വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 
റാഞ്ചി ടെസ്റ്റ്; ഇന്ത്യ 497 റണ്‍സിന് ഡിക്ല; ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിങ്‌സില്‍ തകര്‍ന്നു തുടങ്ങി

rohith sharma hits his first double centuary in test

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യ 7 വിക്കറ്റിന് 497 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. ആദ്യദിനം മേല്‍ക്കൈ നേടിയ ഇന്ത്യ രണ്ടാംദിനവും മികച്ച ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ(212)യും സെഞ്ച്വറി നേടിയ അജിങ്ക്യ രഹാനെ(115)യും അര്‍ധശതകം നേടിയ രവീന്ദ്ര ജഡേജയും(51) ഇന്ത്യന്‍ ഇന്നിങ്‌സിന് കരുത്തായി.

ദക്ഷിണാഫ്രിക്ക തകര്‍ന്നു തുടങ്ങി

ദക്ഷിണാഫ്രിക്ക തകര്‍ന്നു തുടങ്ങി

രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 9 റണ്‍സ് എടുക്കുമ്പോഴേക്കും 2 വിക്കറ്റ് നഷ്ടമായ അവസ്ഥയിലാണ്. ഡീന്‍ എല്‍ഗര്‍(0), ക്വിന്റണ്‍ ഡി കോക്ക്(4) എന്നിവരാണ് പുറത്തായ കളിക്കാര്‍. സുബൈര്‍ ഹംസ(0), ഫാഫ് ഡു പ്ലസിസ്(1) എന്നിവര്‍ ബാറ്റ് ചെയ്യുന്നു. മുഹമ്മദ് ഷമിയും ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. കേവലം 5 ഓവറിനുള്ളില്‍ ദക്ഷിണാഫ്രിക്കയുടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി.

ഇന്ത്യയുടെ രണ്ടാം ദിനം

ഇന്ത്യയുടെ രണ്ടാം ദിനം

മൂന്ന് വിക്കറ്റിന് 224 എന്ന എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. സഞ്ച്വറി നേടിയ അജിങ്ക്യ രഹാനെ(115)യാണ് ആദ്യം പുറത്തായത്. പിന്നീട് ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ(212)യും മടങ്ങി. രോഹിത് ശര്‍മ 249 പന്തില്‍നിന്നും കന്നി ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. 24 റണ്‍സെടുത്ത വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍(14), ഉമേഷ് യാദവ്(31) എന്നിവരാണ് പുറത്തായ മറ്റ് കളിക്കാര്‍. ദക്ഷിണാഫ്രിക്കയ്ക്കായി ജോര്‍ജ് ലിന്‍ഡെ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റബാഡ രണ്ട് വിക്കറ്റും സ്വന്തമാക്കി.

ലാ ലിഗയില്‍ പോരാട്ടം ശക്തം; എയ്ബറിനെ തകര്‍ത്ത് ബാഴ്‌സലോണ

ഡബിള്‍ സെഞ്ച്വറിയുമായി രോഹിത് ശര്‍മ; ഇനി സച്ചിനും സെവാഗിനുമൊപ്പം, അപൂര്‍വ നേട്ടം

ആദ്യ ദിനം രോഹിത്തും രഹാനെയും

ആദ്യ ദിനം രോഹിത്തും രഹാനെയും

ആദ്യദിനം ആദ്യ സെഷനില്‍ മോശം തുടക്കം ലഭിച്ച ഇന്ത്യ പിന്നീട് മത്സരത്തില്‍ പിടിമുറുക്കുകയായിരുന്നു. രോഹിത് ശര്‍മയും രഹാനെയും ചേര്‍ന്നുള്ള കൂട്ടുകെട്ട് ഇന്ത്യയെ മികച്ച നിലയിലേക്ക് കൈപിടിച്ചുയര്‍ത്തി. മൂന്നാം സെഷനിടെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 224 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ. നാലു സിക്സും 14 ഫോറും ഉള്‍പ്പെടെ 164 പന്തില്‍ 117 റണ്‍സ് കുറിച്ച് രോഹിത്തും 135 പന്തില്‍ 83 റണ്‍സുമായി രഹാനെയും ആദ്യദിനം തങ്ങളുടേതാക്കി.

പതിനാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ റാഫേല്‍ നദാലും കൂട്ടുകാരിയും വിവാഹിതരായി

മോശം തുടക്കം

മോശം തുടക്കം

മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ ആദ്യ സെഷണില്‍ത്തന്നെ കൂടാരം കയറിയിരുന്നു. ടോസ് ഭാഗ്യം തുണച്ചിട്ടും ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. കാഗിസോ റബാഡയുടെ ഇരട്ട പ്രഹരത്തില്‍ സമ്മര്‍ദ്ദത്തിലായ ഇന്ത്യയ്ക്ക് വിരാട് കോലിയുടെ പുറത്താകല്‍ തിരിച്ചടിയായി. ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോലി പുറത്തായത്. കോലി റിവ്യൂ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.

Story first published: Sunday, October 20, 2019, 17:05 [IST]
Other articles published on Oct 20, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X