IND vs SA: ഇന്ത്യന്‍ പ്ലേയിങ് 11 സ്ഥാനമുറപ്പ് നാല് പേര്‍ക്ക് മാത്രം, അരങ്ങേറ്റം പ്രതീക്ഷിച്ച് വെങ്കി

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ഏകദിന പരമ്പര നടക്കാന്‍ പോവുകയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഈ മാസം 19നാണ് ആരംഭിക്കുന്നത്. 2018ല്‍ അവസാനമായി ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര കളിച്ച ഇന്ത്യ അന്ന് ആറ് മത്സര പരമ്പര 5-1നാണ് സ്വന്തമാക്കിയത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ എളുപ്പമാവില്ല. രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവത്തോടൊപ്പം ഇന്ത്യന്‍ ടീമിലെ അന്തരീക്ഷവും അത്ര മികച്ചതല്ല. മികച്ച താരനിരയുണ്ടെങ്കിലും ഫോം ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

രോഹിത്തിന്റെ അഭാവത്തില്‍ കെ എല്‍ രാഹുലാവും ഇന്ത്യയെ നയിക്കുക. നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടാത്ത രാഹുലിന്റെ പ്രകടനം കണ്ട് തന്നെ അറിയണം. വിരാട് കോലിയുടെയും ശിഖര്‍ ധവാന്റെയും ദക്ഷിണാഫ്രിക്കയിലെ കണക്കുകള്‍ വളരെ മികച്ചതാണെങ്കിലും ഇത്തവണ എന്താകുമെന്നത് കണ്ടറിയണം. മികച്ച യുവതാരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ഇവരില്‍ പലര്‍ക്കും ബെഞ്ചില്‍ത്തന്നെ ഇരിക്കേണ്ടി വന്നേക്കും.

നിലവിലെ ഇന്ത്യന്‍ ടീമിനെ പരിഗണിക്കുമ്പോള്‍ ടീമില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങള്‍ വളരെ കുറവ് മാത്രമാണ്. മറ്റുള്ളവരുടെ അവസ്ഥ കൈയാലപ്പുറത്തെ തേങ്ങ പോലെയാണ്. പ്രകടനം മോശമായാല്‍ ഏത് സമയത്തും ടീമിന് പുറത്തായേക്കാം. പ്രതിഭാശാലികളുടെ നീണ്ട നിര ഇന്ത്യന്‍ സംഘത്തിനൊപ്പമുണ്ട്. നിലവിലെ ടീമില്‍ പ്ലേയിങ് 11ല്‍ സ്ഥാനം ഉറപ്പുള്ള നാല് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം

കെ എല്‍ രാഹുല്‍

കെ എല്‍ രാഹുല്‍

ഇന്ത്യയുടെ പരിമിത ഓവറിലെ വൈസ് ക്യാപ്റ്റനായ കെ എല്‍ രാഹുലാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയെ നയിക്കുന്നത്. പരിക്കേറ്റ രോഹിത് ശര്‍മയില്ലാത്തതാണ് രാഹുലിന് നായകസ്ഥാനം ലഭിക്കാന്‍ കാരണം. നായകനായതിനാല്‍ത്തന്നെ രാഹുലിനെ പുറത്തിരുത്തില്ലെന്ന കാര്യം ഉറപ്പാണ്. പ്രകടനം എത്ര മോശമായാലും കെ എല്‍ രാഹുല്‍ മൂന്ന് മത്സരവും കളിക്കും. ഇന്ത്യയെ സംബന്ധിച്ച് രാഹുലിന്റെ പ്രകടനം വളരെ പ്രധാനപ്പെട്ടതുമാണ്. രാഹുലിന് താളം കണ്ടെത്താനാവാതെ പോയാല്‍ പരമ്പരയില്‍ത്തന്നെ വലിയ തിരിച്ചടി ഇന്ത്യക്ക് നേരിടേണ്ടി വന്നെക്കും. സമീപകാലത്തായി മികച്ച ഫോമിലുള്ള രാഹുല്‍ ദക്ഷിണാഫ്രിക്കയില്‍ കളിച്ച് വലിയ അനുഭവസമ്പത്തില്ലാത്ത താരമാണ്. എന്തായാലും മൂന്ന് മത്സരത്തിലും അദ്ദേഹം പ്ലേയിങ് 11ല്‍ ഉണ്ടാവുമെന്നുറപ്പാണ്.

