Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs SL: മുംബൈ ഇന്ത്യന്‍സിലെത്തിയത് തലവിധി മാറ്റി, അവിടെ നിന്നാണ് എല്ലാം ശരിയായത്'- സൂര്യകുമാര്‍

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര അവസാനിക്കുമ്പോള്‍ ഏറ്റവും കൈയടി നേടിയ ഇന്ത്യന്‍ താരങ്ങളിലൊരാള്‍ സൂര്യകുമാര്‍ യാദവാണ്. ഇംഗ്ലണ്ടിനെതിരായ ടി20 അരങ്ങേറ്റ പരമ്പരയിലെ ഗംഭീര പ്രകടനം പോലെ ശ്രീലങ്കയ്‌ക്കെതിരായ ഏകദിന അരങ്ങേറ്റ പരമ്പരയും സൂര്യകുമാര്‍ മികച്ചതാക്കി. ആദ്യ മത്സരത്തില്‍ പുറത്താവാതെ ഇന്ത്യയെ വിജയത്തിലെത്തിച്ച താരം രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടി. മൂന്നാം മത്സരത്തില്‍ 40 റണ്‍സും നേടിയ അദ്ദേഹം 124 റണ്‍സുമായി ടൂര്‍ണമെന്റിലെ താരമാവുകയും ചെയ്തു.

സൂര്യകുമാര്‍

ഇംഗ്ലണ്ട് പര്യടനത്തിലേക്കും സൂര്യകുമാറിന് അവസരം ലഭിക്കുമെന്നാണ് സൂചന.സമീപകാലത്തെ പ്രകടനം കൊണ്ട് മധ്യനിരയിലെ വിശ്വസ്തനാവാന്‍ തനിക്ക് സാധിക്കുമെന്ന് സൂര്യകുമാര്‍ തെളിയിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിലേക്കും ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള സൂര്യകുമാര്‍ തന്റെ കരിയറിലെ മാറ്റങ്ങളെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

മുംബൈ ഇന്ത്യന്‍സിലെത്തിയത് വഴിത്തിരിവ്

മുംബൈ ഇന്ത്യന്‍സിലെത്തിയത് വഴിത്തിരിവ്

ഞാന്‍ ഇന്ന് ബാറ്റ് ചെയ്യുന്നത് പോലെ തന്നെയാണ് തുടക്കം മുതല്‍ ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ 2018ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതോടെ കാര്യങ്ങള്‍ക്ക് അല്‍പ്പം മാറ്റം വന്നു. എന്റെ ഉത്തരവാദിത്തം എന്താണെന്ന് തിരിച്ചറിഞ്ഞു. എന്റെ മത്സരത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്നും ഒരു പടി എങ്ങനെ മുന്നിലെത്താമെന്നും ചിന്തിച്ചു. കൂടുതല്‍ പരിശീലനം നടത്തി. എന്നെ അഞ്ച്,ആറ് വര്‍ഷമായി അറിയാവുന്ന എല്ലാ താരങ്ങളോടും മത്സരത്തെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. നിലവിലെ പ്രകടനത്തില്‍ വളരെ സന്തോഷവാനാണ്.

കെകെആറില്‍ മധ്യനിരയിലെ ഫിനിഷര്‍ റോളായിരുന്നു സൂര്യക്ക് ലഭിച്ചത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിലേക്കെത്തിയതോടെയാണ് അദ്ദേഹത്തിന് ടോപ് ഓഡറില്‍ അവസരം ലഭിച്ചത്. ഈ പ്രകടനമാണ് ശ്രദ്ധിക്കപ്പെട്ടതും ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുത്തതും.

മുംബൈ ക്രിക്കറ്റ് എങ്ങനെ സഹായിച്ചു

മുംബൈ ക്രിക്കറ്റ് എങ്ങനെ സഹായിച്ചു

ഞാനൊരു മുംബൈ ആണ്‍കുട്ടിയാണ്. മുംബൈയില്‍ ജനിച്ചുവളരുന്ന ഒരാള്‍ക്ക് ക്ലബ്ബ് മത്സരങ്ങളിലും ആഭ്യന്തര മത്സരങ്ങളിലും കടുത്ത വെല്ലുവിളികള്‍ നേരിടേണ്ടി വരും. കാരണം എല്ലാവരും തന്നെ വലിയ പ്രതിഭകളാണ്. അവിടുത്തെ വിക്കറ്റില്‍ ഏത് താരം ഷോട്ടുകളാണ് കളിക്കേണ്ടതെന്ന് ചിന്തിച്ചിരുന്നു. അതേ കാര്യം തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിന്തുടരുന്നത്. കാര്യങ്ങളെ ലളിതമായി എടുക്കുകയും എന്റെ ദിനചര്യകള്‍ കൃത്യമായി നോക്കുകയുമാണ് ചെയ്യുന്നത്.

ഇനി എല്ലാം എന്റെ കൈയിലാണ്

ഇനി എല്ലാം എന്റെ കൈയിലാണ്

ഇന്ത്യക്കായി കളിക്കുകയെന്നത് ഏത് താരത്തിന്റെയും സ്വപ്‌നമാണ്. എന്റെയും സ്വപ്‌നമായിരുന്നു. വളരെയധികം കഠിനാധ്വാനവും ക്ഷമയും ആത്മവിശ്വാസവും അതിനായി വേണ്ടിവന്നു. ഞാന്‍ കാത്തിരുന്നതിന് ഫലമുണ്ടായതില്‍ വളരെ സന്തോഷം. ഇവിടെത്തൊട്ട് എല്ലാം എന്റെ കൈയിലാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭാവി എങ്ങനെ കെട്ടിപ്പടുക്കുമെന്നത് ഓര്‍ക്കുമ്പോള്‍ വളരെ ആകാംക്ഷ തോന്നുന്നു-സൂര്യകുമാര്‍ പറഞ്ഞു.

Story first published: Saturday, July 24, 2021, 12:31 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+