വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: പുജാര,രഹാനെ,ഇഷാന്ത്,സാഹ, എല്ലാവരെയും തഴഞ്ഞു, വിരമിക്കാന്‍ അവസരം നല്‍കൂ

രഞ്ജി ട്രോഫിയില്‍ രഹാനെ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്തിട്ടും പരിഗണിക്കപ്പെട്ടില്ല. പുജാര രഞ്ജി ട്രോഫിയില്‍ പൂജ്യത്തിനാണ് പുറത്തായത്

1

മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്, ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്നലെയാണ് പ്രഖ്യാപിച്ചത്. ടി20 പരമ്പരക്കുള്ള ടീമില്‍ പല സീനിയര്‍ താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചു. സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് എത്തിയതും ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. എന്നാല്‍ ടെസ്റ്റ് ടീമിലേക്ക് വരുമ്പോള്‍ സീനിയര്‍ താരങ്ങളെ ഒന്നാകെ തഴയുന്ന നിലപാടാണ് ബിസിസി ഐ സ്വീകരിച്ചിരിക്കുന്നത്.

മോശം ഫോമിലായിരുന്ന അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പുജാര, ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്കാണ് ടീമിലെ സ്ഥാനം നഷ്ടമായിരിക്കുന്നത്. രഹാനെയും പുജാരയും ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നെടുന്തൂണുകളായിരുന്നു. ഇന്ത്യ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ വിദേശ പര്യടനങ്ങളില്‍ തിളങ്ങിയപ്പോഴെല്ലാം രഹാനെയും പുജാരയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി രണ്ട് പേരുടെയും പ്രകടനം പ്രതീക്ഷക്കൊത്തുള്ളതല്ല.

1

ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇരുവര്‍ക്കുമുള്ള അവസാന പിടിവള്ളിയായിരുന്നെങ്കിലും അതിലും നിരാശപ്പെടുത്തിയതോടെ പൂര്‍ണ്ണമായും തഴയപ്പെട്ടിരിക്കുകയാണ്. രഞ്ജി ട്രോഫിയില്‍ രഹാനെ സെഞ്ച്വറി നേടി ഫോം വീണ്ടെടുത്തിട്ടും പരിഗണിക്കപ്പെട്ടില്ല. പുജാര രഞ്ജി ട്രോഫിയില്‍ പൂജ്യത്തിനാണ് പുറത്തായത്. എന്തായാലും ഇനി ഈ നാല് പേര്‍ക്കും ടീമിലേക്ക് തിരിച്ചുവരവ് എളുപ്പമാവില്ലെന്ന് ഉറപ്പാണ്. ഇപ്പോഴിതാ സീനിയര്‍ താരങ്ങളെ ഒന്നാകെ തഴഞ്ഞ സെലക്ടര്‍മാരുടെ നീക്കത്തിനെതിരേ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ആരാധകര്‍.

2

'ഇത് നീതികേടും നാണക്കേടുമാണ്. രഹാനെയും പുജാരയും വിരമിക്കാന്‍ പ്രഖ്യപിക്കാത്ത സാഹചര്യത്തില്‍ അവസാന അവസരം പോലും നല്‍കാതെ ഇങ്ങനെ തഴയാന്‍ പാടില്ലായിരുന്നു' എന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. കൂടുതല്‍ ആരാധകരും പറയുന്നത് മാറ്റം ആവിശ്യമാണെങ്കിലും വിരമിക്കാന്‍ ഇവര്‍ക്ക് അവസരം നല്‍കണമെന്നാണ്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ അവസരം നല്‍കിയിരുന്നെങ്കിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ വിടപറയല്‍ മത്സരം ഇവര്‍ അര്‍ഹിക്കുന്നുണ്ടെന്നാണ് ഒരു പക്ഷം ആരാധകര്‍ പ്രതികരിക്കുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഇന്ത്യക്കായി മികച്ച പ്രകടനം നടത്തിയിട്ടുള്ളവരാണ് ഇവര്‍. ഇവരെ ഇത്തരത്തില്‍ അവഹേളിച്ച് ഇറക്കിവിടുന്നത് ശരിയല്ലെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്. രഞ്ജി ട്രോഫിയില്‍ കൂടുതല്‍ മികവ് കാട്ടി ഇരുവരും ഫോം വീണ്ടെടുത്ത് ടീമിലേക്ക് തിരിച്ചുവരവ് നടത്തുമെന്നും ചില ആരാധകര്‍ പ്രതികരിച്ചിട്ടുണ്ട്.

3

അതേ സമയം മറ്റൊരു പക്ഷം ആരാധകര്‍ ബിസിസി ഐയുടെ തീരുമാനത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ടീം ആരാധകരുടെ ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെ ഫലമാണിതെന്നാണ് ഒരു ആരാധകന്‍ പറയുന്നത്. ഇനിയും യുവ താരങ്ങളെ മാറ്റിനിര്‍ത്താന്‍ സാധിക്കില്ലെന്നും ആരാധകര്‍ പറയുന്നു. പരമാവധി അവസരം നല്‍കിയിട്ടും ഫോം കണ്ടെത്താനാവാത്തതിനാല്‍ മാറ്റിനിര്‍ത്തണമെന്ന് തന്നെയാണ് ചില ആരാധകരും പ്രതികരിക്കുന്നത്.

4

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയാല്‍ രഹാനെക്കും പുജാരക്കും വീണ്ടും അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇഷാന്ത് ശര്‍മ, വൃദ്ധിമാന്‍ സാഹ എന്നിവര്‍ക്ക് മടങ്ങിവരവ് പ്രയാസം തന്നെയായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മാത്രം പരിഗണിക്കപ്പെടുന്നവരാണ് ഇരുവരും. ഇഷാന്ത് തുടര്‍ പരിക്കില്‍ വലയുകയാണ്. പേസ് നിരയില്‍ യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കവെ മോശം ഫോമിലുള്ള ഇഷാന്തിന് കാര്യങ്ങള്‍ എളുപ്പമല്ല.

5

സാഹക്ക് 37 വയസായിരിക്കുകയാണ്. റിഷഭ് പന്ത് ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറാവുമ്പോള്‍ ബാക് അപ്പായി സാഹയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ടീമിന്റെ ഭാവി മുന്നില്‍ക്കണ്ട് മാറ്റം അനിവാര്യമാണ്. കെ എസ് ഭരതിനെ വളര്‍ത്തിക്കൊണ്ടുവരാനാണ് ബിസിസിഐ ശ്രമിക്കുന്നത്. സാഹയുടെ ബാറ്റിങ് റെക്കോഡുകള്‍ മികച്ചതല്ലാത്തതിനാല്‍ത്തന്നെ ഇനിയൊരു മടങ്ങിവരവ് ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

Story first published: Sunday, February 20, 2022, 12:30 [IST]
Other articles published on Feb 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X