IND vs SA: ആര് നേടും പരമ്പര? കേപ്ടൗണില്‍ ഇന്ത്യ കസറുമോ? കാര്‍ത്തികും പൊള്ളോക്കും പ്രവചിക്കുന്നു
കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടെസ്റ്റ് 11ന് കേപ്ടൗണില്‍ ആരംഭിക്കുകയാണ്. സെഞ്ച്വൂറിയനില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇന്ത്യയുടെ ഭാഗ്യമൈതാനമായിരുന്നു ജോഹാനസ്ബര്‍ഗില്‍ ഏഴ് വിക്കറ്റിന്റെ ജയം നേടി ദക്ഷിണാഫ്രിക്ക പകരം വീട്ടി. നിലവില്‍ മൂന്ന് മത്സര പരമ്പരയില്‍ ഇരു ടീമും 1-1 എന്ന നിലയിലാണ്. മൂന്നാം മത്സരത്തില്‍ ജയിക്കുന്ന ടീമാവും പരമ്പര നേടുക. കേപ്ടൗണ്‍ ദക്ഷിണാഫ്രിക്കയുടെ ഭാഗ്യമൈനാതമാണെങ്കിലും ഇന്ത്യക്ക് കാര്യങ്ങള്‍ അങ്ങനെയെല്ല. അതുകൊണ്ട് തന്നെ വിരാട് കോലിക്കും സംഘത്തിനും മുന്നില്‍ വലിയ വെല്ലുവിളിയാണുന്നത്.
മൂന്നാം ടെസ്റ്റിലേക്ക് വിരാട് കോലി തിരിച്ചെത്തുന്നത് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കും. രണ്ടാം ടെസ്റ്റില്‍ ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും ഫോമിലേക്കെത്തിയതും ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. റിഷഭ് പന്തിന്റെ മധ്യനിരയിലെ പ്രകടനം നിരാശയുണ്ടാക്കുന്നതാണ്. സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കെത്തിയാല്‍ ഇന്ത്യക്ക് വിജയം നേടാന്‍ സാധിച്ചേക്കും. ഇപ്പോഴിതാ പരമ്പര വിജയികളുടെ കാര്യത്തില്‍ തങ്ങളുടെ പ്രവചനം വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേഷ് കാര്‍ത്തികും ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടര്‍ ഷോണ്‍ പൊള്ളോക്കും.

ഇന്ത്യ പരമ്പര നേടുമെന്ന് കാര്‍ത്തിക്
ഇന്ത്യ കേപ്ടൗണില്‍ ജയിച്ച് പരമ്പര നേടുമെന്നാണ് ദിനേഷ് കാര്‍ത്തിക്കിന്റെ പ്രവചനം. ' കേപ്ടൗണ്‍ ടെസ്റ്റില്‍ ഇന്ത്യക്കാണ് മുന്‍തൂക്കമെന്നാണ് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. രണ്ട് ടീമും മികച്ച നിലയിലേക്കെത്തിയെന്നതാണ് നല്ല കാര്യം. എന്നാല്‍ ബാറ്റിങ് നിരയുടെ കാര്യത്തില്‍ ഇന്ത്യക്ക് അല്‍പ്പം മുന്‍തൂക്കമുണ്ട്. എന്നാല്‍ സിറാജിന് പരിക്കേറ്റതാണ് പ്രശ്‌നം. സിറാജിന് കളിക്കാന്‍ സാധിക്കാനാവുമെന്നാണ് വിശ്വസിക്കുന്നത്. അവന് കളിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉമേഷിനെയോ ഇഷാന്തിനെയോ പരിഗണിക്കണം. ഇന്ത്യ ആറ് ബാറ്റ്‌സ്മാന്‍മാരെയും അഞ്ച് ബൗളര്‍മാരെയും പരിഗണിച്ച് കൂടുതല്‍ അവസരങ്ങള്‍ പന്തുകൊണ്ട് സൃഷ്ടിക്കാന്‍ ശ്രമിക്കണം. ഇന്ത്യയുടെ ബാറ്റിങ് നിര ഫോമിലേക്കെത്തിയാല്‍ 400ന് മുകളിലേക്ക് സ്‌കോര്‍ നേടാന്‍ ടീമിന് കരുത്തുണ്ട്'- കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യക്കാണ് മുന്‍തൂക്കമെന്ന് പൊള്ളോക്കും
മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഓള്‍റൗണ്ടറാണ് ഷോണ്‍ പൊള്ളോക്ക്. അദ്ദേഹത്തിന്റെ അഭിപ്രായത്തിലും മുന്‍തൂക്കം ഇന്ത്യക്കാണ്. 'കേപ്ടൗണില്‍ വ്യത്യസ്തതരം പിച്ചുകള്‍ തയ്യാറാക്കിയിട്ടുള്ളതായി നമ്മള്‍ കണ്ടതാണ്. എന്നാല്‍ പരിചയസമ്പത്തിന്റെ കരുത്തില്‍ ഇന്ത്യക്കാണ് മുന്‍തൂക്കം. ഇന്ത്യയുടെ നിരവധി താരങ്ങള്‍ ഇവിടെ കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ താരങ്ങളുടെ ഫോം ദക്ഷിണാഫ്രിക്ക ആശങ്കപ്പെടേണ്ടത് തന്നെയാണ്. ഇന്ത്യയുടെ മനോഭാവത്തെ ഭയക്കണം. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലെ പ്രകടനത്തില്‍ നിന്ന് ഏത് ടീമാണ് മികച്ചതെന്ന് ചോദിച്ചാല്‍ ഇന്ത്യയാണെന്നാണ് ഞാന്‍ പറയുക. മികച്ച പ്രകടനമാണ് അവര്‍ നടത്തിയത്'- പൊള്ളോക്ക് പറഞ്ഞു.

