വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ദക്ഷിണാഫ്രിക്ക ട്വന്റി-20: കോലിയെ ഇക്കുറിയും റബാദ വീഴ്ത്തുമോ?

India vs South Africa 2nd t20 Match Preview | Oneindia Malayalam

മൊഹാലി: കരീബിയന്‍ മണ്ണിലെ വിജയത്തുടര്‍ച്ച മൊഹാലിയിലും ഇന്ത്യ കാഴ്ച്ചവെക്കുമോ? ആരാധകര്‍ ആകാംക്ഷയിലാണ്. കടലാസില്‍ വിരാട് കോലി നയിക്കുന്ന ഇന്ത്യന്‍ ടീം തന്നെയാണ് ശക്തര്‍. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി ത്രയം മാത്രം മതി ഇന്ത്യയെ പടുകൂറ്റന്‍ സ്‌കോറിലേക്ക് നയിക്കാന്‍. വാലറ്റത്ത് കാര്യങ്ങള്‍ ഭദ്രമാക്കാന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമുണ്ട്.

കോലി – റബാദ പോരാട്ടം

പക്ഷെ ക്വിന്റണ്‍ ഡി കോക്ക് നയിക്കുന്ന ദക്ഷിണാഫ്രിക്കന്‍ നിര ഒട്ടും മോശമല്ല. കഗീസോ റബാദയാണ് പ്രോട്ടീസ് സംഘത്തിന്റെ തുറുപ്പുച്ചീട്ട്. ഏകദിനങ്ങളിലും ടെസ്റ്റ് മത്സരങ്ങളിലും വിരാട് കോലിയെ തുടരെ വീഴ്ത്തിയ ചരിത്രം റബാദയ്ക്കുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ കോലി - റബാദ പോരായിരിക്കും പ്രധാനാകര്‍ഷണം. പറഞ്ഞത് മറ്റാരുമല്ല, പ്രോട്ടീസ് നായകന്‍ ഡി കോക്കുതന്നെ.

രണ്ടും താരങ്ങളും മികച്ചത്

ഇരു താരങ്ങളും സ്വന്തം മേഖലകളില്‍ മുന്നിട്ടു നില്‍ക്കുന്നവരാണ്. ക്രിക്കറ്റിലെ മുഴുവന്‍ ഫോര്‍മാറ്റുകളിലും കോലിയുടെ ബാറ്റിങ് മികവ് പ്രശംസനീയം. മറുഭാഗത്ത് ചുരുങ്ങിയ സമയംകൊണ്ട് ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാന്‍ റബാദയ്ക്കായിട്ടുണ്ട്. അതുകൊണ്ട് കോലിയും റബാദയും തമ്മിലുള്ള മത്സരം താന്‍ ഉറ്റുനോക്കുകയാണെന്ന് ചൊവാഴ്ച്ച ഡി കോക്ക് പറഞ്ഞു.

അഴിച്ചുപ്പണി

ഇന്ത്യയുമായുള്ള ട്വന്റി-20 പരമ്പരയില്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ലോകകപ്പിലെ നിരാജനകമായ പ്രകടനത്തെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ വന്‍ അഴിച്ചുപ്പണികള്‍ മാനേജ്‌മെന്റ് തുടരുകയാണ്. നിലവില്‍ എ ടീമില്‍ നിന്നും ആഭ്യന്തര ടീമുകളില്‍ നിന്നും ഒട്ടനവധി താരങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ ട്വന്റി-20 സ്‌ക്വാഡിലുണ്ട്. കഴിഞ്ഞതവണ ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ ട്വന്റി-20, ഏകദിന പരമ്പര പ്രോട്ടീസ് സംഘം നേടിയിരുന്നു.