വിരാട് കോലി

വിരാട് കോലി

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലി എന്തായാലും മൂന്ന് മത്സരവും കളിക്കും. പരിക്കേല്‍ക്കാത്ത പക്ഷം കോലി മൂന്ന് മത്സരവും കളിക്കുമെന്നുറപ്പിക്കാം. എന്നാല്‍ സമീപകാലത്തെ അദ്ദേഹത്തിന്റെ പ്രകടനം ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല. രണ്ടര വര്‍ഷത്തോളമായി സെഞ്ച്വറി നേടാനാവാതെ പ്രയാസപ്പെടുന്ന കോലിക്ക് സെഞ്ച്വറി കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ സാധിക്കുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ മികച്ച റെക്കോഡുള്ള താരമാണ് വിരാട് കോലി. എന്നാല്‍ സമീപകാലത്തെ കോലിയുടെ പ്രകടനവും ഫോമും വളരെ മോശമാണ്.

2018ല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ഏകദിന 5-1ന് ഏകദിന പരമ്പര നേടിയപ്പോള്‍ കൂടുതല്‍ കൈയടി നേടിയത് കോലിയാണ്. കേപ്ടൗണില്‍ കുറിച്ച 160 റണ്‍സ് പ്രകടനം ദക്ഷിണാഫ്രിക്കയിലെ ഇന്ത്യക്കാരന്റെ ഏകദിനത്തിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമാണ്. എന്നാല്‍ നായകസ്ഥാനം എല്ലാഫോര്‍മാറ്റില്‍ നിന്നും ഒഴിഞ്ഞ ശേഷമുള്ള മത്സരമെന്ന നിലയിലെ കോലിയുടെ പ്രകടനം കണ്ടുതന്നെ അറിയണം. എന്തായാലും മൂന്ന് മത്സരവും കോലി കളിക്കുമെന്ന കാര്യം ഉറപ്പാണ്.

ജസ്പ്രീത് ബുംറ-റിഷഭ് പന്ത്

ജസ്പ്രീത് ബുംറ-റിഷഭ് പന്ത്

ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് മൂന്ന് മത്സരവും കളിക്കുമെന്നുറപ്പുള്ള താരം. പരിക്കേല്‍ക്കുകയോ വിശ്രമം അനുവദിക്കുകയോ ചെയ്താല്‍ മാത്രമെ അദ്ദേഹം കളിക്കാതിരിക്കാനുള്ള സാധ്യതയുള്ളു. അല്ലാത്ത പക്ഷം മൂന്ന് മത്സരത്തിലും ബുംറ ഇന്ത്യയുടെ നിര്‍ണ്ണായക ഘടകമായിരിക്കും. ബുംറയുടെ പേസ് ബൗളിങ് പരമ്പര വിജയിയെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും.

റിഷഭ് പന്താണ് മറ്റൊരു താരം. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ റിഷഭ് പന്തിനെയും ഇന്ത്യ ഒരു കാരണവശാലും ടീമില്‍ നിന്ന് മാറ്റില്ല. കേപ്ടൗണ്‍ ടെസ്റ്റിലെ സെഞ്ച്വറി പ്രകടനത്തോടെ ഫോമിലേക്ക് തിരിച്ചെത്താനും റിഷഭിനായിട്ടുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, January 17, 2022, 18:25 [IST]
Other articles published on Jan 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X