വിശാഖപട്ടണം ടെസ്റ്റ്; ദക്ഷിണാഫ്രിക്കയെ കറക്കിയിട്ട് ജഡേജ, ഇന്ത്യ ജയത്തിനരികെ
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യ ജയത്തിനരികെ. രണ്ടാം ഇന്നിങ്‌സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് എന്ന നിലയിലാണ്. നാലാം ദിനം സമനില പ്രതീക്ഷയുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല. രവീന്ദ്ര ജഡേജയും മുഹമ്മദ് ഷമിയും മികച്ച ബൗളിങ് കാഴ്ചവെച്ചതോടെ ബാറ്റ്‌സ്മാന്മാര്‍ കൂടാരംകയറി.
അഞ്ചാംദിനം ആര്‍ അശ്വിനാണ് ആദ്യ വിക്കറ്റ് വീഴ്ത്തിയത്. തുടര്‍ന്ന് ജഡേജയും ഷമിയും മൂന്ന് വിക്കറ്റുവീതം നേടിയതോടെ ദക്ഷിണാഫ്രിക്ക തകര്‍ന്നു. 39 റണ്‍സെടുത്ത എയ്ദന്‍ മാര്‍ക്രം ആണ് ടോപ് സ്‌കോറര്‍. ഫാഫ് ഡു പ്ലസിസ്(13), തെയുനിസ് ബവുമ(10) എന്നിവരാണ് പുറത്തായവരില്‍ കാര്യമായി സ്‌കോര്‍ ചെയ്തവര്‍. സെനുരന്‍ മുത്തുസ്വാമി(19), ഡാനി പെയ്ഡിറ്റ്(32) എന്നിവരാണ് ക്രീസിലുള്ളത്.

രോഹിത് ശര്‍മയുടെ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 127 റണ്‍സ് ഹിറ്റ്മാന്‍ അടിച്ചെടുത്തു. 149 പന്തില്‍ 10 ബൗണ്ടറികളും ഏഴു സിക്സറും താരത്തിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. ടെസ്റ്റില്‍ ഓപ്പണറായി അരങ്ങേറ്റത്തില്‍ രണ്ടിന്നിങ്സുകളിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന റെക്കോര്‍ഡിന് രോഹിത് അര്‍ഹനായി. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications