For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ - ശ്രീലങ്ക ഒന്നാം ഏകദിനം ഇന്ന്.. രാഹുൽ കളിക്കും, മനീഷ് പാണ്ഡെ കളിച്ചേക്കില്ല, ഇന്ത്യൻ ടീം ഇതാ

By Muralidharan

കൊളംബോ: ഇന്ത്യ - ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന് (ആഗസ്ത് 20 ഞായറാഴ്ച) നടക്കും. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരന്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്ക് ഇറങ്ങുന്നത്. ഏകദിനത്തിലും മേധാവിത്വം തുടരാൻ തന്നെയാകും വിരാട് കോലിയുടെയും കൂട്ടരുടെയും ശ്രമം. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞ് 2.30 നാണ് കളി തുടങ്ങുക. മത്സരം ടെൻ സ്പോർട്സിൽ തത്സമയം കാണാം.

2019 ലോകകപ്പിനുള്ള ടീം മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ത്യ ശ്രീലങ്കയിലേക്കുള്ള ടീമിനെ സെലക്ട് ചെയ്തിരിക്കുന്നത്. വെറ്ററന്മാരായ യുവരാജ് സിംഗ്, സുരേഷ് റെയ്ന എന്നിവരെ പാടേ അവഗണിച്ചപ്പോൾ മുൻ ക്യാപ്റ്റൻ എം എസ് ധോണിയെ നിലനിർത്തി. റാങ്കിംഗിൽ പിന്നോക്കം നിൽക്കുന്ന ശ്രീലങ്കയ്ക്കാകട്ടെ രണ്ട് മത്സരങ്ങൾ കൂടി ജയിച്ചാൽ 2019 ലോകകപ്പ് ബെർത്ത് ഉറപ്പിക്കാം. ടെസ്റ്റ് പരമ്പര തോറ്റ നാണക്കേട് ഏകദിനത്തിൽ ആവർത്തിക്കാതിരിക്കാനും ആതിഥേയർ ശ്രമിക്കും.

indvaus21

വെസ്റ്റ് ഇൻഡീസിൽ വിശ്രമം അനുവദിക്കപ്പെട്ട സ്ഥിരം ഓപ്പണർ രോഹിത് ശർമ, ശിഖർ ധവാനൊപ്പം ലങ്കയിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്യും. വൺ ഡൗണായി വിരാട് കോലി. കെ എൽ രാഹുൽ നാലാം നന്പറിൽ കളിക്കുമെന്ന് ചീഫ് സെലക്ടർ എം എസ് കെ പ്രസാദ് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ധോണി, ജാദവ് എന്നിവരായിരിക്കും അഞ്ചും ആറും സ്ഥാനങ്ങളിൽ. ഓൾറൗണ്ടറായി ഹർദീക് പാണ്ഡ്യ. കുൽദീപ്, അക്ഷർ പട്ടേൽ, ഭുവനേശ്വർ, ഭുമ്ര എന്നിവർക്കാകും ബൗളിംഗിൻറെ ചുമതല.

Story first published: Sunday, August 20, 2017, 10:03 [IST]
Other articles published on Aug 20, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+