വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'പതിവ് തെറ്റിയില്ല', ഇന്ത്യയെ ട്രോളി മൈക്കല്‍ വോണ്‍, വായടപ്പിച്ച് വസിം ജാഫര്‍, വൈറല്‍

മൈക്കല്‍ വോണിന്റെ ഇത്തരം പരിഹാസങ്ങള്‍ക്ക് മറുപടികൊടുക്കാന്‍ വേണ്ടി തയ്യാറായി ഇരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍

1

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ നിരന്തരം പരിഹസിക്കുന്ന വ്യക്തികളിലൊരാളാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ഇന്ത്യയുടെ ഓരോ പരമ്പരക്ക് ശേഷവും ടീമിന്റെ പരാജയവും ദൗര്‍ബല്യങ്ങളും ചൂണ്ടിക്കാട്ടി പരിഹസിക്കുന്നത് മൈക്കല്‍ വോണിന്റെ ശീലമാണ്. ദക്ഷിണാഫ്രിക്കന്‍ പരമ്പര അവസാനിച്ചപ്പോഴും പതിവ് തെറ്റിയില്ല. ഇന്ത്യ 2-1ന് മൂന്ന് മത്സര പരമ്പര തോറ്റതോടെ ട്രോളുമായി കൃത്യ സമയത്ത് മൈക്കല്‍ വോണ്‍ എത്തി.

മൈക്കല്‍ വോണിന്റെ ഇത്തരം പരിഹാസങ്ങള്‍ക്ക് മറുപടികൊടുക്കാന്‍ വേണ്ടി എപ്പോഴും തയ്യാറായി ഇരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍. മൈക്കലിന്റെ ട്രോളുകള്‍ക്കെല്ലാം വായടപ്പിക്കുന്ന രസകരമായ മറുപടി തന്നെ ജാഫര്‍ നല്‍കാറുണ്ട്. ട്വിറ്ററില്‍ മൈക്കലും ജാഫറും തമ്മിലുള്ള വാക് പോരാട്ടങ്ങള്‍ എപ്പോഴും ആരാധകരെ രസിപ്പിക്കുന്ന കാര്യമാണ്. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ തോല്‍വിയെ പരിഹസിച്ച മൈക്കലിന് ഇത്തവണയും കലക്കന്‍ മറുപടി നല്‍കിയിരിക്കുകയാണ് വസിം ജാഫര്‍.

1

ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ 'നിങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലല്ലേ, സുഖമായിരിക്കുകയല്ലേ' എന്ന തരത്തിലായിരുന്നു ജാഫറിനെ ടാഗ് ചെയ്ത് മൈക്കല്‍ ട്വീറ്റ് ചെയ്തത്. ഇതിന് ജാഫര്‍ നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു. 'ഹഹ, നന്നായി ഇരിക്കുന്നു മൈക്കല്‍, നിങ്ങള്‍ക്കെതിരേ ഞങ്ങള്‍ ഇപ്പോഴും 2-1ന് മുന്നിലാണെന്ന് മറക്കാതിരിക്കുക'. ഇന്ത്യയുടെ അവസാന ഇംഗ്ലണ്ട് പര്യടനത്തിലെ പ്രകടനമികവ് ചൂണ്ടിക്കാട്ടിയാണ് മൈക്കലിന് ജാഫര്‍ മറുപടി നല്‍കിയത്.

അവസാനമായി ഇന്ത്യ ഇംഗ്ലണ്ടില്‍ പരമ്പര കളിച്ചപ്പോള്‍ പരമ്പരയില്‍ 2-1ന് മുന്നിലെത്താന്‍ സാധിച്ചിരുന്നു. കൊറോണയുടെ സാഹചര്യത്തില്‍ അവസാന മത്സരം മാറ്റിവെച്ചിരിക്കുകയാണ്. പരമ്പര വിജയിയെ നിശ്ചയിക്കാന്‍ പോകുന്ന മത്സരം ഇന്ത്യയുടെ അടുത്ത ഇംഗ്ലണ്ട് പര്യടനത്തിലാവും നടക്കുക. അതില്‍ ഇംഗ്ലണ്ട് ജയിച്ചാലും ഇന്ത്യക്ക് 2-2 സമനില പിടിക്കാനാവും. ഇംഗ്ലണ്ടില്‍ സമനില നേടുക പോലും ഇന്ത്യക്ക് വലിയ നേട്ടമാണ്. ഇംഗ്ലണ്ട് ഇന്ത്യയില്‍ പര്യടനത്തിന് വന്നപ്പോള്‍ നാണംകെടുത്തിയാണ് ഇന്ത്യ മടക്കി അയച്ചതെന്ന് ഓര്‍ക്കണം.

2

ജാഫറിന്റെ മറുപടിക്ക് പിന്നീട് പ്രതികരിക്കാന്‍ മൈക്കല്‍ തയ്യാറായിട്ടില്ല. ഇനി ഏകദിന പരമ്പര നടക്കാനുണ്ട്. അതിന്റെ മത്സരഫലത്തിന് ശേഷം വീണ്ടും മൈക്കല്‍ പ്രതികരണവുമായി രംഗത്തെത്തിയേക്കാം. ഇതിന് മുമ്പും പല തവണ മൈക്കലും ജാഫറും ട്വിറ്ററില്‍ ഇത്തരത്തില്‍ രസകരമായി ഏറ്റുമുട്ടിയിട്ടുണ്ട്. ഇതെല്ലാം സൗഹൃദം നിലനിര്‍ത്തിക്കൊണ്ട് തന്നെ ആസ്വദിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു. വിരമിക്കല്‍ കരിയറില്‍ കൂടുതലും സാമൂഹ്യ മാധ്യമങ്ങളില്‍ ഇരുവരും സജീവമാണ്.

എന്തായാലും ദക്ഷിണാഫ്രിക്കയിലെ കന്നി ടെസ്റ്റ് പരമ്പരയെന്ന ഇന്ത്യയുടെ മോഹം വീണ്ടും നീണ്ടുപോയിരിക്കുകയാണ്. ഇത്തവണ പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്. സെഞ്ച്വൂറിയനില്‍ ജയിച്ച് തുടങ്ങിയ ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയെങ്കിലും പിന്നീടുള്ള രണ്ട് ടെസ്റ്റിലും തോറ്റതോടെ പരമ്പര നഷ്ടപ്പെടുത്തുകയായിരുന്നു.

3

ബാറ്റിങ് നിരയുടെ മോശം ഫോമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവര്‍ മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. എന്നാല്‍ ഇവര്‍ക്കും സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചില്ല. അഞ്ച് ബാറ്റ്‌സ്മാന്‍മാരെ മാത്രം പരിഗണിച്ചുള്ള ഇന്ത്യയുടെ പദ്ധതികള്‍ പാളുന്നതാണ് അവസാന രണ്ട് മത്സരത്തിലും കണ്ടത്. എന്തായാലും വരുന്ന പരമ്പരക്ക് മുമ്പ് നിര്‍ണ്ണായക മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വരുത്തുമെന്ന കാര്യം ഉറപ്പാണ്.

ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. അതുകൊണ്ട് തന്നെ ഇനിയൊരു അവസരം ലഭിച്ചേക്കില്ല. പകരം ശ്രേയസ് അയ്യരും ഹനുമ വിഹാരിയും ഇന്ത്യന്‍ ടീമിലേക്കെത്തും. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരുടെ കാര്യത്തിലും ഏറെക്കുറെ തീരുമാനമായതിനാല്‍ യുവതാരങ്ങളെ ഇന്ത്യ ബൗളിങ് നിരയിലേക്കും പരിഗണിച്ചേക്കും.

Story first published: Saturday, January 15, 2022, 14:14 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X