വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA:രഹാനെക്ക് നാണക്കേട്, കോലിക്ക് 'ചരിത്ര' നേട്ടം, ആദ്യ ദിനത്തിലെ പ്രധാന റെക്കോഡുകളിതാ

നിലവിലെ ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായി രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡിനെ കടത്തിവെട്ടാനും കോലിക്ക് സാധിച്ചു

1
IND vs SA-Kohli create new records, All records of day 1 | Oneindia Malayalam

കേപ്ടൗണ്‍: ടെസ്റ്റ് പരമ്പര വിജയിയെ തീരുമാനിക്കുന്ന കേപ്ടൗണ്‍ ടെസ്റ്റില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 223 ന് പുറത്ത്. ടോസ് ഭാഗ്യം തുണച്ചപ്പോള്‍ ആദ്യം ബാറ്റ് ചെയ്യാന്‍ കോലി തീരുമാനിച്ചെങ്കിലും പ്രതീക്ഷക്കൊത്തുയരാന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കായില്ല. വിരാട് കോലിയുടെ (79) അര്‍ധ സെഞ്ച്വറിയും ചേതേശ്വര്‍ പുജാരയുടെ 43 റണ്‍സ് പ്രകടനവും മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്ന് തന്നെ പറയാം. ആദ്യ ദിനം കളിനിര്‍ത്തുമ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സെന്ന നിലയിലാണ്. നായകന്‍ ഡീല്‍ എല്‍ഗറിന്റെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.

ഒമ്പത് വിക്കറ്റുകള്‍ കൈയിലിരിക്കെ ഇന്ത്യയുടെ സ്‌കോറിനൊപ്പമെത്താന്‍ 206 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത്. എയ്ഡന്‍ മാര്‍ക്രമും (8) കേശവ് മഹാരാജുമാണ് (6) ക്രീസില്‍. രണ്ടാം ദിനം തുടര്‍ വിക്കറ്റുകളുമായി ദക്ഷിണാഫ്രിക്കയെ എറിഞ്ഞൊതുക്കാം എന്ന മോഹത്തോടെയാവും കോലിയും സംഘവും ഇറങ്ങുക. വലിയ സ്‌കോറിലേക്ക് ദക്ഷിണാഫ്രിക്ക പോയാല്‍ ഇന്ത്യ പ്രയാസപ്പെടുമെന്നുറപ്പ്. ആദ്യ ദിനം തന്നെ നിരവധി നാഴികക്കല്ലുകളും റെക്കോഡുകളും പിറന്നിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

1


ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ കളിക്കുന്ന 50താമത്തെ ടെസ്റ്റായിരുന്നു ഇത്. മികച്ച പ്രകടനംകൊണ്ട് റബാഡ കൈയടി നേടുകയും ചെയ്തു. മായങ്ക് അഗര്‍വാള്‍, വിരാട് കോലി, അജിന്‍ക്യ രഹാനെ ജസ്പ്രീത് ബുംറ എന്നിവരുടെ വിക്കറ്റാണ് റബാഡ് നേടിയത്. ഇതോടെ മോണി മോര്‍ക്കലിന്റെ 155 വിക്കറ്റ് നേട്ടത്തെ മറികടന്ന് ദക്ഷിണാഫ്രിക്കയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ആറാം സ്ഥാനത്തേക്കെത്താന്‍ റബാഡക്കായി. നിലവില്‍ 158 വിക്കറ്റാണ് റബാഡയുടെ പേരിലുള്ളത്. കൂടാതെ കൂടുതല്‍ തവണ നാല് വിക്കറ്റ് പ്രകടനം നടത്തുന്നവരുടെ പട്ടികയില്‍ വെര്‍ണോന്‍ ഫിലാണ്ടറുടെ (21 തവണ) റെക്കോഡിനൊപ്പമെത്താനും റബാഡക്കായി.

2

ഇന്ത്യന്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ വിദേശ പിച്ചുകളില്‍ വീണ്ടും നിരാശപ്പെടുത്തി. വിദേശത്ത് 22 ഇന്നിങ്സില്‍ നിന്ന് 26.50 ആണ് മായങ്കിന്റെ ശരാശരി. ഇന്ത്യയില്‍ കഴിഞ്ഞ 10 ഇന്നിങ്സില്‍ നിന്ന് 83.90 ആണ് മായങ്കിന്റെ ശരാശരി. കേപ്ടൗണില്‍ 35 പന്തില്‍ 15 റണ്‍സ് നേടിയാണ് മായങ്ക് പുറത്തായത്. വിദേശ മൈതാനത്ത് തന്റെ ദൗര്‍ബല്യം വീണ്ടും മായങ്ക് തുറന്ന് കാട്ടുകയാണ്.

