ജയിക്കാന്‍ വേണ്ടത് 2 റണ്‍സ്, ദേ പോയി... വരാന്‍ 45 മിനിറ്റ്!! ലഞ്ച് ബ്രേക്ക് വിവാദം കൊഴുക്കുന്നു
സെഞ്ചൂറിയന്‍: ലഞ്ച് ബ്രേക്ക് വിവാദമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചൂടുള്ള ചര്‍ച്ചാ വിഷയം. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിന മല്‍സരത്തിനിടെയാണ് വിവാദ സംഭവുമുണ്ടായത്. ഇന്ത്യക്ക് ജയിക്കാന്‍ വെറും രണ്ട് റണ്‍സ് മാത്രം വേണമെന്നിരിക്കെ അംപയര്‍മാര്‍ ലഞ്ച് ബ്രേക്ക് പ്രഖ്യാപിച്ചതാണ് കാരണം. ടീമിന്റെ ജയം കാണാന്‍ പിന്നീട് 45 മിനിറ്റാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കു കാത്തിരിക്കേണ്ടിവന്നത്.
ഒരുപക്ഷെ ഒരോവര്‍ കൂടി കളിച്ചാല്‍ തീരാമായിരുന്ന കളിക്കിടെ മല്‍സരത്തിന്റെ രസംകെടുത്തി അംപയര്‍ ലഞ്ച് ബ്രേക്ക് പ്രഖ്യാപിച്ചത് വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിട്ടുണ്ട്. റഫറിമാരുടെ തീരുമാനത്തിനെതിരേ പല മുന്‍ താരങ്ങളും രംഗത്തുവന്നുകഴിഞ്ഞു.

വിചിത്രമെന്ന് വെസ്സല്‍സ്
വിചിത്രമെന്നാണ് അംപയര്‍മാരുടെ തീരുമാനത്തെ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കെപ്ലര്‍ വെസ്സല്‍സ് വിശേഷിപ്പിച്ചത്.
ലഞ്ച് ബ്രേക്കിനു പിരിഞ്ഞ ശേഷം മഴ വന്നിരുന്നെങ്കില്‍ എന്താവുമായിരുന്നു? മല്‍സഫലമുണ്ടാവണമെങ്കില്‍ ഇരുടീമും ചുരുങ്ങിയത് 20 ഓവറെങ്കിലും കളിക്കേണ്ടതുണ്ട്. മഴ പെയ്യാതിരുന്നത് ഭാഗ്യം. എങ്കിലും അംപയര്‍മാരുടെ തീരുമാനം വളരെ വിചിത്രമായിപ്പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാച്ച് റഫറിക്കു സാമാന്യബുദ്ധിയില്ലേ?
മല്‍സരത്തിനു സാക്ഷിയായി മാച്ച് റഫറിയുണ്ട്. അദ്ദേഹത്തിന് സാമാന്യ ബുദ്ധിയില്ലേയെന്നാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍ ചോദിച്ചത്.
മല്‍സരം കാണുന്ന ആരാധകരെയും ടെലിവിഷനില്‍ കളി കാണുന്നവരെയും കുറിച്ച് ചിന്തിച്ചു നോക്കൂ. വെറും രണ്ട് റണ്‍സ് കൂടി നേടി ടീം ജയിക്കുന്നത് കാണാന്‍ 45 മിനിറ്റാണ് അവര്‍ക്ക് കാത്തിരിക്കേണ്ടിവന്നത്. കാണികളെ അവഹേളിക്കുന്നതിന് തുല്യമാണ് ഈ ലഞ്ച് ബ്രേക്കെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അംപയര്‍ക്കു വിശന്നിട്ടുണ്ടാവും?!!
ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറും അംപയര്‍മാരുടെ വിവാദ തീരുമാനത്തെ പരിഹസിച്ചു. ഒരുപക്ഷെ വിശന്നതു കൊണ്ടായിരിക്കാം ഒരോവര്‍ കൂടി കളിക്കാന്‍ അനുവദിക്കാതെ അംപയര്‍മാര്‍ ബ്രേക്ക് പറഞ്ഞതെന്ന് ഗവാസ്‌കര്‍ കളിയാക്കി. സാമാന്യബുദ്ധിയെന്നത് എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

അംപയര്‍മാരുടെ പെരുമാറ്റം ബാങ്കുകാരെപ്പോലെ!!
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഏഓപ്പണര്‍ വീരേന്ദര്‍ സെവാഗും ലഞ്ച് ബ്രേക്ക് വിവാദത്തില്‍ അംപയര്‍മാരെ പരിഹസിച്ച് ട്വീറ്റ് ചെയ്തു.
ലഞ്ചിനു ശേഷം വരൂവെന്ന്
പിഎസ്‌യു ബാങ്കിലെ ഉദ്യോഗസ്ഥര്‍ തങ്ങളുടെ കസ്റ്റര്‍മാരോട് പെരുമാറുന്നത് പോലെയാണ് അംപയര്‍മാര്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരോട് പെരുമാറിയതെന്ന് സെവാഗ് കളിയാക്കി.
സാമാന ബുദ്ധിയെങ്കിലും വേണം
ക്രിക്കറ്റിലുള്ളവര്‍ വിവേകശൂന്യരായി മാറിയോയെന്ന് ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോന്‍ ട്വിറ്ററിലൂടെ ചോദിച്ചു. ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം വേണമെന്നിരിക്കെ ലഞ്ച് ബ്രേക്ക്!! സാമാന്യബുദ്ധിയെങ്കിലും പ്രയോഗിക്കാമായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ്‌ചെയ്തു.
ക്രിക്കറ്റിന്റെ ശത്രു ക്രിക്കറ്റ് തന്നെ
കാര്യമായി പറയുകയാണോ? ഇന്ത്യക്കു ജയിക്കാന്‍ രണ്ടു റണ്‍സ് മാത്രം വേണമെന്നിരിക്കെ ലഞ്ച് ബ്രേക്ക്. ക്രിക്കറ്റിന്റെ ശത്രു ക്രിക്കറ്റ് തന്നെയാണെന്ന് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര ട്വീറ്റ് ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications