയെടുത്താല്‍ ഇന്ത്യയെ ഇത്തവണത്തെ പരമ്പരയില്‍ നയിക്കുന്ന ശിഖര്‍ ധവാനാണ് ബെസ്റ്റ്. 16 ഇന്നിങ്‌സുകളില്‍ നിന്നും 983 റണ്‍സെടുത്ത അദ്ദേഹത്തിന്റെ ശരാശരി 70.2 ആണ്. ധോണി (64.4), വിരാട് കോലി (60) എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ രോഹിത് ശര്‍മയുടെ പേരിലാണ്. രണ്ടു ഡബിള്‍ സെഞ്ച്വറികള്‍ ഹിറ്റ്മാന്‍ ലങ്കയ്‌ക്കെതിരേ വാരിക്കൂട്ടിയിട്ടുണ്ട്. 264, 208 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. ഇതില്‍ 264 റണ്‍സ് നിലവിലെ ലോക ലോക റെക്കോര്‍ഡ് കൂടിയാണ്.

 കൂടുതല്‍ വിക്കറ്റുകള്‍

കൂടുതല്‍ വിക്കറ്റുകള്‍

ബൗളിങിലേക്കു വരുമ്പോള്‍ ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഏറ്റവുമധികം വിക്കറ്റുകള്‍ കൊയ്തിട്ടുള്ളത്. 4.3 ഇക്കോണമി റേറ്റില്‍ 59 ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം 74 വിക്കറ്റുകള്‍ കൊയ്തിട്ടുണ്ട്. 70 വിക്കറ്റുകളെടുത്ത ലങ്കയുടെ തന്നെ മുന്‍ പേസ് ഇതിഹാസം ചാമിന്ദ വാസാണ് രണ്ടാംസ്ഥാനത്ത്. ഇന്ത്യന്‍ ബൗളര്‍മാരില്‍ കൂടുതല്‍ വിക്കറ്റ് മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാനാണ് (66).
ഒരു പരമ്പരയില്‍ കൂടുതല്‍ വിക്കറ്റെടുത്തത് ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ്. 2017ലെ ഇന്ത്യ- ലങ്ക പരമ്പരയില്‍ അഞ്ച് ഇന്നിങ്‌സുകളില്‍ നിന്നും അദ്ദേഹം കൊയ്തത് 15 വിക്കറ്റുകളായിരുന്നു. 13 വിക്കറ്റുകളുമായി ശ്രീലങ്കയുടെ മുന്‍ സ്പിന്നര്‍ അജന്ത മെന്‍ഡിസാണ് രണ്ടാംസ്ഥാനത്ത്.

Story first published: Saturday, July 17, 2021, 14:09 [IST]
Other articles published on Jul 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X