വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'വണ്‍മാന്‍ ആര്‍മി', റിഷഭ് പന്ത് ഇനി സച്ചിനും കപിലിനും മുകളില്‍, അപൂര്‍വ്വ റെക്കോഡ്

അപരാജിത സെഞ്ച്വറിയോടെ റിഷഭ് (100*) പുറത്താവാതെ നിന്നെങ്കിലും ഒരാള്‍പോലും പിന്തുണ നല്‍കിയില്ല

1

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക കേപ്ടൗണ്‍ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്കടുക്കുകയാണ്. മത്സരം നാലാം ദിനത്തിലേക്ക് കടക്കുമ്പോള്‍ എട്ട് വിക്കറ്റുകള്‍ കൈയിലിരിക്കെ 111 റണ്‍സാണ് ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത്. ഇന്ത്യ മുന്നോട്ടുവെച്ച 212 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയിലാണ്. എയ്ഡന്‍ മാര്‍ക്രം (16), ഡീന്‍ എല്‍ഗര്‍ (30) എന്നിവരുടെ വിക്കറ്റാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. കീഗന്‍ പീറ്റേഴ്‌സന്‍ (48*) ക്രീസിലുണ്ട്.

നിലവിലെ സാധ്യതകള്‍ വിലയിരുത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് അല്‍പ്പം മുന്‍തൂക്കം അവകാശപ്പെടാനാവും. എന്നാല്‍ നാലാം ദിനത്തിലെ ഇന്ത്യന്‍ ബൗളര്‍മാരുടെ പ്രകടനം അത്ഭുത ജയം സമ്മാനിക്കുമോയെന്നത് കണ്ടറിയാം. ഡ്രൈവിങ് സീറ്റില്‍ ദക്ഷിണാഫ്രിക്കയാണെങ്കിലും നിലവില്‍ ഏറ്റവും കൂടുതല്‍ ലഭിക്കുന്ന ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനാണ്. വന്‍ തകര്‍ച്ച നേരിട്ട ഇന്ത്യയെ 198 റണ്‍സിലേക്കെത്തിച്ചത് റിഷഭാണ്. അപരാജിത സെഞ്ച്വറിയോടെ റിഷഭ് (100*) പുറത്താവാതെ നിന്നെങ്കിലും ഒരാള്‍പോലും പിന്തുണ നല്‍കിയില്ലെന്നതാണ് വസ്തുത.

1

നേരത്തെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ച്വറി നേടാന്‍ റിഷഭിന് സാധിച്ചിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും സെഞ്ച്വറി നേടിയതോടെ ഈ മൂന്ന് വേദികളിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് റിഷഭ് സ്വന്തമാക്കിയത്. കൂടാതെ ഇന്ത്യന്‍ ടീം 200നുള്ളില്‍ ഓള്‍ഔട്ടായ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഏക താരവും റിഷഭാണ്.

2

1992ല്‍ ദക്ഷിണാഫ്രിക്കയിലെ പോര്‍ട്ട് എലിസബത്തില്‍ കപില്‍ ദേവും ഇന്ത്യയുടെ രക്ഷകനായിട്ടുണ്ട്. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 212 റണ്‍സിനാണ് ഓള്‍ഔട്ടായത്. ഇതില്‍ കപില്‍ ദേവ് നേടിയത് 129 റണ്‍സാണ്. മറ്റുള്ളവര്‍ ചേര്‍ന്ന് നേടിയത് 78 റണ്‍സാണ്. എട്ട് റണ്‍സ് എക്‌സ്ട്രാസായും ലഭിച്ചു. ഈ മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയ ലക്ഷ്യത്തെ ഒരു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു.

1996ല്‍ ഇംഗ്ലണ്ടിനെതിരേ ബ്രിമ്മിങ്ഹാമിലായിരുന്നു സച്ചിന്റെ സൂപ്പര്‍ പ്രകടനം. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്ക് കൂട്ടത്തകര്‍ച്ച നേരിട്ടപ്പോള്‍ സച്ചിന്‍ 122 റണ്‍സ് നേടി. ഇന്ത്യ 219 റണ്‍സിന് ഓള്‍ഔട്ടായ ഇന്നിങ്‌സിലാണ് സച്ചിന്റെ ഈ ക്ലാസ് പ്രകടനം നടന്നത്. മറ്റ് സഹതാരങ്ങള്‍ ചേര്‍ന്ന് നേടിയത് 83 റണ്‍സ് മാത്രമാണ്. 14 റണ്‍സാണ് എക്‌സ്ട്രാസായി ലഭിച്ചത്. ഈ രണ്ട് സൂപ്പര്‍ ഇന്നിങ്‌സുകളെയും കടത്തിവെട്ടുന്ന പ്രകടനമാണ് റിഷഭ് കാഴ്ചവെച്ചത്.

3

29 റണ്‍സ് നേടിയ വിരാട് കോലിയാണ് രണ്ടാം ഇന്നിങ്‌സിലെ ഇന്ത്യയുടെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. കെ എല്‍ രാഹുല്‍ (10), മായങ്ക് അഗര്‍വാള്‍ (7), ചേതേശ്വര്‍ പുജാര (9), അജിന്‍ക്യ രഹാനെ (1), ആര്‍ അശ്വിന്‍ (7), ശര്‍ദുല്‍ ഠാക്കൂര്‍ (5) എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ഒരു താരം പിന്തുണ നല്‍കിയിരുന്നെങ്കില്‍ ഇന്ത്യയുടെ ലീഡ് 250 കടത്താനും മികച്ച വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ ഉയര്‍ത്താനും സാധിക്കുമായിരുന്നു. സമീപകാലത്തായി മോശം ഫോമിലായിരുന്ന റിഷഭ് തന്റെ തിരിച്ചുവരില്‍ എല്ലാവരെയും വിസ്മയിപ്പിച്ചിരിക്കുകയാണെന്ന് പറയാം.

4

മറ്റ് നിരവധി റെക്കോഡുകളും റിഷഭ് പന്ത് സ്വന്തം പേരിലാക്കിയിട്ടുണ്ട്. നേരത്തെ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും സെഞ്ച്വറി നേടാന്‍ റിഷഭിന് സാധിച്ചിരുന്നു. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയിലും സെഞ്ച്വറി നേടിയതോടെ ഈ മൂന്ന് വേദികളിലും സെഞ്ച്വറി നേടുന്ന ആദ്യത്തെ ഏഷ്യന്‍ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് റിഷഭ് സ്വന്തമാക്കിയത്. കൂടാതെ ഇന്ത്യന്‍ ടീം 200നുള്ളില്‍ ഓള്‍ഔട്ടായ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഏക താരവും റിഷഭാണ്. സച്ചിനും കപിലുമെല്ലാം സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് 200 കടന്നിരുന്നു. സെന രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറിയുള്ള ഏഷ്യന്‍ വിക്കറ്റ് കീപ്പറും റിഷഭാണ്. മോയിന്‍ ഖാന്‍ രണ്ട് സെഞ്ച്വറിയാണ് നേടിയിരുന്നത്. ഇതിനെ മറികടക്കാന്‍ റിഷഭിന് സാധിച്ചു.

Story first published: Friday, January 14, 2022, 8:22 [IST]
Other articles published on Jan 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X