വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: 'റിഷഭിനെപ്പോലെ മത്സരം മനസിലാക്കുന്ന മറ്റൊരു താരവുമില്ല', പ്രശംസിച്ച് രോഹിത് ശര്‍മ

രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ വമ്പന്മരങ്ങള്‍ ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നപ്പോള്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവതാരങ്ങള്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യയുടെ രക്ഷകരായി

1

ബംഗളൂരു: ശ്രീലങ്കയ്‌ക്കെതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ 238 റണ്‍സിന് ജയിച്ച് ഇന്ത്യന്‍ ടീം വീരഗാഥ തുടരുകയാണ്. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ ടി20 പരമ്പരക്ക് പിന്നാലെ ടെസ്റ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരിയിരിക്കുകയാണ്. രോഹിത് ശര്‍മ, വിരാട് കോലി തുടങ്ങിയ വമ്പന്മരങ്ങള്‍ ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നപ്പോള്‍ റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍ തുടങ്ങിയ യുവതാരങ്ങള്‍ ഗംഭീര പ്രകടനം നടത്തി ഇന്ത്യയുടെ രക്ഷകരായി.

1

185 റണ്‍സുമായി റിഷഭ് പന്താണ് ടെസ്റ്റ് പരമ്പരയിലെ താരമായത്. പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 28 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ടെസ്റ്റിലെ ഇന്ത്യക്കാരന്റെ വേഗ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡും റിഷഭ് സ്വന്തം പേരിലാക്കി. ഇപ്പോഴിതാ മത്സരശേഷം റിഷഭിന്റെ പ്രകടനത്തെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. റിഷഭിനെപ്പോലെ മത്സരം മനസിലാക്കുന്ന മറ്റൊരു താരവുമില്ലെന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്.

1

'റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. അതുകൊണ്ട് തന്നെ അവനെപ്പോലെ മത്സരത്തെ വിലയിരുത്താന്‍ കെല്‍പ്പുള്ള മറ്റൊരു താരവുമില്ല. കീപ്പറാവുക എന്നത് തന്നെ വലിയ വെല്ലുവിളിയാണ്. അതോടൊപ്പം മത്സരത്തെ മനസിലാക്കുകയെന്നത് വലിയ കാര്യമാണ്. സ്പിന്നര്‍മാരുടെ ടേണും ബൗണ്‍സുമെല്ലാം കൃത്യമായി മനസിലാക്കുന്നു. പേസര്‍മാര്‍ പന്തെറിയുമ്പോള്‍ റിവേഴ്‌സ് സ്വിങ്ങും പന്തിന്റെ ചലനവുമെല്ലാം കൃത്യമായി മനസിലാക്കേണ്ടതായുണ്ട്. ഇതെല്ലാം എനിക്ക് ലഭിക്കുന്നതും കാണാന്‍ കഴിയുന്നതും റിഷഭിലാണ്.

1

അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് ഫീല്‍ഡില്‍ ഞങ്ങള്‍ സംസാരിക്കാറുണ്ട്. അവസാന സീസണില്‍ അവന്‍ ഫ്രാഞ്ചൈസിയെ നയിച്ചത് നോക്കുക. മത്സരത്തെക്കുറിച്ച് വ്യക്തമായ പദ്ധതി അവനുണ്ട്. മത്സരത്തിനിടെ അവനോട് നിര്‍ദേശങ്ങള്‍ ചോദിക്കാറുണ്ട്. എന്താണ് സംഭവിക്കുകയെന്നതില്‍ അഭിപ്രായവും ചോദിക്കാറുണ്ട്. എവിടെയാണ് ബാറ്റ്‌സ്മാന്റെ ദൗര്‍ബല്യമെന്നും എവിടെയാണ് പ്രതിരോധിക്കുന്നതെന്നുമെല്ലാം അവന്‍ മനസിലാക്കുന്നു. അതുകൊണ്ട് തന്നെ അവനോട് കളത്തില്‍ കൂടുതല്‍ സംസാരിക്കുന്നു'- രോഹിത് ശര്‍മ പറഞ്ഞു.

1

ഇന്ത്യയുടെ ഭാവി നായകനായി വിലയിരുത്തപ്പെടുന്ന താരമാണ് റിഷഭ്. എല്ലാ സമയത്തും കളത്തില്‍ പോസിറ്റീവായി കാണപ്പെടുന്ന താരം സമ്മര്‍ദ്ദങ്ങളെ നന്നായി അതിജീവിക്കുന്ന ബാറ്റ്‌സ്മാന്‍ കൂടിയാണ്. അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ പ്രകടനം തന്നെ നോക്കുക. തന്റെ ശൈലിയെ വിമര്‍ശിച്ചവരോട് അതേ ശൈലിയില്‍ കളിച്ച് മികവ് കാട്ടി കൈയടി നേടിയെടുക്കാന്‍ റിഷഭിന് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ നായകനാണ് റിഷഭ്.

1

സ്പിന്നര്‍മാരെ റിഷഭ് നന്നായി മനസിലാക്കുന്നുണ്ടെന്നും രോഹിത് പറഞ്ഞു. 'അശ്വിന്‍, ജഡേജ, അക്ഷര്‍ എന്നിവര്‍ക്കെതിരെയെല്ലാം ഏറെ നാളുകളായി അവന്‍ കീപ്പ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ അവരുടെ ബൗളിങ് ശക്തിയെക്കുറിച്ച് അവന് വ്യക്തമായ അറിവുണ്ട്. കാര്യങ്ങളെ മനസിലാക്കുക മാത്രമല്ല ടെസ്റ്റില്‍ മികച്ച പ്രകടനം നടത്തി മുന്നോട്ട് പോകാനും അവന് സാധിക്കുന്നു. ഇപ്പോള്‍ വലിയ ആത്മവിശ്വാസം അവനുണ്ട്. അത് ടീമിനും ഗുണം ചെയ്യുന്നു' -രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Monday, March 14, 2022, 22:20 [IST]
Other articles published on Mar 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X