ട്വന്റി-20 പരമ്പരകളില്‍ നിന്നും 'കുല്‍ചാ' സഖ്യം പുറത്ത്, കാരണം ഇങ്ങനെ

കെട്ടുറപ്പുള്ള ടീം

അന്ന് ഡി കോക്കായിരുന്നു ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് കുറിച്ച മൂന്നാമത്തെ താരം. കഴിഞ്ഞതവണത്തെ ട്വന്റി-20 പരമ്പരയില്‍ രോഹിത് ശര്‍മ്മയെ മൂന്നു തവണ പുറത്താക്കിയ പേസ് താരം ജൂനിയര്‍ ഡാലയും ഇക്കുറി ടീമിലുണ്ട്.

മറുപുറത്ത് ഓസ്‌ട്രേലിയയില്‍ അടുത്തവര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള മുന്നൊരുക്കങ്ങളാണ് ഇന്ത്യന്‍ ക്യാംപില്‍ നടക്കുന്നത്. ലോകകപ്പിന് മുന്‍പേ 27 ട്വന്റി-20 മത്സരങ്ങള്‍ ഇന്ത്യ കളിക്കും.

വിരമിക്കല്‍ പ്രഖ്യാപിച്ച് മുന്‍ ഇന്ത്യന്‍ താരം ദിനേഷ് മോംഗിയ; ബിസിസിഐ വിലക്ക് കരിയര്‍ ഇല്ലാതാക്കി

സമ്മർദ്ദം പന്തിൽ

ഈ കാലയളവുകൊണ്ട് കെട്ടുറപ്പുള്ള ടീമിനെ വാര്‍ത്തെടുക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ലക്ഷ്യം. ഇന്നത്തെ മത്സരത്തില്‍ യുവതാരം റിഷഭ് പന്തില്‍ സമ്മര്‍ദ്ദം ഏറെയാണ്. മികവു കാട്ടാനായില്ലെങ്കില്‍ ടീമില്‍ നിന്നും പുറത്താവുമെന്ന ഭീഷണി പരിശീലകന്‍ രവി ശാസ്ത്രിതന്നെ താരത്തിന് നല്‍കിക്കഴിഞ്ഞു. കരീബിയന്‍ പര്യടനത്തില്‍ മുഴുനീളം അവസരം ലഭിച്ചിട്ടും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ പന്തിന് കഴിഞ്ഞിരുന്നില്ല.

സ്ക്വാഡ് ചുവടെ

അനാവശ്യമായ ഷോട്ടു കളിച്ച് പുറത്താവുന്നതാണ് ദില്ലി താരത്തിന് വിനയാവുന്നത്. ക്രീസില്‍ കൂടുതല്‍ പക്വത പ്രകടപ്പിക്കണമെന്ന് പുതുതായി ചുമതലയേറ്റ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോറും താരത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ത്യൻ സംഘം:

വിരാട് കോലി (നായകന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ക്രുണാല്‍ പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദര്‍, രാഹുല്‍ ചഹാര്‍, ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, നവ്ദീപ് സെയ്‌നി.

ദക്ഷിണാഫ്രിക്കന്‍ സംഘം:

ക്വിന്റണ്‍ ഡി കോക്ക് (നായകന്‍), റാസി വാന്‍ ഡര്‍ ഡസന്‍, ടെമ്പ ബവുമ, ജൂനിയര്‍ ഡാല, ജോണ്‍ ഫോര്‍ട്ടുന്‍, ബെറന്‍ ഹെന്‍ട്രിക്‌സ്, റീസ ഹെന്‍ട്രിക്‌സ്, ഡേവിഡ് മില്ലര്‍, ആന്റിച്ച് നോര്‍ത്തെ, ആന്‍ഡില്‍ ഫെലുക്ക്‌വയോ, ഡ്വെയിന്‍ പ്രോട്ടോറിസ്, കഗീസോ റബാദ, തബ്രിസ് ഷമ്‌സി, ജോര്‍ജ് ലിന്‍ഡെ.

Story first published: Wednesday, September 18, 2019, 11:25 [IST]
Other articles published on Sep 18, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X