Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡീ കോക്കിനെ പുറത്താക്കാന്‍ കോലിയുടെ തന്ത്രം; ഫീല്‍ഡറെ മാറ്റി, ഡി കോക്ക് പുറത്ത്

ഡീ കോക്കിനെ പുറത്താക്കിയത് കോലിയുടെ തന്ത്രം

സതാംപ്ടണ്‍: ഇംഗ്ലണ്ട് ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിക്കാനായതിന്റെ ആശ്വാസത്തിലാണ് ഇന്ത്യ. തുടരെ രണ്ട് തോല്‍വിയുമായെത്തിയ ദക്ഷിണാഫ്രിക്ക കൂടുതല്‍ കരുത്തോടെ പോരാടുമെന്ന് കരുതിയെങ്കിലും കളിയുടെ എല്ലാ വിഭാഗത്തിലും അവര്‍ പിന്നോക്കം പോയതോടെ ഇന്ത്യ ആറു വിക്കറ്റിന്റെ അനായാസ ജയമാണ് സ്വന്തമാക്കിയത്.

ബൗളര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ ഫീല്‍ഡിങ്ങിലും മികച്ചുനിന്നു. സ്ലിപ്പില്‍ പൊതുവെ ദുര്‍ബലരെന്ന് പറയപ്പെടുന്ന ഇന്ത്യന്‍ കളിക്കാര്‍ രണ്ട് ഓപ്പണര്‍മാരെയും സ്ലിപ്പില്‍ പിടികൂടിയാണ് പുറത്താക്കിയത്. ഇന്ത്യയ്‌ക്കെതിരെ എക്കാലവും മികച്ച പ്രകടനം നടത്താറുള്ള ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റ് ഇതില്‍ നിര്‍ണായകമായി. ഓപ്പണര്‍മാര്‍ അതിവേഗം പുറത്തായത് മറ്റു ബാറ്റ്‌സ്മാന്മാര്‍ക്കും സമ്മര്‍ദ്ദമേറ്റുകയായിരുന്നു.

ഡി കോക്കിന് ഫീല്‍ഡ് വിന്യാസം

ഡി കോക്കിന് ഫീല്‍ഡ് വിന്യാസം

ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിലെ ആറാമത്തെ ഓവറിലാണ് ജസ്പ്രീത് ബുംറ ഡി കോക്കിനെ പുറത്താക്കുന്നത്. ബുംറയ്‌ക്കെതിരെ ഓഫ് സൈഡ് ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഡി കോക്കിനെ കോലി നടത്തിയ ഫീല്‍ഡിങ് വിന്യാസത്തിലൂടെ കുരുക്കുകയായിരുന്നു. കവര്‍ഡ്രൈവ് കളിക്കാന്‍ പ്രേരിപ്പിക്കുന്ന രീതിയില്‍ ഫീല്‍ഡറെ മാറ്റിയ കോലി ഡി കോക്കിന് കുരുക്കിലാക്കി.

സ്ലിപ്പില്‍ കോലിയുടെ ക്യാച്ച്

സ്ലിപ്പില്‍ കോലിയുടെ ക്യാച്ച്

ഫീല്‍ഡ് വിന്യാസത്തിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബുംറയുടെ ഓഫ് സ്റ്റമ്പിന് പുറത്തേക്കു പോവുകയായിരുന്നു പന്തില്‍ ഡി കോക്ക് കവര്‍ഡ്രൈവിന് ശ്രമിക്കുകയായിരുന്നു. എന്നാല്‍, ബാറ്റിലുരസിയ പന്ത് മൂന്നാം സ്ലിപ്പില്‍ തകര്‍പ്പന്‍ ഒരു ക്യാച്ചിലൂടെ കോലി ഡി കോക്കിനെ പുറത്താക്കി. 17 പന്തില്‍ 10 റണ്‍സുമാത്രമെടുത്താണ് ഡി കോക്ക് പുറത്താകുന്നത്. ബുംറയ്ക്ക് പിന്നാലെ യുസ് വേന്ദ്ര ചാഹലും മിന്നിയതോടെയാണ് ദക്ഷിണാഫ്രിക്ക തകര്‍ന്നു.

ഇന്ത്യയ്ക്ക് അനായാസ ജയം

ഇന്ത്യയ്ക്ക് അനായാസ ജയം

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 228 റണ്‍സ് വിജയലക്ഷ്യം 10 പന്ത് ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. രോഹിത് ശര്‍മ 144 പന്തില്‍ 122 റണ്‍സുമായി പുറത്താവാതെ നിന്നു. പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ക്ഷമയോടെ ബാറ്റ് ചെയ്താണ് ഇന്ത്യ ജയം എത്തിപ്പിടിച്ചത്. 38 റണ്‍സെടുത്ത ഡുപ്ലെസി, 31 റണ്‍സെടുത്ത മില്ലര്‍, 42 റണ്‍സെടുത്ത ക്രിസ് മോറിസ് എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ തിളങ്ങിയത്.


Story first published: Thursday, June 6, 2019, 11:09 [IST]
Other articles published on Jun 6, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+