ക്യാപ്റ്റനെന്ന നിലയില്‍ ഒരു നേട്ടത്തിലെത്താന്‍ കോലിക്കായി. ഇത് 31ാം തവണയാണ് കോലിക്ക് ടെസ്റ്റില്‍ ടോസ് ലഭിക്കുന്നത്. ഇതോടെ ടെസ്റ്റില്‍ കൂടുതല്‍ തവണ ടോസ് നേടുന്ന റെക്കോഡില്‍ മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോയ്ക്കൊപ്പം അഞ്ചാം സ്ഥാനത്തെത്താന്‍ കോലിക്കായി. കൂടാതെ നിലവിലെ ഇന്ത്യന്‍ പരിശീലകനും മുന്‍ താരവുമായി രാഹുല്‍ ദ്രാവിഡിന്റെ റെക്കോഡിനെ കടത്തിവെട്ടാനും കോലിക്ക് സാധിച്ചു. ദക്ഷിണാഫ്രിക്കയില്‍ 1554 റണ്‍സാണ് ദ്രാവിഡ് നേടിയിരുന്നത്. കോലിയുടെ പേരില്‍ 1622 റണ്‍സാണ് ഇപ്പോഴുള്ളത്.

3

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗറിന്റെ ഉറക്കം കെടുത്തുന്ന ബൗളറായി ഇന്ത്യയുടെ ജസ്പ്രീത് ബുംറ മാറിയിരിക്കുകയാണ്. കഴിഞ്ഞ അഞ്ച് ഇന്നിങ്സില്‍ മൂന്ന് തവണയാണ് എല്‍ഗറെ ബുംറ പുറത്താക്കിയത്. കേപ്ടൗണില്‍ ടെസ്റ്റ് കരിയര്‍ ആരംഭിച്ച ബുംറയുടെ പ്രകടനം കേപ്ടൗണില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായിരിക്കും.

അജിന്‍ക്യ രഹാനെ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നു. ഒമ്പത് റണ്‍സെടുത്താണ് രഹാനെ പുറത്തായത്. 2020ന് ശേഷം കുറഞ്ഞത് 10 ഇന്നിങ്സെങ്കിലും കളിച്ച അഞ്ചാം നമ്പര്‍ താരങ്ങളില്‍ ഏറ്റവും മോശം ശരാശരി രഹാനെയുടെ പേരിലാണ്. 23.73 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. കൂടാതെ 2020ന് ശേഷം കൂടുതല്‍ തവണ ഒറ്റ സംഖ്യയില്‍ പുറത്താകുന്ന താരങ്ങളില്‍ സാക്ക് ക്രോളിക്കൊപ്പം രഹാനെ രണ്ടാം സ്ഥാനത്തേക്കെത്തി. 13 തവണയാണ് ഇരുവരും ഒറ്റ സംഖ്യയില്‍ കൂടാരം കയറിയത്.

4

ദക്ഷിണാഫ്രിക്കയില്‍ കോലി 50ലധികം റണ്‍സ് നേടുന്നത് ഇത് അഞ്ചാം തവണയാണ്. നാല് തവണ ഈ നേട്ടത്തിലെത്തിയ സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, ചേതേശ്വര്‍ പുജാര എന്നിവരുടെ റെക്കോഡിനെ തിരുത്താന്‍ കോലിക്ക് സാധിച്ചു. എട്ട് തവണ ഈ നേട്ടത്തിലെത്തിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് തലപ്പത്ത്. 2019ലെ അവസാന അന്താരാഷ്ട്ര സെഞ്ച്വറിക്ക് ശേഷം കോലിയുടെ ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.

കൂടാതെ ദക്ഷിണാഫ്രിക്കയില്‍ 1000 റണ്‍സിലധികം നേടുന്ന ആദ്യത്തെ ഏഷ്യന്‍ നായകനെന്ന റെക്കോഡ് കോലി സ്വന്തം പേരിലാക്കിയിരിക്കുകയാണ്. 911 റണ്‍സുമായി സൗരവ് ഗാംഗുലിയാണ് ഇന്ത്യന്‍ താരങ്ങളില്‍ രണ്ടാം സ്ഥാനത്ത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷഭ് പന്ത് അവസാന 12 ഇന്നിങ്സില്‍ നിന്ന് നേടിയത് ഒരു അര്‍ധ സെഞ്ച്വറി മാത്രമാണ്. 20ല്‍ താഴെയാണ് ശരാശരി.

Story first published: Wednesday, January 12, 2022, 17:33 [IST]
Other articles published on Jan 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X