ക്യാപ്റ്റനായി ഹിറ്റ്മാന്‍ രോഹിത് ശർമയ്ക്ക് അരങ്ങേറ്റം.. ഇന്ത്യ - ലങ്ക ഒന്നാം ഏകദിനം നാളെ, പ്രിവ്യൂ!
ധരംശാല: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ഒന്നാം മത്സരം നാളെ (ഡിസംബർ 10, ഞായറാഴ്ച) നടക്കും. ധരംശാലയിലാണ് കളി. മൂന്ന് മത്സരങ്ങളാണ് ഏകദിന പരമ്പരയിൽ ഉള്ളത്. ഇതിന് ശേഷം മൂന്ന് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയുമുണ്ട്. മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഇന്ത്യ 1 - 0 ന് സ്വന്തമാക്കിയിരുന്നു. ഒന്നാം ഏകദിനം ധരംശാലയിൽ രാവിലെ 11.30ന് തുടങ്ങും. മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം.
ശ്രീലങ്കയിൽ അടുത്തിടെ സമാപിച്ച ഏകദിന പരമ്പര ഇന്ത്യ 3 - 0ന് ഇന്ത്യ തൂത്തുവാരിയിരുന്നു. സ്വന്തം നാട്ടിലും ഇതേ പ്രകടനം കാഴ്ചവെക്കാം എന്ന പ്രതീക്ഷയിലാണ് ഇന്ത്യ ധരംശാലയിൽ ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പര നേടിയ ആത്മവിശ്വാസവും കൂട്ടിനുണ്ട്. എന്നാൽ ടെസ്റ്റിനെ അപേക്ഷിച്ച് ശ്രീലങ്കൻ ടീം ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ കുറച്ചുകൂടി ശക്തരാണ്. ഓൾറൗണ്ടർ തിസാര പെരേരയാണ് ഏകദിനത്തിൽ അവരെ നയിക്കുന്നത്.

മറുവശത്ത് ഇന്ത്യ തങ്ങളുടെ ഏറ്റവും വിശ്വസ്തനായ ബാറ്റ്സ്മാനില്ലാതെയാണ് കളിക്കാൻ ഇറങ്ങുന്നത്. ക്യാപ്റ്റൻ കോലിയുടെ അഭാവത്തിൽ സ്റ്റാർ ബാറ്റ്സ്മാൻ രോഹിത് ശർമയാണ് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യൻ നിരയിൽ രോഹിത് ശർമ, ഹർദീക് പാണ്ഡ്യ, ജസ്പ്രീത് ഭുമ്ര, ഭുവനേശ്വർ കുമാർ എന്നിവരെയും ലങ്കൻ നിരയിൽ തിരിമാനെ, തരംഗ, തിസാര പെരേര, അകില ധനജ്ഞയ എന്നിവരെയുമാണ് ശ്രദ്ധിക്കേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications