വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA ODI: 'തീപാറും' പോരാട്ടത്തിന് നാളെ തുടക്കം, കാത്തിരിക്കുന്ന വമ്പന്‍ റെക്കോഡുകള്‍ അറിയാം

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്

1

കേപ്ടൗണ്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന പോരാട്ട ആവേശത്തിന് നാളെ തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര രണ്ട് കൂട്ടര്‍ക്കും അഭിമാന പോരാട്ടമാണ്. ടെസ്റ്റില്‍ പരമ്പര തോറ്റ ഇന്ത്യ ഏകദിന പരമ്പരയിലൂടെ തിരിച്ചുവരവ് പ്രതീക്ഷിക്കുമ്പോള്‍ ഏകദിനത്തിലും പരാജയപ്പെടുത്തി നാണംകെടുത്തി മടക്ക ടിക്കറ്റ് നല്‍കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക. 2018ല്‍ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര 5-1ന് സ്വന്തമാക്കാന്‍ ഇന്ത്യക്കായിരുന്നു. ഇതിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിച്ചിട്ടില്ല.

ഇത്തവണ മികച്ച താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. എന്നാല്‍ എത്രത്തോളം മികച്ച പ്രകടനം കാഴ്ചവെക്കാനാവുമെന്നത് കണ്ടറിയണം. താരങ്ങളുടെ ഫോമാണ് പ്രശ്‌നം. സമീപകാലത്ത് ടീമിനുള്ളിലുണ്ടായ പ്രശ്‌നങ്ങളും തിരിച്ചടിയായേക്കും. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവവും ഇന്ത്യക്ക് തിരിച്ചടിയാണ്. നിരവധി റെക്കോഡുകളും നാഴികക്കല്ലുകളുമാണ് പരമ്പരയില്‍ താരങ്ങളെ കാത്തിരിക്കുന്നത്. അത് എന്തൊക്കെയാണെന്ന് നോക്കാം.

1

നേര്‍ക്കുനേര്‍ 84 മത്സരത്തിലാണ് ഇരു ടീമും ഏറ്റുമുട്ടിയത്. ഇതില്‍ 46 തവണയും ദക്ഷിണാഫ്രിക്ക ജയിച്ചപ്പോള്‍ 35 തവണയാണ് ഇന്ത്യക്ക് ജയിക്കാനായത്. 1992-93ന് ശേഷം അഞ്ച് ഏകദിന പരമ്പരകള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചു. ഇതില്‍ ഒരു തവണ മാത്രമാണ് പരമ്പര നേടാനായത്. 2018ലായിരുന്നു ഇത്. നാല് തവണയും ഇന്ത്യ പരാജയപ്പെട്ടിരുന്നു. 2018 ആവര്‍ത്തിക്കാന്‍ ഇന്ത്യക്കാവുമോയെന്ന് കാത്തിരുന്ന് കാണാം.

ഇന്ത്യയുടെ സ്പിന്നര്‍ യുസ് വേന്ദ്ര ചഹാലിന് മികച്ച റെക്കോഡാണ് ദക്ഷിണാഫ്രിക്കയിലുള്ളത്. മൂന്ന് വിക്കറ്റുകള്‍ കൂടി നേടിയാല്‍ 100 ഏകദിന വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ചഹാലിനാവും. രണ്ട് വിക്കറ്റുകള്‍ കൂടി നേടിയാല്‍ യുസ് വേന്ദ്ര ചഹാലിന് കുല്‍ദീപ് യാദവിനെ (17) മറികടന്ന് ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ഏകദിന വിക്കറ്റെന്ന നേട്ടത്തിലെത്താനാവും. നിലവില്‍ 16 വിക്കറ്റാണ് ചഹാല്‍ വീഴ്ത്തിയത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കേട്പൗണ്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടി മിന്നും ഫോമിലാണ്. രണ്ട് ബൗണ്ടറികൂടി നേടിയാല്‍ ഏകദിനത്തില്‍ 50 ഫോറെന്ന നേട്ടത്തിലെത്താന്‍ റിഷഭിനാവും. ടെസ്റ്റില്‍ ഇതിനോടകം സെഞ്ച്വറി പ്രകടനം നടത്താന്‍ റിഷഭിനായിട്ടുണ്ടെങ്കിലും പരിമിത ഓവറില്‍ സെഞ്ച്വറി നേടാനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ പരമ്പരയിലൂടെ പന്തിന്റെ ആദ്യ സെഞ്ച്വറിയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

2

ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ ഒരു റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 500 റണ്‍സ് പൂര്‍ത്തിയാക്കും. ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ഇന്ത്യയെ നയിക്കുന്നത്. ഏകദിനത്തില്‍ ഇന്ത്യയുടെ നായകസ്ഥാനം രാഹുലിന് ലഭിക്കുന്നത് ഇതാദ്യം. നായകനായുള്ള രാഹുലിന്റെ ഇതുവരെയുള്ള പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതല്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ നായക മികവ് കണ്ടറിയണം.

ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനാണ് ഡേവിഡ് മില്ലര്‍. അഞ്ച് റണ്‍സുകൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 8500 റണ്‍സെന്ന നേട്ടത്തിലെത്താന്‍ മില്ലറിനാവും. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്ക് 18 റണ്‍സുകൂടി നേടിയാല്‍ 10500 അന്താരാഷ്ട്ര റണ്‍സ് ക്ലബ്ബിലേക്കെത്തും. ഇന്ത്യക്കെതിരേ ഏകദിനത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് ഡീകോക്ക്. 16 റണ്‍സ് കൂടി നേടിയാല്‍ ഇന്ത്യക്കെതിരേ 800 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിനാവും.

3

വിരാട് കോലി നായകസ്ഥാനം എല്ലാം ഉപേക്ഷിച്ച് ബാറ്റിങ്ങില്‍ ശ്രദ്ധ നല്‍കാനുള്ള തയ്യാറെടുപ്പിലാണ്. ഒമ്പത് റണ്‍സ് കൂടി നേടിയാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 5065 റണ്‍സിനെ മറികടന്ന് വിദേശത്ത് കൂടുതല്‍ ഏകദിന റണ്‍സുള്ള ഇന്ത്യക്കാരനെന്ന റെക്കോഡിലേക്കെത്താന്‍ കോലിക്കാവും. 5057 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. കൂടാതെ 27 റണ്‍സ് നേടിയാല്‍ രാഹുല്‍ ദ്രാവിഡ് (1309), സൗരവ് ഗാംഗുലി (1313) എന്നിവരെ മറികടന്ന് ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്തേക്കെത്താന്‍ കോലിക്കാവും.

ശിഖര്‍ ധവാനെ കാത്തും റെക്കോഡുകളുണ്ട്. 12 റണ്‍സ് കൂടി നേടിയാല്‍ വിദേശ ഏകദിനത്തില്‍ 2500 റണ്‍സെന്ന നേട്ടത്തിലേക്കെത്താന്‍ ശിഖര്‍ ധവാനാവും. കൂടാതെ രണ്ട് റണ്‍സ് കൂടി നേടിയാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിനത്തില്‍ 800 റണ്‍സ് പൂര്‍ത്തിയാക്കാനും ധവാനാവും.

Story first published: Tuesday, January 18, 2022, 16:25 [IST]
Other articles published on Jan 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X