Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ vs ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20: കളി എവിടെ കാണാം?

വിന്‍ഡീസിനെതിരെ ട്വന്റി-20, ഏകദിന, ടെസ്റ്റ് പരമ്പരകളില്‍ നേടിയ ആധിപത്യം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയും ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനം ആരംഭിച്ചു കഴിഞ്ഞു. മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയിലാണ് ഇരു രാജ്യങ്ങളും ആദ്യം ഏറ്റുമുട്ടുന്നത്.

ധര്‍മ്മശാലയിലെ ആദ്യ മത്സരം മഴയില്‍ ഉപേക്ഷിച്ച സാഹചര്യത്തില്‍ നാളെ മൊഹാലിയിലും ഞായറാഴ്ച്ച ബെംഗളൂരുവിലും നടക്കുന്ന മത്സരങ്ങള്‍ ട്വന്റി-20 പരമ്പരയുടെ ഫലം നിശ്ചയിക്കും. അടുത്തവര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിന് മുന്നൊരുക്കങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ക്യാംപില്‍ നടക്കുന്നത്. ടീമില്‍ യുവതാരങ്ങള്‍ ധാരാളം.

ടീം ഇന്ത്യ

ധോണിക്ക് പകരക്കാരനായി ഇന്ത്യ ഉറ്റുനോക്കുന്ന റിഷഭ് പന്തില്‍ പ്രതീക്ഷയുടെ അമിതഭാരമേറെയാണ്. പന്തിനെ വിമര്‍ശിച്ച് പരിശീലകന്‍ രവി ശാസ്ത്രിതന്നെ രംഗത്തുവന്ന സ്ഥിതിക്ക് മൊഹാലിയില്‍ താരത്തിന് മികവ് കാട്ടിയേ തീരൂ. കരിബീയന്‍ പര്യടനത്തിലുടനീളം അവസരം ലഭിച്ചിട്ടും ബാറ്റ്‌സ്മാനെന്ന നിലയില്‍ സ്വയം തെളിയിക്കാന്‍ പന്തിനായിട്ടില്ല. അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് നഷ്ടപ്പെടുത്തുന്നതാണ് താരത്തിന് വിനയാവുന്നത്.

ഇക്കുറി ജസ്പ്രിത് ബുംറയില്ലാതെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ട്വന്റി-20 പരമ്പര കളിക്കുക. ബുംറയ്ക്കും ഭുവനേശ്വറിനും ക്രിക്കറ്റ് ബോര്‍ഡ് വിശ്രമം അനുവദിക്കുകയായിരുന്നു. ഈ അവസരത്തില്‍ ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരത്തെ കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ ചുവടെ കാണാം.

ടീം ഇന്ത്യ

1. ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരമെന്ന്?

സെപ്തംബര്‍ 18, ബുധനാഴ്ച്ചയാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരം.

2. ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം എവിടെ നടക്കും?

മൊഹാലിയില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ IS ബ്രിന്ദ്ര സ്‌റ്റേഡിയത്തില്‍ ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം അരങ്ങേറും.

3. ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം ആരംഭിക്കുന്ന സമയം എപ്പോള്‍?

ഇന്ത്യന്‍ സമയം വൈകീട്ട് ഏഴു മണിക്കാണ് ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം നടക്കുക.

4. ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം ഏതു ടിവി ചാനലില്‍ കാണാം?

സ്റ്റാര്‍ട്‌സ് സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്ക് ചാനലുകള്‍ക്കാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരങ്ങളുടെ സംപ്രേക്ഷണാവകാശം.

5. ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 ലൈവ് സ്ട്രീമിങ് എങ്ങനെ കാണാം?

സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കില്‍ ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ട്വന്റി-20 മത്സരം ലൈവ് സ്ട്രീം ചെയ്തു കാണാം. ഒപ്പം ഹോട്‌സ്റ്റാര്‍ ഉപയോക്താക്കള്‍ക്കും മത്സരം തത്സമയം കാണാന്‍ അവസരമുണ്ട്.

Story first published: Tuesday, September 17, 2019, 18:32 [IST]
Other articles published on Sep 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+