IND vs SA: ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ഐക്യമില്ല, രാഹുലും കോലിയും രണ്ട് പക്ഷത്ത്- കനേരിയ

കറാച്ചി: ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം കഴിഞ്ഞപ്പോള്‍ത്തന്നെ ഇന്ത്യന്‍ ടീമിനുള്ളിലെ തമ്മിലടിയെക്കുറിച്ചുള്ള ചിത്രങ്ങള്‍ പുറത്തുവന്നിട്ടുള്ളതാണ്. എല്ലാ ഫോര്‍മാറ്റില്‍ നിന്നും ഇന്ത്യയുടെ നായകസ്ഥാനം ഒഴിഞ്ഞ വിരാട് കോലിക്ക് ടീം മാനേജ്‌മെന്റുമായി അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും സജീവമാണ്. കോലിയുടെ രാജിക്ക് പിന്നില്‍ ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുമായുള്ള അഭിപ്രായ ഭിന്നതയാണെന്ന് ഒരു കൂട്ടം ആളുകള്‍ വാദിക്കുന്നുണ്ടെങ്കിലും യഥാര്‍ത്ഥ കാരണം പുതിയ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായി ചേര്‍ന്ന് പോകാന്‍ സാധിക്കാത്തതാണോയെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

രവി ശാസ്ത്രിക്കൊപ്പം ആസ്വദിച്ച് കളിച്ചിരുന്ന കോലിക്ക് രാഹുല്‍ ദ്രാവിഡ് പരിശീലകനായ ശേഷം പഴയ സ്വാതന്ത്ര്യം ലഭിക്കുന്നില്ലെന്ന കാര്യം ഉറപ്പാണ്. കോലിയോടൊപ്പം തുള്ളാന്‍ രവി ശാസ്ത്രി ഉണ്ടായിരുന്നെങ്കില്‍ ദ്രാവിഡിന്റെ കാലത്ത് ആ കളി നടക്കില്ല. കര്‍ക്കശക്കാരനായ പരിശീലകനാണ് ദ്രാവിഡ്. അതുകൊണ്ട് തന്നെ കോലിക്ക് നായകനെന്ന നിലയില്‍ പൊരുത്തപ്പെട്ട് പോവുക പ്രയാസം തന്നെയാവും. ഇപ്പോഴിതാ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ഐക്യമില്ലെന്നും വിരാട് കോലിയും പുതിയ നായകന്‍ കെ എല്‍ രാഹുലും രണ്ട് പക്ഷത്താണെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ.

'ഇന്ത്യ- ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനത്തിലൂടെത്തന്നെ ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ ഐക്യമില്ലെന്ന് വ്യക്തമായതാണ്. വിരാട് കോലിയും കെ എല്‍ രാഹുലും രണ്ട് പക്ഷത്തായാണ് ഇരുന്നത്. ക്യാപ്റ്റനായിരുന്നപ്പോഴുള്ള അതേ ആവേശമോ സന്തോഷമോ കോലിയുടെ മുഖത്തില്ലായിരുന്നു. എന്നാല്‍ കോലി ടീമിനെ ചേര്‍ത്തുപിടിക്കുന്ന താരമാണ്. അതുകൊണ്ട് തന്നെ അവര്‍ തിരിച്ചുവരും'- ഡാനിഷ് കനേരിയ പറഞ്ഞു. ആദ്യ മത്സരത്തില്‍ ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെ കോലിയും ബുംറയും ഉള്‍പ്പെടുന്ന ഒരു ടീം ഒരു വശത്തിരുന്നപ്പോള്‍ കെ എല്‍ രാഹുല്‍, സൂര്യകുമാര്‍ യാദവ് എന്നിവര്‍ ഉള്‍പ്പെടുന്ന ടീം മറ്റൊരു വശത്തായാണ് ഇരുന്നത്. ഇതില്‍ നിന്ന് തന്നെ ടീമിലെ ഐക്യ കുറവ് വ്യക്തം.

