For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'ഇന്ത്യയുടെ പേസര്‍മാരെ കരുതിയിരുന്നോളൂ', ദക്ഷിണാഫ്രിക്കയ്ക്ക് മുന്നറിയിപ്പുമായി പുജാര

ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്റെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെത്തിയ ഇന്ത്യന്‍ ടീമിന്റെ പരിശീലനം പുരോഗമിക്കുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഈ മാസം 26നാണ് ആരംഭിക്കുന്നത്. പിന്നാലെ ഏകദിന, ടി20 പരമ്പരയും നടക്കാനുണ്ട്. ഇന്ത്യയെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോകുന്നത്. ഇതുവരെ ടെസ്റ്റ് പരമ്പര നേടാനാവാത്ത ദക്ഷിണാഫ്രിക്കയില്‍ ചരിത്രം കുറിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

അവസാനമായി വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോള്‍ ഒരു ജയം നേടാനായെങ്കിലും 2-1ന് പരമ്പര നഷ്ടപ്പെട്ടു. എന്നാല്‍ ഇത്തവണ തകര്‍പ്പന്‍ തിരിച്ചുവരവോടെ പരമ്പര സ്വന്തമാക്കുകയാണ് കോലിപ്പടയുടെ ലക്ഷ്യം. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നടത്തിയ ചരിത്രക്കുതിപ്പ് ദക്ഷിണാഫ്രിക്കയിലും നടത്താന്‍ ഇന്ത്യക്കാവുമോയെന്നാണ് അറിയേണ്ടത്.

അതിവേഗ പേസര്‍മാരെ തുണക്കുന്ന ദക്ഷിണാഫ്രിക്കയില്‍ കാര്യങ്ങള്‍ ഇന്ത്യക്ക് എളുപ്പമാവില്ലെന്നുറപ്പ്. ഇപ്പോഴിതാ പരമ്പരക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ ചേതേശ്വര്‍ പുജാര. ഇത്തവണ പേസര്‍മാര്‍ ഇന്ത്യക്ക് പരമ്പര നേടിത്തരുമെന്നാണ് പുജാര അഭിപ്രായപ്പെട്ടത്. സമീപകാലത്തെ വിദേശ പര്യടനങ്ങളിലെല്ലാം ഇന്ത്യയുടെ പേസര്‍മാര്‍ മികച്ച പ്രകടനം നടത്തി കൈയടി നേടിയിരുന്നു. ഇതേ പ്രകടനം ദക്ഷിണാഫ്രിക്കയിലും പേസ് നിര നടത്തുമെന്ന പ്രതീക്ഷയാണ് പുജാര പങ്കുവെച്ചത്.

cheteshwarpujara

'ഫാസ്റ്റ് ബൗളര്‍മാരാണ് ദക്ഷിണാഫ്രിക്കയില്‍ ഞങ്ങളുടെ ശക്തി. അവര്‍ക്ക് സാഹചര്യങ്ങള്‍ മുതലാക്കാനാവുമെന്നും എല്ലാ മത്സരത്തിലും 20 വിക്കറ്റുകള്‍ വീതം നേടാനാവുമെന്നുമാണ് പ്രതീക്ഷ. ഞങ്ങള്‍ക്ക് മേല്‍ക്കൈ നേടാനാവുമോ ഇല്ലെയോ എന്നത് സംബന്ധിച്ച് അധികം ചിന്തിക്കുന്നില്ല. ഞങ്ങളുടെ പദ്ധതിയിലും പരിശീലനത്തിലും വിശ്വസിക്കുകയെന്നതിനാണ് പ്രാധാന്യം. ദക്ഷിണാഫ്രിക്കയില്‍ വിജയിക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. വിദേശ പര്യടനങ്ങളില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് പര്യടനം നോക്കുക. ബൗളര്‍മാരുടെ പ്രകടനം ശ്രദ്ധേയമായിരുന്നു'- പുജാര പറഞ്ഞു.

