വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: 'വിഹാരിയോടുള്ള അനീതി', രഹാനെക്ക് പ്ലേയിങ് 11ല്‍ ഇടം, രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍

സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിങ് 11ല്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കിയിരുന്ന കാര്യം. ഈ വര്‍ഷം ഇതുവരെ 20ല്‍ താഴെ ശരാശരിയില്‍ കളിച്ചിരുന്ന അജിന്‍ക്യ രഹാനെയെ പുറത്തിരുത്തി ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍ എന്നിവരിലൊരാള്‍ പ്ലേയിങ് 11ലെത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ രഹാനെയെ ഒന്നാം ടെസ്റ്റിലേക്ക് ഇന്ത്യ പരിഗണിക്കുകയായിരുന്നു.

മികച്ച ഫോമിലുള്ള ശ്രേയസിനെയും വിഹാരിയേയും തഴയുകയും മോശം ഫോമിലുള്ള രഹാനെയെ പരിഗണിക്കുകയും ചെയ്തതിനെതിരേ രൂക്ഷ വിമര്‍ശനങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഉയരുന്നത്. നീലക്കുറിഞ്ഞി പോലെ വല്ലപ്പോഴും മാത്രം ശോഭിക്കുന്ന രഹാനെയെ ഇന്ത്യ മാറ്റിനിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

അവസാന ന്യൂസീലന്‍ഡ് പരമ്പരയിലും നിരാശപ്പെടുത്തിയതോടെ രഹാനെയെ ഇന്ത്യ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ ടീമില്‍ നിന്നും താരം പുറത്താവുമെന്ന് കരുതിയിരുന്നെങ്കിലും പ്ലേയിങ് 11ല്‍ സ്ഥാനം പിടിച്ച് രഹാനെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യ എ ടീമിനൊപ്പം ദക്ഷിണാഫ്രിക്കയില്‍ പരമ്പര കളിച്ച് മിന്നും ഫോമിലാണ് വിഹാരിയുള്ളത്. സ്പിന്നറെന്ന നിലയിലും ടീമിന് ഉപയോഗിക്കാന്‍ സാധിക്കുന്ന താരമാണ് വിഹാരി. എന്നിട്ടും അദ്ദേഹം തഴയപ്പെട്ടു.

hanumavihari

ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ അഞ്ച് ബാറ്റ്‌സ്മാന്‍മാരെ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്. ആറാമനായി ശര്‍ദുല്‍ ഠാക്കൂറിനാണ് അവസരം ലഭിച്ചിരിക്കുന്നത്. പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ സമീപകാലത്ത് വിദേശ പര്യടനങ്ങളില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന താരമല്ല ശര്‍ദുല്‍. അതുകൊണ്ട് തന്നെ വിഹാരി ടീമില്‍ വേണമായിരുന്നുവെന്നാണ് കൂടുതല്‍ ആരാധകരും ആവിശ്യപ്പെടുന്നത്.

ശര്‍ദുല്‍ ഠാക്കൂറിനെ ടീമില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാമെങ്കിലും വിഹാരിയെ തഴഞ്ഞ് രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയത് അംഗീകരിക്കാനാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അവസാന അഞ്ച് വര്‍ഷത്തെ രഹാനെയുടെ പ്രകടനം വളരെ മോശമാണെന്നാണ് കണക്കുകള്‍ നിരത്തി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. രഹാനെ ഈ മത്സരത്തില്‍ തിളങ്ങിയാല്‍ ഇനിയും ഒരുപാട് കാലം മോശം പ്രകടനം നടത്തിയാലും ടീമില്‍ തുടരും. വിഹാരിയെപ്പോലെയുള്ള പ്രതിഭകളോട് ചെയ്യുന്ന അനീതിയാണിതെന്നാണ് ഒരു ആരാധകന്‍ ട്വിറ്ററില്‍ കുറിച്ചത്.

വിഹാരിയെ ഓര്‍ത്ത് സങ്കടമുണ്ടെന്നാണ് ഒരു ആരാധകന്‍ പറഞ്ഞത്. പേപ്പറില്‍ നല്ല ടീമാണെങ്കിലും ആര്‍ക്കൊക്കെ തിളങ്ങാനാവുമെന്നത് കണ്ടറിയാമെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്. സെലക്ടര്‍മാരുടെ വാക്കുകേട്ട് ന്യൂസീലന്‍ഡ് പരമ്പര കളിക്കാതെ ഇന്ത്യ എ ടീമിനൊപ്പം കളിക്കാന്‍ പോയ ഹനുമ വിഹാരിയോട് ചതിയാണ് ടീം മാനേജ്‌മെന്റ് ചെയ്തതെന്നാണ് ഹൃതിക് എന്ന പേരിലുള്ള ട്വിറ്റര്‍ യൂസര്‍ പറഞ്ഞത്. ശ്രേയസും വിഹാരിയുമില്ല,രാഹുല്‍ ദ്രാവിഡിന് അല്‍പ്പം ബുദ്ധിയുണ്ടാകുമെന്നാണ് കരുതിയതെന്നാണ് ഒരു ആരാധകന്‍ പ്രതികരിച്ചത്.

IND vs SA: കോലിയും ഗാംഗുലിയും തമ്മില്‍ എന്താണ് പ്രശ്‌നം? വിവാദത്തോടു ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്IND vs SA: കോലിയും ഗാംഗുലിയും തമ്മില്‍ എന്താണ് പ്രശ്‌നം? വിവാദത്തോടു ആദ്യമായി പ്രതികരിച്ച് ദ്രാവിഡ്

ശ്രേയസ് അയ്യര്‍ ടെസ്റ്റില്‍ പരിചയസമ്പത്ത് കുറവുള്ള താരമാണെങ്കിലും വിഹാരിയുടെ കാര്യം അങ്ങനെയല്ല. ആഭ്യന്തര ക്രിക്കറ്റിലൂടെയും ഇന്ത്യ എ ടീമിനൊപ്പവും മികവ് കാട്ടിയിട്ടും ഇന്ത്യയുടെ പ്ലേയിങ് 11ല്‍ വേണ്ടത്ര അവസരം വിഹാരിക്ക് ലഭിച്ചിട്ടില്ല. കരുണ്‍ നായരെപ്പോലെ മികവ് കാട്ടിയിട്ടും അവസരം ലഭിക്കാതെ കരിയര്‍ നശിച്ചുപോയ താരങ്ങളിലേക്ക് വിഹാരിയും ശ്രേയസും എത്തിപ്പെടുമെന്നാണ് ഒരു ആരാധകന്‍ പ്രവചിച്ചിരിക്കുന്നത്.

ഓസ്‌ട്രേലിയയിലടക്കം കളിച്ച് മികവ് കാട്ടാന്‍ വിഹാരിക്ക് സാധിച്ചിട്ടുണ്ട്. എന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കിയത് ടീം പദ്ധതികളുടെ ഭാഗമാണെന്ന് കരുതാം. രഹാനെയെ സംബന്ധിച്ച് ഇത് അവസാന അവസരമാണ്. ഈ മത്സരത്തില്‍ പരാജയപ്പെട്ടാല്‍ ഇനിയൊരു തിരിച്ചുവരവ് ഉണ്ടായേക്കില്ല. രഹാനെ നിരാശപ്പെടുത്തിയാല്‍ രാഹുല്‍ ദ്രാവിഡിനും വലിയ വിമര്‍ശനം നേരിടേണ്ടി വരുമെന്നുറപ്പാണ്.

Story first published: Sunday, December 26, 2021, 17:11 [IST]
Other articles published on Dec 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X