വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'കോലിക്കും ധോണിക്കുമില്ല', നായക അരങ്ങേറ്റത്തില്‍ അപൂര്‍വ്വ റെക്കോഡുമായി രാഹുല്‍

നായകനായുള്ള അരങ്ങേറ്റം പ്രതീക്ഷക്കൊത്തായില്ലെങ്കിലും നായകനായുള്ള അരങ്ങേറ്റത്തില്‍ വിരാട് കോലിക്കും എംഎസ് ധോണിക്കുമില്ലാത്ത അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കെ എല്‍ രാഹുല്‍

1

ബോളണ്ട് പാര്‍ക്ക്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം കെ എല്‍ രാഹുലിന്റെ നായകനായുള്ള അരങ്ങേറ്റ മത്സരം കൂടിയായിരുന്നു. കെട്ടിലും മട്ടിലും പ്രകടനത്തിലുമെല്ലാം തീര്‍ത്തും നിരാശപ്പെടുത്തിയ രാഹുല്‍ വലിയ വിമര്‍ശനമാണ് ഏറ്റുവാങ്ങുന്നത്. നായകനെന്ന നിലയില്‍ രാഹുലില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനം ഉണ്ടായില്ല. റണ്ണൊഴുക്ക് തടയുന്നതിലും ഫീല്‍ഡ് വിന്യാസത്തിലും ശരീര ഭാഷയിലും നിരാശപ്പെടുത്തിയ രാഹുല്‍ ഓപ്പണറായി ഇറങ്ങി 12 റണ്‍സെടുത്ത് മടങ്ങുകയും ചെയ്തു.

നായകനായുള്ള അരങ്ങേറ്റം പ്രതീക്ഷക്കൊത്തായില്ലെങ്കിലും നായകനായുള്ള അരങ്ങേറ്റത്തില്‍ വിരാട് കോലിക്കും എംഎസ് ധോണിക്കുമില്ലാത്ത അപൂര്‍വ്വ റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ് കെ എല്‍ രാഹുല്‍. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏകദിന നായകനാവാതെ ഇന്ത്യയെ ഏകദിനത്തില്‍ നയിക്കുന്ന മൂന്നാമത്തെ താരമെന്ന നേട്ടമാണ് രാഹുലിനെ തേടിയെത്തിയത്. കോലിയും ധോണിയുമെല്ലാം നേരത്തെ നയിച്ച് നായക മികവ് കാട്ടിയാണ് ഇന്ത്യയെ നയിക്കാനെത്തുന്നത്. കോലി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാമ്പ്യനാക്കിയ നായകനാണ്. എന്നാല്‍ രാഹുലിന് ഇത്തരത്തിലുള്ള മുന്‍ അനുഭവസമ്പത്ത് പറയാനാവില്ല.

1

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായതാണ് രാഹുലിന്റെ പ്രധാന അനുഭവസമ്പത്ത്. ടീമിനൊപ്പം നായകനെന്ന നിലയില്‍ നിരാശപ്പെടുത്തുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. എന്നാല്‍ നിലവിലെ ഇന്ത്യയുടെ സ്ഥിര നായകനായ രോഹിത് ശര്‍മ പരിക്കേറ്റ് പുറത്തായപ്പോള്‍ മറ്റ് വഴികളില്ലാതെ രാഹുലിനെ ഇന്ത്യ നായകനാക്കുകയായിരുന്നു. നിലവിലെ ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനാണ് രാഹുല്‍. എന്നാല്‍ അദ്ദേഹത്തിന്റെ നായകനായുള്ള പ്രകടനം നിരാശപ്പെടുത്തിയതിനാല്‍ മാറ്റത്തെക്കുറിച്ച് പോലും ഇന്ത്യ ചിന്തിച്ചേക്കും.

രാഹുലിന് മുമ്പ് ലിസ്റ്റ് എ ക്രിക്കറ്റില്‍ പോലും ഏകദിനത്തില്‍ നയിക്കാതെ രണ്ട് പേര്‍ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഒന്ന് മുന്‍ വിക്കറ്റ് കീപ്പറായിരുന്ന സയ്യിദ് കിര്‍മാണിയാണ്. രണ്ടാമത്തെ താരം ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വീരേന്ദര്‍ സെവാഗാണ്. രണ്ട് പേരും കുറച്ച് മത്സരങ്ങളില്‍ മാത്രമാണ് ഇന്ത്യയെ നയിച്ചത്. രണ്ട് പേര്‍ക്കും നായകനെന്ന നിലയില്‍ വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കാതെ പോയതാണ്. നിലവിലെ രാഹുലിന്റെ പ്രകടനം കാണുമ്പോഴും വലിയ പ്രതീക്ഷയില്ല.

2

കര്‍ണാടകക്കാരനായ രാഹുല്‍ 39 ഏകദിന മത്സരത്തിന് ശേഷമാണ് ഇന്ത്യയുടെ ഏകദിന നായകനായത്. 50 മത്സരം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ഇന്ത്യയെ ഏകദിനത്തില്‍ നയിക്കാന്‍ ഭാഗ്യം ലഭിച്ചത് ഒരേ ഒരു താരത്തിനാണ്. 1989ല്‍ മൊഹീന്ദര്‍ അമര്‍നാഥാണ് ഈ നേട്ടത്തിലെത്തിയത്. 35 ഏകദിനത്തിന് ശേഷമാണ് അദ്ദേഹത്തിന് ഇന്ത്യയുടെ ഏകദിന നായകസ്ഥാനം ലഭിച്ചത്. നായക അരങ്ങേറ്റത്തില്‍ രാഹുല്‍ നിരാശപ്പെടുത്തിയെങ്കിലും പരമ്പരയില്‍ ഇനിയും രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ രാഹുലിന് വിമര്‍ശകരുടെ വായടപ്പിച്ച് തിരിച്ചുവരാനുള്ള അവസരമുണ്ട്.

ഐപിഎല്ലിന്റെ 15ാം സീസണില്‍ ലഖ്‌നൗ ടീമിന്റെ നായകനാണ് കെ എല്‍ രാഹുല്‍. പഞ്ചാബ് കിങ്‌സ് വിട്ട രാഹുല്‍ പുതിയതായി എത്തുന്ന ലഖ്‌നൗ ടീമിനൊപ്പം എന്ത് അത്ഭുതമാണ് കാട്ടുകയെന്നത് കണ്ടറിയണം. നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ നായകനായി പ്രയാസപ്പെടുമെന്ന് തന്നെയാണ് അനുമാനിക്കാനാവുക. ബാറ്റ്‌സ്മാനെന്ന നിലയില്‍ രാഹുല്‍ മികച്ച താരമാണെങ്കിലും നായകനെന്ന നിലയില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്.

3

രോഹിത്തിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒരു ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനും രാഹുലിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ ഈ മത്സരത്തിലും ഇന്ത്യ തോറ്റു. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യന്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങളിലൊരാളാണ് രാഹുല്‍. 43 ടെസ്റ്റില്‍ നിന്ന് ഏഴ് സെഞ്ച്വറി ഉള്‍പ്പെടെ 2547 റണ്‍സും 39 ഏകദിനത്തില്‍ നിന്ന് അഞ്ച് സെഞ്ച്വറി ഉള്‍പ്പെടെ 1521 റണ്‍സും 56 ടി20യില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 1831 റണ്‍സും അദ്ദേഹത്തിന്റെ പേരിലുണ്ട്. 94 ഐപിഎല്ലില്‍ നിന്ന് രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ 3273 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം.

Story first published: Wednesday, January 19, 2022, 20:59 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X