വിശാഖപട്ടണം ടെസ്റ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്, ഓപ്പണറായി രോഹിത്
വിശാഖപട്ടണം: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. വിശാഖപട്ടണത്ത് നടക്കുന്ന മത്സരത്തില്‍ ടോസ് ജയിച്ചതോടെ മികച്ച സ്‌കോര്‍ കണ്ടെത്താനാകും ഇന്ത്യയുടെ ശ്രമം. ടെസ്റ്റില്‍ ഓപ്പണറായി രോഹിത് ശര്‍മയെ ആദ്യമായി പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യ. രോഹിത്തിനൊപ്പം മായങ്ക് അഗര്‍വാള്‍ ആയിരിക്കും ഓപ്പണര്‍.

ഋഷഭ് പന്തിന് പകരം വൃദ്ധിമാന്‍ സാഹ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ ആര്‍ അശ്വിനും തിരിച്ചെത്തിയിട്ടുണ്ട്. ജഡേജയ്‌ക്കൊപ്പം അശ്വിനാകും ഇന്ത്യയുടെ സ്പിന്‍ ആക്രമണം നയിക്കുക. പാര്‍ട് ടൈം ബൗളറായി ഹനുമ വിഹാരിയും സഹായത്തിനെത്തും. ഇശാന്ത് ശര്‍മയും മുഹമ്മദ് ഷമിയുമാണ് പേസര്‍മാര്‍. ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിവരാണ് ടീമിലെ പ്രധാന ബാറ്റ്‌സ്മാന്മാര്‍.
എയ്ദന്‍ മാര്‍ക്രം, ഡീന്‍ എലഗര്‍, ഡി ബ്രുയന്‍, ഫാഫ് ഡു പ്ലസിസ്, തെംബ ബവുമ, ക്വന്റണ്‍ ഡി കോക്ക്, വെറോണ്‍ ഫിലാന്‍ഡര്‍, സെനുരന്‍ മുത്തുസ്വാമി, കേശവ് മഹാരാജ്, ഡാനി പെയ്ഡ്റ്റ്, കാഗിസോ റബാഡ എന്നിവരാണ് സൗത്ത് ആഫ്രിക്കയുടെ കളിക്കാര്‍. ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടാമെന്ന കണക്കുകൂട്ടിലാണ് സൗത്ത് ആഫ്രിക്ക. ടി20 പരമ്പര സമനിലയിലാക്കിയതിന്റെ ആത്മവിശ്വാസം ദക്ഷിണാഫ്രിക്കയ്ക്കുണ്ടാകും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications