വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ഇന്ത്യ പാഠം പഠിച്ചോ? അടുത്ത പരമ്പരയില്‍ മൂന്ന് മാറ്റം ഉറപ്പ്, എന്തൊക്കെയാണെന്ന് നോക്കാം

ഇന്ത്യന്‍ ടീമില്‍ വലിയൊരു പൊളിച്ചെഴുത്തിന്റെ സമയം അതിക്രമിച്ചെന്ന് തന്നെ പറയാം

1

കേപ്ടൗണ്‍: ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പര ഇന്ത്യയെ സംബന്ധിച്ച് പുനര്‍ചിന്തിക്കാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. താരങ്ങളെ നോക്കി ടീമിലേക്ക് പരിഗണിക്കാതെ ഫോമിന് പ്രാധാന്യം നല്‍കണമെന്ന വലിയ തിരിച്ചറിവ് ഇക്കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് നല്‍കിയിട്ടുണ്ടാവുമെന്നുറപ്പ്. സെഞ്ച്വൂറിയനില്‍ ചരിത്ര ജയം നേടിത്തുടങ്ങിയ ഇന്ത്യക്ക് ജോഹാനസ്ബര്‍ഗില്‍ തലകുനിക്കേണ്ടി വന്നു. കേപ്ടൗണില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ ലീഡെടുത്തെങ്കിലും രണ്ടാം ഇന്നിങ്‌സില്‍ കളി നഷ്ടപ്പെടുത്തിക്കളഞ്ഞു.

ഇതോടെ ദക്ഷിണാഫ്രിക്കയിലെ കന്നി ടെസ്റ്റ് പരമ്പരയെന്ന മോഹം പൂവണിയാന്‍ ഇന്ത്യക്ക് ഇനിയും കാത്തിരിക്കണം. ഇന്ത്യന്‍ ടീമില്‍ വലിയൊരു പൊളിച്ചെഴുത്തിന്റെ സമയം അതിക്രമിച്ചെന്ന് തന്നെ പറയാം. ടീമില്‍ അനിവാര്യമായ മാറ്റം വരുത്തേണ്ടിയിരിക്കുന്നു. മികച്ച ബാക്ക് അപ്പ് താരങ്ങളെ വളര്‍ത്തിക്കൊണ്ടുവന്ന് ബെഞ്ച് കരുത്ത് ഉയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കേണ്ടിയിരിക്കുന്നു. താരങ്ങള്‍ക്ക് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നതില്‍ നിന്ന് താരങ്ങളുടെ ഫിറ്റ്‌നസ് ഉയര്‍ത്തേണ്ടതിന്റെ പ്രാധാന്യവും ഓര്‍മ്മിക്കുന്നു.

പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിച്ച ടീമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ഇന്ത്യയെ സംബന്ധിച്ച് ഇത്തവണയും ആ നിലവാരം കാട്ടേണ്ടതായുണ്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി മോശം ഫോമിലുള്ള താരങ്ങളെ പുറത്തിരുത്തി യുവതാരങ്ങള്‍ക്ക് ഇന്ത്യ അവസരം നല്‍കേണ്ടതായുണ്ട്. അടുത്ത മത്സരത്തില്‍ ഇന്ത്യ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

പുജാരക്ക് പകരം ശ്രേയസ് അയ്യര്‍

പുജാരക്ക് പകരം ശ്രേയസ് അയ്യര്‍

ചേതേശ്വര്‍ പുജാരയെന്ന വന്മരത്തിന്റെ വേരുകള്‍ ഇളകിയിട്ട് നാളുകളേറെയായി. 2019ലാണ് അവസാനമായി ഒരു സെഞ്ച്വറി നേടിയത്. ഇടക്കിടെ ഒരു ചെറിയ ഇന്നിങ്‌സ് കാഴ്ചവെക്കുമെന്നല്ലാതെ വിശ്വസ്തനെന്ന പദം ഇപ്പോള്‍ പുജാരക്ക് നല്‍കാനാവില്ല. രാഹുല്‍ ദ്രാവിഡിന്റെ അഭാവത്തില്‍ ഇന്ത്യയുടെ മൂന്നാം നമ്പറിലേക്കെത്തിയ പുജാരക്ക് ഇനി അവസരം ലഭിക്കുക പ്രയാസമാവും. സീനിയര്‍ താരങ്ങളുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തെക്കുറിച്ച് നായകന്‍ വിരാട് കോലി തന്നെ തുറന്ന് പറഞ്ഞ് കഴിഞ്ഞു.

പുജാരക്ക് പകരം ഇന്ത്യ ടോപ് ഓഡറിലേക്ക് പരിഗണിക്കാന്‍ സാധ്യത ശ്രേയസ് അയ്യരെയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ 50നോടടുത്ത് ശരാശരിയുള്ള ശ്രേയസ് ന്യൂസീലന്‍ഡിനെതിരായ അരങ്ങേറ്റ ടെസ്റ്റിലും ഗംഭീര പ്രകടനം കാഴ്ചവെച്ചു. സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടി വരവറിയിച്ച ശ്രേയസിനെ ഇനിയും ഇന്ത്യ പുറത്തിരുന്നില്ലെന്ന് സൂചന നല്‍കുന്നതാണ് കേപ്ടൗണിലെ തോല്‍വിക്ക് ശേഷമുള്ള ശ്രേയസിന്റെ വാക്കുകള്‍.

രഹാനെക്ക് പകരം ഹനുമ വിഹാരി

രഹാനെക്ക് പകരം ഹനുമ വിഹാരി

ടെസ്റ്റില്‍ മധ്യനിരയുടെ പ്രകടനം വളരെ പ്രധാനപ്പെട്ടതാണ്. നിലവില്‍ ഇന്ത്യ അഞ്ചാം നമ്പറില്‍ വിശ്വസിക്കുന്നത് രഹാനെയെയാണ്. എന്നാല്‍ ഈ വിശ്വാസത്തിന് ഇളക്കം വന്നിട്ട് നാളുകളേറെയായി. വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ഏറെ നാളുകള്‍ ഇന്ത്യന്‍ ടീമിനൊപ്പം നില്‍ക്കാന്‍ രഹാനെക്ക് സാധിച്ചു. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനം കൂടി പോയതോടെ രഹാനെക്ക് ഇനി പിടിച്ചുനില്‍ക്കാനാവില്ല. തുടര്‍ച്ചയായി മോശം പ്രകടനം നടത്തുന്ന രഹാനെക്ക് പകരം ഇന്ത്യ ഹനുമ വിഹാരിയെ കളിപ്പിക്കും.

അഞ്ചാം നമ്പറില്‍ കളിക്കുകയും തന്റെ മികവ് കാട്ടുകയും ചെയ്യാന്‍ ഇതിനോടകം വിഹാരിക്ക് സാധിച്ചിട്ടുണ്ട്. രഹാനെയുടെ അനുഭവസമ്പത്തിന്റെ പേരില്‍ ഏറെ നാളുകളായി ടീമില്‍ സ്ഥിരം സ്ഥാനം ഉറപ്പിക്കാന്‍ കഴിയാത്ത അവസ്ഥയാണ് വിഹാരിക്കുള്ളത്. എന്നാല്‍ ഇനി അങ്ങനെയാവില്ല. രഹാനെക്ക് പകരം ഇന്ത്യ ഹനുമ വിഹാരിക്ക് അടുത്ത പരമ്പര മുതല്‍ അവസരം നല്‍കാനാണ് സാധ്യത.

ബൗളിങ് നിരയിലേക്ക് പ്രസിദ്ധ് കൃഷ്ണയും

ബൗളിങ് നിരയിലേക്ക് പ്രസിദ്ധ് കൃഷ്ണയും

ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നീ രണ്ട് പേസര്‍മാരെ മാത്രം ബെഞ്ചിലിരുത്തി ഇനി ഇന്ത്യക്ക് മുന്നോട്ട് പോവുക പ്രയാസമാണ്. ഇന്ത്യയുടെ ബൗളിങ് കരുത്ത് ഉയര്‍ത്താന്‍ മികച്ച യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടതായുണ്ട്. ഇഷാന്തിന് പരിക്കും പ്രായവും പ്രശ്‌നമായി മാറുന്നു. പഴയതുപോലെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ അദ്ദേഹത്തിനാവുന്നില്ല. അതുകൊണ്ട് തന്നെ അധികം വൈകാതെ ഇന്ത്യ ഇഷാന്തിനെ തഴഞ്ഞേക്കും. പകരം പ്രസിദ്ധ് കൃഷ്ണയെ പേസ് നിരയിലേക്കെത്തിക്കാനാണ് സാധ്യത. വരുന്ന പരമ്പരകളിലൂടെ ബെഞ്ച് കരുത്തുയര്‍ത്താന്‍ ഇന്ത്യ ശ്രമിക്കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, January 15, 2022, 16:24 [IST]
Other articles published on Jan 15, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X