കെ എല്‍ രാഹുല്‍ പുതിയ നായകനാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നായകനായുള്ള പരിചയക്കുറവുമുണ്ട്. എന്നാല്‍ മത്സരത്തിന്റെ ഒരു ഘട്ടത്തില്‍പ്പോലും രാഹുലിനെ സഹായിക്കാന്‍ കോലിയെത്തിയില്ല. രാഹുല്‍ നായകനായുള്ള അരങ്ങേറ്റത്തില്‍ നിരവധി പാളിച്ചകള്‍ വരുത്തിയപ്പോഴും തിരുത്താനോ സഹായിക്കാനോ കോലി തയ്യാറായില്ലെന്നതാണ് എല്ലാവരെയും ആശ്ചര്യപ്പെടുത്തിയത്. ഇതില്‍ നിന്നെല്ലാം കോലിക്ക് വ്യക്തിപരമായ എതിര്‍പ്പ് ടീം മാനേജ്‌മെന്റിനോട് ഉണ്ടെന്ന് തന്നെ അനുമാനിക്കാം.

ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിന പരമ്പരയിലൂടെ തിരിച്ചെത്താമെന്ന സജീവ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ രാഹുലിന് കീഴില്‍ ഇന്ത്യക്ക് കോലിയുടെ കീഴില്‍ കാട്ടിയ ആവേശം കാട്ടാനാവുന്നില്ല. പഴയ ആക്രമണോത്സകത ടീമിനില്ലെന്നും ഡാനിഷ് കനേരിയ അഭിപ്രായപ്പെട്ടു. 'ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ശേഷം ഇന്ത്യ ഏകദിന പരമ്പര എന്ത് വിലകൊടുത്തും നേടണമെന്ന ഉറച്ച വാശിയില്‍ത്തന്നെയായിരുന്നു. എന്നാല്‍ രാഹുലിന് ഇതുവരെ ആ വാശി കാട്ടാനായിട്ടില്ല. ടെസ്റ്റ് പരമ്പരയിലും ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചെങ്കിലും ടീമിനെ മുന്നോട്ട് കൊണ്ടുപോകാന്‍ രാഹുലിനായിട്ടില്ല. ഇന്ത്യന്‍ താര്യങ്ങളുടെ ഫീല്‍ഡിങ്ങിലെ പിഴവും ആക്രമണോത്സകതയിലെ കുറവുമാണ് ദക്ഷിണാഫ്രിക്കയെ ആദ്യ ഏകദിനത്തില്‍ 296 എന്ന സ്‌കോറിലേക്കെത്തിച്ചത്.

രാഹുല്‍ തന്റെ ബാറ്റിങ്ങും ക്യാപ്റ്റന്‍സിയും മെച്ചപ്പെടുത്തേണ്ടതായുണ്ട്. കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ട് ദക്ഷിണാഫ്രിക്കയില്‍ മികവ് കാട്ടിയതുപോലെ അശ്വിന്‍-ചഹാല്‍ കൂട്ടുകെട്ടിന് തിളങ്ങാനാവുന്നില്ല. വെങ്കടേഷ് അയ്യരെ ബൗളിങ്ങിലും ഉപയോഗിക്കാനായില്ല. രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഇന്ത്യ തെറ്റുകളില്‍ നിന്ന് പഠിക്കേണ്ടതായുണ്ട്. മത്സരം ജയിക്കാന്‍ കുറച്ചുകൂടി ആവേശം ടീമിനാവശ്യമാണ്'- ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു. രോഹിത് ശര്‍മയുടെ അഭാവത്തിലാണ് രാഹുലിന് നായകസ്ഥാനം ലഭിച്ചത്. എന്നാല്‍ ആദ്യ മത്സരത്തിലെ നായകനായുള്ള രാഹുലിന്റെ പ്രകടനം ഇന്ത്യക്ക് വലിയ നിരാശയുണ്ടാക്കുന്നതാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Friday, January 21, 2022, 12:26 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X