ദക്ഷിണാഫ്രിക്കയിലെ പിച്ച് ബൗണ്‍സ് നിറഞ്ഞതാണ്. അതുകൊണ്ട് തന്നെ സന്ദര്‍ശകരായെത്തുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്ക് കാര്യങ്ങള്‍ പ്രയാസമാവും. ദക്ഷിണാഫ്രിക്കയുടേത് മികച്ച പേസ് നിരയാണ്. ആന്‍ റിച്ച് നോക്കിയേ, കഗിസോ റബാദ, ലൂങ്കി എന്‍ഗിഡി തുടങ്ങിയ സൂപ്പര്‍ പേസര്‍മാര്‍ അവര്‍ക്കുണ്ട്. എന്നാല്‍ ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് അതേ രീതിയില്‍ മറുപടി നല്‍കാന്‍ ഇന്ത്യക്ക് മികവുണ്ട്.

ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശര്‍ദുല്‍ ഠാക്കൂര്‍ എന്നിവരെല്ലാം ഏത് സാഹചര്യത്തിലും മികവ് കാട്ടുന്നവരാണ്. ദക്ഷിണാഫ്രിക്കയില്‍ കളിച്ച് പരിചയസമ്പത്തുള്ള ബൗളിങ് നിരയാണ് ഇന്ത്യയുടേത്. അതുകൊണ്ട് തന്നെ മികച്ച മുന്നൊരുക്കത്തോടെയെത്തുമ്പോള്‍ ഗംഭീര പ്രകടനം തന്നെ നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ആര്‍ അശ്വിന്‍ സ്പിന്‍ നിരയെ നയിക്കും. നാല് പേസര്‍മാരെയും ഒരു സ്പിന്നറെയും ഇന്ത്യ ടീമിലേക്ക് പരിഗണിക്കാനാണ് സാധ്യത. രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. അക്ഷര്‍ പട്ടേലും ടെസ്റ്റ് പരമ്പര കളിക്കുന്നില്ല. ബൗളിങ് നിരയില്‍ ഇന്ത്യക്ക് ആശങ്കകളില്ലെന്ന് തന്നെ പറയാം. എന്നാല്‍ ബാറ്റിങ് നിരയില്‍ ആശങ്കകളേറെയാണ്.

രോഹിത് ശര്‍മയുടെയും ശുബ്മാന്‍ ഗില്ലിന്റെയും അഭാവത്തോടൊപ്പം ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, വിരാട് കോലി എന്നിവരുടെ ബാറ്റിങ് ഫോമും പ്രശ്‌നമാണ്. പുജാര 2019 ജനുവരിയിലാണ് അവസാന സെഞ്ച്വറി നേടിയത്. കോലി ദക്ഷിണാഫ്രിക്കയില്‍ സെഞ്ച്വറി നേടിയിട്ടുള്ള താരമാണെങ്കിലും അവസാന സെഞ്ച്വറി പിറന്നിട്ട് രണ്ടര വര്‍ഷം കടന്നിരിക്കുകയാണ്. രഹാനെയുടെ ഈ വര്‍ഷത്തെ ശരാശരി 20 ആണ്. സീനിയര്‍ താരങ്ങള്‍ അവസരത്തിനൊത്ത് ബാറ്റിങ്ങില്‍ മെച്ചപ്പെട്ടില്ലെങ്കില്‍ ദക്ഷിണാഫ്രിക്കയില്‍ വലിയ തോല്‍വി തന്നെ നേരിടേണ്ടി വരുമെന്നുറപ്പാണ്. എന്തായാലും ഇന്ത്യക്ക് മുന്നില്‍ വലിയ ടെസ്റ്റ് തന്നെയാണ് ദക്ഷിണാഫ്രിക്കയില്‍ കാത്തിരിക്കുന്നത്.

Story first published: Sunday, December 19, 2021, 13:37 [IST]
Other articles published on Dec 19, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+