വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA T20: പരമ്പരക്ക് ജഡേജ ഉണ്ടാവില്ല, പകരം ആര് ? ഈ മൂന്ന് പേരിലൊരാള്‍

നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആറ് ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്

1

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയാണ്. ജൂണ്‍ ഒമ്പതിന് ആരംഭിക്കുന്ന ടി20 പരമ്പരക്ക് മുന്നെ ഇന്ത്യ നേരിടുന്ന പ്രധാന വെല്ലുവിളി പരിക്കാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ആറ് ഇന്ത്യന്‍ താരങ്ങള്‍ പരിക്കിന്റെ പിടിയിലാണ്. ഇവരില്‍ മിക്കവര്‍ക്കും വിശ്രമം നല്‍കേണ്ടിവരും. ടി20 ലോകകപ്പ് വരാനിരിക്കെ സാഹസത്തിന് ഇന്ത്യ മുതിരില്ല. അതിനാല്‍ വിശ്രമം അനിവാര്യമായ പല പ്രമുഖര്‍ക്കും വിശ്രമം നല്‍കും. യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാവും ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കിറങ്ങുക.

ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ നിലവില്‍ പരിക്കിന്റെ പിടിയിലാണ്. സിഎസ്‌കെ നായകനായി സീസണില്‍ തുടങ്ങുകയും തുടര്‍ തോല്‍വികളോടെ പാതിവഴിയില്‍ നായകസ്ഥാനത്ത് നിന്ന് മാറിക്കൊടുക്കുകയും ചെയ്ത ജഡേജ പിന്നീട് പരിക്കിനെത്തുടര്‍ന്ന് സീസണില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, പൃഥ്വി ഷാ, ടി നടരാജന്‍ തുടങ്ങിയ ഇന്ത്യ പരിഗണിക്കാന്‍ സാധ്യതയുള്ള പലരും പരിക്കിന്റെ പിടിയിലാണ്. വിരാട് കോലി, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്ക് ഇന്ത്യ വിശ്രമവും അനുവദിച്ചേക്കും.

എന്തായാലും ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് മുമ്പ് ജഡേജക്ക് ഫിറ്റ്‌നസ് വീണ്ടെടുക്കാനാവില്ലെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. ജഡേജയുടെ അഭാവത്തില്‍ ഇന്ത്യ ടീമിലേക്ക് ആരെ പരിഗണിക്കും ? ഇന്ത്യക്ക് പരിഗണിക്കാന്‍ സാധിക്കുന്ന മൂന്ന് താരങ്ങള്‍

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയാണ് പരിഗണിക്കപ്പെടുന്നവരിലൊരാള്‍. ഇന്ത്യക്കായി നേരത്തെ തന്നെ അരങ്ങേറ്റം കുറിച്ച ക്രുണാലിന് പക്ഷെ ടീമിലെ സ്ഥിര സാന്നിധ്യമാവാന്‍ സാധിച്ചില്ല. എന്നാല്‍ ഐപിഎല്ലില്‍ മികച്ച റെക്കോഡുകളുള്ള താരമാണ്. വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കഴിവുള്ള ക്രുണാല്‍ ഇത്തവണത്തെ ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ്. ഒമ്പത് വിക്കറ്റുകള്‍ നേടിയെങ്കിലും ബാറ്റുകൊണ്ട് കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ജഡേജയുടെ സമാന പ്രതിഭയുള്ള ക്രുണാലിന് ഇന്ത്യ മുഖ്യ പരിഗണന നല്‍കാനാണ് സാധ്യത. അനുഭവസമ്പന്നനായ താരമെന്ന നിലയില്‍ ക്രുണാലില്‍ പ്രതീക്ഷകളേറെ. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ നിലവില്‍ ക്രുണാലിലെങ്കിലും ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങിയാല്‍ അദ്ദേഹം പരിഗണിക്കപ്പെട്ടേക്കും.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ജഡേജയുടെ പകരക്കാരനായി എത്താന്‍ സാധ്യത കൂടുതലുള്ള മറ്റൊരു താരം അക്ഷര്‍ പട്ടേലാണ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളിലടക്കം ഉള്‍പ്പെടുന്ന അക്ഷര്‍ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറാണ്. ടി20യില്‍ അനുഭവസമ്പന്നനായ അദ്ദേഹം ഏറെ നാളുകളായി ഐപിഎല്ലില്‍ കളിക്കുന്നു. ഇന്ത്യന്‍ ടീമിലും നേരത്തെ തന്നെ അരങ്ങേറ്റം നടത്തിയിട്ടുള്ള താരമാണ്. മധ്യനിരയില്‍ ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അക്ഷറിനാവും. ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം അതി ഗംഭീര പ്രകടനമല്ല നടത്തുന്നതെങ്കിലും ശരാശരി പ്രകടനം അക്ഷറില്‍ നിന്നുറപ്പ്. അതുകൊണ്ട് തന്നെ ജഡേജയുടെ അഭാവത്തില്‍ അക്ഷറെത്താനും സാധ്യത കൂടുതല്‍.

ഷഹബാസ് അഹമ്മദ്

ഷഹബാസ് അഹമ്മദ്

ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലാത്ത പുതുമുഖ താരമാണ് ഷഹബാസ് അഹമ്മദ്. ആര്‍സിബിയുടെ ഇടം കൈയന്‍ സ്പിന്‍ ഓള്‍റൗണ്ടറായ താരം വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. കൂടാതെ അതിവേഗം റണ്‍സുയര്‍ത്താനും ഷഹബാസിന് മിടുക്കുണ്ട്. മെലിഞ്ഞ ശരീരമാണെങ്കിലും അനായാസമായി പന്ത് ഗ്യാലറിയിലെത്തിക്കുന്ന മിടുക്ക് ഷഹബാസിനറിയാം. ന്യൂബോളിലടക്കം പന്തെറിയാന്‍ ഷഹബാസിന് മിടുക്കുണ്ട്. ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ഷഹബാസ് ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാന്‍ സാധ്യതകളേറെ. നന്നായി ഫീല്‍ഡ് ചെയ്യാനും മികവുള്ള ഷഹബാസ് ഭാവിയില്‍ ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കെല്‍പ്പുള്ള താരമാണ്.

Story first published: Saturday, May 14, 2022, 13:56 [IST]
Other articles published on May 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X