Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റാഞ്ചി ടെസ്റ്റ്: ആദ്യദിനം പിടിമുറുക്കി ഇന്ത്യ

India vs South Africa 3rd Test Day 1 Highlights | Oneindia Malayalam
1
46115

റാഞ്ചി: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മൂന്നാം ടെസ്റ്റിലെ ആദ്യ ദിനം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. മൂന്നാം സെഷണിനിടെ വെളിച്ചക്കുറവ് മൂലം കളി നിര്‍ത്തുമ്പോള്‍ മൂന്നിന് 224 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. കളി തുടരാന്‍ ഇരു ടീമുകളും കാത്തുനിന്നെങ്കിലും മഴ കോരിച്ചൊരിഞ്ഞതോടെ അംപയര്‍മാര്‍ ആദ്യദിനം അവസാനിപ്പിച്ചു.

റാഞ്ചി ടെസ്റ്റ്

രോഹിത് ശര്‍മ്മയും അജിങ്ക്യ രഹാനെയുമാണ് ക്രീസില്‍. നാലു സിക്‌സും 14 ഫോറും ഉള്‍പ്പെടെ 164 പന്തില്‍ 117 റണ്‍സ് കുറിച്ചാണ് രോഹിത്തിന്റെ നില്‍പ്പ്. 135 പന്തില്‍ 83 റണ്‍സുമായി രഹാനെയും രോഹത്തിന് പിന്തുണയേകി രംഗത്തുണ്ട്.

തുടക്കം പിഴച്ച് ഇന്ത്യ

തുടക്കം പിഴച്ച് ഇന്ത്യ

രോഹിത് - രഹാനെ സഖ്യമാണ് വന്‍തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി എന്നിവര്‍ ആദ്യ സെഷണില്‍ത്തന്നെ കൂടാരം കയറിയിരുന്നു.

ടോസ് ഭാഗ്യം തുണച്ചിട്ടും ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചില്ല. കാഗിസോ റബാഡയുടെ ഇരട്ട പ്രഹരത്തില്‍ സമ്മര്‍ദ്ദത്തിലായ ഇന്ത്യയ്ക്ക് വിരാട് കോലിയുടെ പുറത്താകല്‍ തിരിച്ചടിയായി. ആന്റിച്ച് നോര്‍ജെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് കോലി പുറത്തായത്. കോലി റിവ്യൂ നല്‍കിയെങ്കിലും കാര്യമുണ്ടായില്ല.

മാറ്റങ്ങളുമായി ഇരു ടീമുകളും

മാറ്റങ്ങളുമായി ഇരു ടീമുകളും

രണ്ടാം ടെസ്റ്റില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ കളിക്കിറങ്ങിയത്. പേസര്‍ ഇശാന്ത് ശര്‍മ പുറത്തായപ്പോള്‍ സ്പിന്നര്‍ ഷഹ്ബാസ് നദീമിന് ടെസ്റ്റില്‍ അരങ്ങേറ്റം ലഭിച്ചു. ദക്ഷിണാഫ്രിക്ക അഞ്ച് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഹെന്റിച്ച് ക്ലാസ്സെന്‍, ജോര്‍ജ് ലിന്‍ഡെ, ലുങ്കി എന്‍ഗിഡി, സുബൈര്‍ ഹംസ, ഡെയ്ന്‍ പിയ്ഡിറ്റ് എന്നിവര്‍ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടപ്പോള്‍ എയ്ദന്‍ മാര്‍ക്രം, വെറോണ്‍ ഫിലാന്‍ഡര്‍, തെയുനിസ് ഡി ബ്രുയ്ന്‍, സെനുരന്‍ മുത്തുസ്വാമി, കേശവ് മഹാരാജ് എന്നിവര്‍ പുറത്തായി.

10 മത്സരങ്ങളില്‍ ടോസ് നഷ്ടം

10 മത്സരങ്ങളില്‍ ടോസ് നഷ്ടം

ഏഷ്യയില്‍ തുടര്‍ച്ചയായ 10 മത്സരങ്ങളിലാണ് ദക്ഷിണാഫ്രിക്കയ്ക്ക് ടോസ് നഷ്ടമാകുന്നത്. പ്രോക്‌സി ക്യാപ്റ്റനായി തെംബ ബവുമയെ ഒപ്പം നിര്‍ത്തിയിട്ടും ടോസ് ഭാഗ്യം ദക്ഷിണാഫ്രിക്കയെ കനിഞ്ഞില്ല. ആദ്യ രണ്ടു ടെസ്റ്റുകളിലും വമ്പന്‍ വിജയം കൊയ്ത ഇന്ത്യ പരമ്പര തൂത്തുവാരുകയെന്ന ലക്ഷ്യത്തോടെയാണ് റാഞ്ചിയിലെത്തിയത്. ദക്ഷിണാഫ്രിക്കയെ നിഷ്പ്രഭരാക്കുന്ന പ്രകടനമാണ് കഴിഞ്ഞ രണ്ടു ടെസ്റ്റുകളിലും ഇന്ത്യ കാഴ്ചവച്ചത്.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, ഷഹ്ബാസ് നദീം, മുഹമ്മദ് ഷമി, ഉമേഷ് യാദവ്.

ദക്ഷിണാഫ്രിക്ക- ഡീന്‍ എല്‍ഗര്‍, ക്വിന്റണ്‍ ഡി കോക്ക്, സുബായര്‍ ഹംസ, ഫാഫ് ഡു പ്ലെസിസ്, തെംബ ബവുമ, ഹെന്റിച്ച് ക്ലാസ്സെന്‍, ജോര്‍ജ് ലിന്‍ഡെ, ലുംഗി എന്‍ഗിഡി, കാഗിസോ റബാദ, ഡെയ്ന്‍ പിയെറ്റ്, ആന്റിച്ച് നോര്‍ജെ.

Story first published: Saturday, October 19, 2019, 16:13 [IST]
Other articles published on Oct 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+