ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ്, ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു
ഗാലെ: ഇന്ത്യശ്രീലങ്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. രാവിലെ പത്ത് മണിമുതല്‍ ഗാലെയിലാണ് മത്സരം നടക്കുക.
അതേസമയം മത്സരത്തിന് മഴ ഭീഷണി ആയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വിരാട് കോലി നായകനായ ശേഷം നടക്കുന്ന സമ്പൂര്‍ണ പരമ്പരയാണിത്.
പരമ്പര സ്വന്തമാക്കിയാല്‍ ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് 3ാം സ്ഥാനത്തേക്കെത്താം

ശ്രീലങ്കന്‍ ഇതിഹാസം കുമാര്‍ സങ്കകാരയുടെ വിടവാങ്ങല്‍ പരമ്പര കൂടിയാണിത്. ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയ് ആദ്യമത്സരം കളിക്കില്ല. കാല്‍ക്കുഴയ്‌ക്കേറ്റ പരുക്ക പൂര്‍ണമായും ഭേദമാകാത്തതിനെ തുടര്‍ന്നാണ് വിജയിക്ക് മത്സരം നഷ്ടമാകുന്നത്.
5ബൗളര്‍മാരുമായാണ് ഇന്ത്യ ശ്രീലങ്കയെ നേരിടുന്നത്. ഇഷാന്ത് ശര്‍മ, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, ഹര്‍ഭജന്‍ സിങ്, ആര്‍ അശ്വിന്‍ എന്നിവരാകും ഇന്ത്യയ്ക്ക് വേണ്ടി ബൗള്‍ ചെയ്യുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications