വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SL: പിങ്ക് ബോളിലും ലങ്ക തകര്‍ന്നു, ഇന്ത്യക്ക് 238 റണ്‍സ് ജയം, പരമ്പര തൂത്തുവാരി

ഒമ്പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 419 റണ്‍സുകൂടി വേണം. പിച്ചില്‍ കൂടുതല്‍ ടേണും ബൗണ്‍സും ലഭിക്കുന്ന സാഹചര്യത്തില്‍ ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല

1
പിങ്ക് ബോളിലും ലങ്ക തകര്‍ന്നു, ഇന്ത്യ പരമ്പര തൂത്തുവാരി | Oneindia Malayalam

ബംഗളൂരു: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 238 റണ്‍സ് ജയം. പിങ്ക് ബോളില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 447 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയുടെ ഇന്നിങ്‌സ് 208 റണ്‍സില്‍ ഒതുങ്ങുകയായിരുന്നു. സെഞ്ച്വറിയോടെ ശ്രീലങ്കന്‍ നായകന്‍ ദിമുത് കരുണരത്‌ന (107) ശക്തമായി പൊരുതിയെങ്കിലും മികച്ച പിന്തുണ ലഭിച്ചില്ല.

174 പന്തുകള്‍ നേരിട്ട് 15 ബൗണ്ടറി ഉള്‍പ്പെടെ ഗംഭീര പ്രകടനമാണ് കരുണരത്‌ന നടത്തിയത്. കുശാല്‍ മെന്‍ഡിസും (54) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. ഏഴ് പേരാണ് ശ്രീലങ്കന്‍ നിരയില്‍ രണ്ടക്കം കാണാനാവാതെ പുറത്തായത്. ഇന്ത്യക്കായി ആര്‍ അശ്വിന്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ മൂന്നും അക്ഷര്‍ പട്ടേല്‍ രണ്ടും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ആദ്യ മത്സരത്തില്‍ ഇന്നിങ്‌സിനും 222 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം. ഇതോടെ രണ്ട് മത്സര പരമ്പര ഇന്ത്യ തൂത്തുവാരി.

രണ്ടാം ടെസ്റ്റിലും ജയിച്ചതോടെ തുടര്‍ച്ചയായി 11 മത്സരങ്ങളിലും ഇന്ത്യയെ ജയിപ്പിക്കുന്ന ആദ്യ നായകനെന്ന റെക്കോഡ് രോഹിത് ശര്‍മ സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. വിരാട് കോലിക്കും എംഎസ് ധോണിക്കുമൊന്നും നേടാനാവാത്ത നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ശ്രീലങ്കയ്ക്ക് ഒരു സമയത്തും ആധിപത്യം കാട്ടാന്‍ സാധിക്കാത്ത തരത്തിലായിരുന്നു ഇന്ത്യയുടെ പ്രകടനം.

1

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സ് ഒന്നാം ഇന്നിങ്സില്‍ നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്ക 109 റണ്‍സിനാണ് കൂടാരം കയറിയത്. മായങ്ക് അഗര്‍വാള്‍ (4), രോഹിത് ശര്‍മ (15), ഹനുമ വിഹാരി (31), വിരാട് കോലി (23), റിഷഭ് പന്ത് (39), രവീന്ദ്ര ജഡേജ (4) എന്നിവരെല്ലാം ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങില്‍ നിരാശപ്പെടുത്തിയപ്പോള്‍ ശ്രേയസ് അയ്യരുടെ (92) ഇന്നിങ്സാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 98 പന്തുകള്‍ നേരിട്ട് 10 ഫോറും നാല് സിക്സും ഉള്‍പ്പെടെയാണ് ശ്രേയസിന്റെ പ്രകടനം. ശ്രീലങ്കയ്ക്കായി ലസിത് എംബുല്‍ദാനിയ, പ്രവീണ്‍ ജയവിക്രമ എന്നിവര്‍ മൂന്ന് വിക്കറ്റും ധനഞ്ജയ് ഡി സില്‍വ രണ്ട് വിക്കറ്റും സുരങ്ക ലക്മാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

1

മറുപടിക്കിറങ്ങിയ സന്ദര്‍ശകരെ 109ല്‍ ഒതുക്കിയത് ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് പ്രകടനമാണ്. 10 ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ബുംറ അഞ്ച് വിക്കറ്റ് പിഴുതത്. ആര്‍ അശ്വിനും മുഹമ്മദ് ഷമിയും രണ്ട് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റും വീഴ്ത്തി. 43 റണ്‍സെടുത്ത ഏഞ്ചലോ മാത്യൂസാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്സില്‍ 143 റണ്‍സ് ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സില്‍ അതിവേഗം സ്‌കോര്‍ ഉയര്‍ത്താനാണ് ശ്രമിച്ചത്.

1

രോഹിത് ശര്‍മ (46), മായങ്ക് അഗര്‍വാള്‍ (22), ഹനുമ വിഹാരി (35), വിരാട് കോലി (13) എന്നിവരെല്ലാം വലിയ സ്‌കോര്‍ നേടാതെ മടങ്ങി. എന്നാല്‍ റിഷഭ് പന്തിന്റെ (31 പന്തില്‍ 50) വെടിക്കെട്ടും ശ്രേയസിന്റെ (67) ക്ലാസ് ഇന്നിങ്സും ഇന്ത്യയെ രക്ഷിച്ചു. റിഷഭ് ഏഴ് ഫോറും രണ്ട് സിക്സും പറത്തിയപ്പോള്‍ ശ്രേയസ് 87 പന്തില്‍ ഒമ്പത് ബൗണ്ടറികളാണ് നേടിയത്. രവീന്ദ്ര ജഡേജ 22 റണ്‍സെടുത്ത് പുറത്തായി. രണ്ടാം ഇന്നിങ്സ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 303 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ഇന്ത്യ 447 എന്ന വമ്പന്‍ വിജയലക്ഷ്യം ശ്രീലങ്കയ്ക്ക് മുന്നില്‍ ഉയര്‍ത്തുകയായിരുന്നു. ശ്രീലങ്കയ്ക്കായി പ്രവീണ്‍ ജയവിക്രമ നാലും ലസിത് എംബുല്‍ദാനിയ മൂന്നും വിശ്വ ഫെര്‍ണാണ്ടോ, ധനഞ്ജയ് ഡി സില്‍വ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Story first published: Monday, March 14, 2022, 18:39 [IST]
Other articles published on Mar 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X