ദക്ഷിണാഫ്രിക്കയെ ചെറുതായി കാണാനാവില്ല
ടീം കരുത്തില്‍ ഇന്ത്യക്ക് മുന്‍തൂക്കമുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയെ ചെറുതാക്കി കാണാനാവില്ലെന്നും പൊള്ളോക്ക് പറഞ്ഞു. എപ്പോഴും പോരാട്ടവീര്യം കാത്തുസൂക്ഷിക്കുന്നവരാണ് ദക്ഷിണാഫ്രിക്കന്‍ ടീം. അതുകൊണ്ട് ഒരിക്കലും മുന്‍വിധിയോടെ സമീപിക്കരുതെന്നും മികച്ച പോരാട്ടം പ്രതീക്ഷിക്കാമെന്നും പൊള്ളോക്ക് പറഞ്ഞു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയിലെ പിഴവാണ് കാര്‍ത്തിക് ചൂണ്ടിക്കാട്ടിയത്. ടെംബ ബാവുമ പുറത്തായിക്കഴിഞ്ഞാല്‍ പിന്നീട് ബാറ്റിങ് നിരയില്‍ വലിയ ശൂന്യതയാണെന്ന് കാര്‍ത്തിക് ചൂണ്ടിക്കാട്ടി.

ഇന്ത്യ ചരിത്രം രചിക്കുമോ?
ജോഹാനസ്ബര്‍ഗില്‍ ഇന്ത്യ തോറ്റെങ്കിലും വലിയ ആത്മവിശ്വാസം നല്‍കുന്ന ചില കാര്യങ്ങളും സംഭവിച്ചു. ചേതേശ്വര്‍ പുജാരയും അജിന്‍ക്യ രഹാനെയും അര്‍ധ സെഞ്ച്വറിയോടെ ഫോമിലേക്ക് തിരിച്ചെത്തിയതാണ് പ്രധാന കാര്യം. വിരാട് കോലി കൂടി തിരിച്ചെത്തുമ്പോള്‍ ഇന്ത്യ പഴയ ആത്മവിശ്വാസം വീണ്ടെടുക്കും. കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഓപ്പണിങ്ങില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കുകയും ചെയ്താല്‍ കേപ്ടൗണില്‍ ചരിത്ര ജയം നേടി ഇന്ത്യ കന്നി ടെസ്റ്റ് പരമ്പര ദക്ഷിണാഫ്രിക്കയില്‍ നേടുമെന്നുറപ്പ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications