വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: കോലി ഏകദിന നായകനായി തുടരുമോ? ഈആഴ്ച അറിയാം, ദ്രാവിഡിന്റെ തീരുമാനം നിര്‍ണ്ണായകം

മുംബൈ: ഇന്ത്യ-ന്യൂസീലന്‍ഡ് പരമ്പര അവസാനിക്കുന്നതോടെ ഇന്ത്യയെ കാത്തിരിക്കുന്നത് വെല്ലുവിളി നിറഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനമാണ്. ടെസ്റ്റ് പരമ്പരയോടെ തുടങ്ങുന്ന ടൂര്‍ണമെന്റില്‍ ഏകദിന, ടി20 പരമ്പരയും ഉള്‍പ്പെടും. ഇതിനായുള്ള ടീമിനെ ഈ ആഴ്ച പ്രഖ്യാപിച്ചേക്കുമെന്നാണ് വിവരം. ദക്ഷിണാഫ്രിക്കയിലെ സാഹചര്യം കടുപ്പമേറിയതായതിനാല്‍ ഏറ്റവും മികച്ച ടീമിനെത്തന്നെ ഇന്ത്യക്ക് തിരഞ്ഞെടുക്കേണ്ടതായുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ നിര്‍ണ്ണായകമായ ചില തീരുമാനങ്ങളും ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് എടുത്തേക്കും.

അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെ സംബന്ധിച്ചുള്ളതാണ്. നിലവില്‍ ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലി ഏകദിന നായകസ്ഥാനം ഒഴിയുമെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കോലിക്ക് പകരക്കാരനായി രോഹിത് ശര്‍മ ടി20 നായകസ്ഥാനത്തേക്ക് എത്തിയതുപോലെ ഏകദിനത്തിലും വിരാട് കോലിക്ക് പകരക്കാരനായി രോഹിത് എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഈ ആഴ്ചയിലെ ടീം പ്രഖ്യാപനത്തോടെ ഇത് സംബന്ധിച്ച നിര്‍ണ്ണായക തീരുമാനമുണ്ടാവും. കോലിയെ നായകനായി നിലനിര്‍ത്തിയേക്കുമെന്നാണ് സൂചനയെങ്കിലും മാറ്റത്തിന്റെ സാധ്യതകളും തള്ളിക്കളയാനാവില്ല. ബാറ്റിങ്ങില്‍ പഴയ പ്രതാപത്തിനൊത്തുയരാന്‍ കോലിക്ക് സാധിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍സിയിലെ സമ്മര്‍ദ്ദം ഒഴിവാക്കാനാണ് അദ്ദേഹം ടി20 നായകസ്ഥാനം ഒഴിഞ്ഞത്. എന്നാല്‍ ഏകദിന നായകസ്ഥാനം ഒഴിഞ്ഞാല്‍ കോലിയുടെ താരമൂല്യത്തെ അത് പ്രതികൂലമായി ബാധിക്കും.

virat

ടെസ്റ്റ് നായകനായി മാത്രം നിലനിര്‍ത്തുന്നത് കോലിയുടെ താരമൂല്യത്തെ കുറക്കുമെന്നതിനാല്‍ ഏകദി നായകനായി തുടരാന്‍ കോലി ആഗ്രഹിക്കുമെന്നുറപ്പ്. എന്നാല്‍ ഇതുവരെ ഇന്ത്യക്ക് ഐസിസി കിരീടം നേടിക്കൊടുക്കാന്‍ കോലിക്കായിട്ടില്ല. 2019ലെ ഏകദിന ലോകകപ്പില്‍ സെമിയിലാണ് ഇന്ത്യ പൊരുതി വീണത്. അവസാന ടി20 ലോകകപ്പില്‍ കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ നിലം തൊട്ടില്ല.

ടെസ്റ്റില്‍ ക്യാപ്റ്റനെന്ന നിലയില്‍ മറ്റൊരു ഇന്ത്യന്‍ നായകനും നേടാനാവാത്തയത്രെ ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കോലിക്കായിട്ടുണ്ട്. എന്നാല്‍ പരിമിത ഓവറിന്റെ കാര്യമെടുത്താല്‍ കാര്യങ്ങള്‍ കോലിക്ക് അനുകൂലമല്ല. അതുകൊണ്ട് തന്നെ കോലിയെ നായകസ്ഥാനത്ത് നിന്ന് മാറ്റിനിര്‍ത്തി അടുത്ത ലോകകപ്പില്‍ രോഹിത്തിന് കീഴില്‍ ഇന്ത്യയെ ഇറക്കാന്‍ ടീം തയ്യാറാവുമോയെന്നാണ് അറിയേണ്ടത്.

നായകമാറ്റത്തോട് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കും സെക്രട്ടറി ജയ്ഷായ്ക്കും അനുകൂല നിലപാടാണെന്നാണ് വിവരം. രോഹിത്തിനെ ക്യാപ്റ്റനാക്കുന്നത് പരിമിത ഓവറില്‍ ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പെട്ടെന്ന് ഇത്തരമൊരു മാറ്റം കൊണ്ടുവരുന്നത് ടീമിനാകെ ഗുണം ചെയ്യുമോയെന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

IPL 2022: 'സിഎസ്‌കെ ലേലത്തില്‍ ആദ്യം നോട്ടമിടുക റെയ്‌നയെയാവും',- റോബിന്‍ ഉത്തപ്പIPL 2022: 'സിഎസ്‌കെ ലേലത്തില്‍ ആദ്യം നോട്ടമിടുക റെയ്‌നയെയാവും',- റോബിന്‍ ഉത്തപ്പ

നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ പുതിയ കോവിഡ് വൈറസ് വകഭേദം വ്യാപകമാവുന്നതിനാല്‍ പരമ്പരയുടെ കാര്യത്തില്‍ അന്തിമ തീരുമാനത്തിലേക്ക് എത്തേണ്ടതായുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ ഈ ആഴ്ചയില്‍ത്തന്നെ ടീം പ്രഖ്യാപനം ഉണ്ടായേക്കും. നായകനായി കോലിയോ രോഹിത്തോ എന്ന കാര്യത്തിലും തീരുമാനം ഉണ്ടാവും.

2023ലാണ് അടുത്ത ഏകദിന ലോകകപ്പ് നടക്കുന്നത്. അതുകൊണ്ടുതന്നെ മുന്നൊരുക്കം നടത്താന്‍ രണ്ട് വര്‍ഷത്തോളം സമയമുണ്ട്. പുതിയ നായകനെ കൊണ്ടുവന്ന് ടീം സൃഷ്ടിച്ചെടുക്കാനാണ് പദ്ധതിയെങ്കില്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. എന്നാല്‍ പരമിത ഓവറിലെ നായകസ്ഥാനം പൂര്‍ണ്ണമായും കോലിയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത്. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കാനും ടീമിനുള്ളിലെ പ്രശ്‌നങ്ങള്‍ ഉയര്‍ത്താനുമാണ് സാധ്യത.

ഇന്ത്യ ഏകദിനത്തിലേക്ക് കൂടുതല്‍ യുവതാരങ്ങളെ പരിഗണിക്കുമെന്നാണ് വിവരം. ഓപ്പണിങ്ങിലേക്ക് ശിഖര്‍ ധവാന്റെ തിരിച്ചുവരവ് പ്രയാസമാവും. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ് ധവാനുള്ളത്. നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍ എന്നിവരിലാരെന്നതും കാത്തിരുന്ന് കാണാം.

Story first published: Thursday, December 2, 2021, 10:43 [IST]
Other articles published on Dec 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X