വിശാഖപട്ടണം ടെസ്റ്റ്; ഓപ്പണിങ് അരങ്ങേറ്റത്തില്‍ സെഞ്ച്വറിയുമായി രോഹിത്; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ സെഞ്ച്വറി നേടി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ചായ ഇടവേളയ്ക്ക് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 202 റണ്‍സെന്ന നിലയിലാണ്. രോഹിത് ശര്‍മ(115)യ്‌ക്കൊപ്പം മായങ്ക് അഗര്‍വാളാണ്(84) ക്രീസിലുള്ളത്. പതിയെ തുടങ്ങിയ ഇന്ത്യ പിന്നീട് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ വിക്കറ്റ് നഷ്ടമാകാതെ 91 റണ്‍സെടുത്ത ഇന്ത്യ രണ്ടാം സെഷനില്‍ സ്‌കോറിനിങ്ങിന് വേഗം കൂട്ടി. ടെസ്റ്റ് കരിയറിലെ നാലാം സെഞ്ച്വറിയാണ് രോഹിത് വിശാഖപട്ടണത്ത് കുറിച്ചത്. പരിമിത ഓവര്‍ ക്രിക്കറ്റിലെ സ്ഥിരം ഓപ്പണറായ രോഹിത് ശര്‍മ ആദ്യമായി ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്‌സ് തുറക്കാനെത്തിയപ്പോള്‍ ടീം മാനേജ്‌മെന്റിന്റെ പരീക്ഷണം പാളിയില്ല. സെഞ്ച്വറിയടിച്ചുകൊണ്ട് താരം ടീം മാനേജ്‌മെന്റിന്റെ തീരുമാനം ശരിയാണെന്ന് തെളിയിച്ചു.

രോഹിത്തിന്റെ സെഞ്ച്വറി തിളക്കം
അഞ്ച് സിക്‌സറുകളും 12 ഫോറും ഉള്‍പ്പെടുന്നതാണ് രോഹിത്തിന്റെ ഇന്നിങ്‌സ്. ഏകദിന ശൈലിയില്‍ ബാറ്റുവീശിയ താരം ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ ആധിപത്യം നേടി. ഓപ്പണറായി അരങ്ങേറി സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് രോഹിത്. ഓപ്പണറായി ഇറങ്ങി ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന ബഹുമതിയും രോഹിത് സ്വന്തമാക്കി.

രോഹിത്തിനൊപ്പം മായങ്കും
രോഹിത്തിനൊപ്പമിറങ്ങിയ മായങ്കും മികവുറ്റ കളിയാണ് പുറത്തെടുത്തത്. 11 ബൗണ്ടറിയും 2 സിക്‌സറും മായങ്ക് കണ്ടെത്തിയപ്പോള്‍ ഇന്ത്യ ആദ്യ സെഷനില്‍ തന്നെ കളി കൈയ്യടക്കുകയായിരുന്നു. നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ ബാറ്റിങ്ങിന് അനുകൂലമാകുന്ന പിച്ചില്‍ പിന്നീട് സ്പിന്നര്‍മാര്‍ക്ക് ആധിപത്യം ലഭിക്കും.

അശ്വിന്‍ തിരിച്ചെത്തി
ഇന്ത്യന്‍ ടീമില്‍ ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ ആര്‍ അശ്വിനും തിരിച്ചെത്തിയിട്ടുണ്ട്. ജഡേജയ്‌ക്കൊപ്പം അശ്വിനാകും ഇന്ത്യയുടെ സ്പിന്‍ ആക്രമണം നയിക്കുക. പാര്‍ട് ടൈം ബൗളറായി ഹനുമ വിഹാരിയും സഹായത്തിനെത്തും. ഇശാന്ത് ശര്‍മയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാന എന്നിവരാണ് ടീമിലെ പ്രധാന ബാറ്റ്‌സ്മാന്മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications