വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു പന്തുപോലും എറിഞ്ഞില്ല, ഇന്ത്യ – ദക്ഷിണാഫ്രിക്ക ഒന്നാം ഏകദിനം മഴയിൽ ഉപേക്ഷിച്ചു

1
46133

ധര്‍മ്മശാല: ഇന്ത്യാ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയ്ക്ക് നിരാശയോടെ തുടക്കം. മഴ കാരണം പരമ്പരയിലെ ആദ്യ ഏകദിനം ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. മാർച്ച് 15 -ന് ലഖ്‌നൗവിൽ പരമ്പരയിലെ രണ്ടാം മത്സരം നടക്കും. ഐപിഎല്ലിന് മുൻപുള്ള ടീം ഇന്ത്യയുടെ അവസാന പരമ്പരയാണിത്.

ന്യൂസിലാന്‍ഡിനോട് തോറ്റതിന്റെ ക്ഷീണം തീര്‍ക്കണം. ഒപ്പം തലയുയര്‍ത്തി രാജ്യാന്തര സീസണ്‍ പൂര്‍ത്തിയാക്കണം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പരമ്പരയ്ക്കിറങ്ങുമ്പോള്‍ ഈ രണ്ടു ലക്ഷ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്‍പിലുള്ളത്. ന്യൂസിലാന്‍ഡ് പര്യടനത്തില്‍ നഷ്ടപ്പെട്ട 'വീര പ്രതിച്ഛായ' എന്തുവിധേനയും തിരിച്ചുപിടിക്കാനുള്ള പുറപ്പാടിലാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ഹാര്‍ദിക് പാണ്ഡ്യ ടീമിന് നല്‍കുന്ന ആത്മവിശ്വാസവും ചില്ലറയല്ല. പാണ്ഡ്യയ്ക്ക് പുറമെ ശിഖര്‍ ധവാനും ഭുവനേശ്വര്‍ കുമാറും സ്‌ക്വാഡിലുണ്ട്.

Most Read: മടങ്ങിവരവ് വൈകിപ്പിച്ചത് പരിക്ക് മാത്രമല്ല! മറ്റൊന്ന് കൂടി... വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യMost Read: മടങ്ങിവരവ് വൈകിപ്പിച്ചത് പരിക്ക് മാത്രമല്ല! മറ്റൊന്ന് കൂടി... വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

ആദ്യ ഏകദിനം: പേരു വീണ്ടെടുക്കാന്‍ ഇന്ത്യ, എല്ലാ കണ്ണുകളും ഹാര്‍ദിക് പാണ്ഡ്യയില്‍

പരിക്കിനെ തുടര്‍ന്ന് രോഹിത് ശര്‍മ്മ വിശ്രമിക്കുന്ന സാഹചര്യത്തില്‍ ധവാനും കെഎല്‍ രാഹലുമായിരിക്കും ഇന്ത്യയുടെ ഓപ്പണിങ് ജോടി. ഇതേസമയം, ഒന്നാം കീപ്പറായി കെഎല്‍ രാഹുല്‍ തുടരുമോയെന്ന കാര്യം കണ്ടറിയണം. മുഹമ്മദ് ഷമിയുടെ അഭാവത്തില്‍ ഭുവനേശ്വര്‍ കുമാറായിരിക്കും ഇന്ത്യയുടെ പേസാക്രമണത്തിന് നേതൃത്വം നല്‍കുക. ന്യൂസിലാന്‍ഡ് മണ്ണില്‍ മുനയൊടിഞ്ഞെന്ന ആക്ഷേപം ഹോം പരമ്പരയില്‍ ഇന്ത്യന്‍ പേസര്‍മാര്‍ തീര്‍ക്കുമെന്ന കാര്യമുറപ്പ്.

Most Read: കൊറോണ ഭീതി, രോഗം എങ്ങനെ തടയാം? ടീം ഇന്ത്യക്കു ബിസിസിഐ നൽകിയ മാര്‍നിര്‍ദേശങ്ങള്‍ ഇങ്ങനെ!Most Read: കൊറോണ ഭീതി, രോഗം എങ്ങനെ തടയാം? ടീം ഇന്ത്യക്കു ബിസിസിഐ നൽകിയ മാര്‍നിര്‍ദേശങ്ങള്‍ ഇങ്ങനെ!

ദക്ഷിണാഫ്രിക്കയുടെ കാര്യമെടുത്താല്‍ വലിയ ആശങ്കകള്‍ പ്രോട്ടീസ് സംഘത്തിനില്ല. ഓസീസിനെ വൈറ്റുവാഷ് ചെയ്തതിന് ശേഷമാണ് ദക്ഷിണാഫ്രിക്കന്‍ സംഘം ഇന്ത്യയിലേക്ക് വിമാനം കയറിയത്. നായകന്‍ ക്വിന്റണ്‍ ഡി കോക്ക്, റാസി വാന്‍ഡെര്‍ ഡസന്‍, ഫാഫ് ഡുപ്ലെസി എന്നിവരുടെ പ്രകടനം ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമാവും. ലുങ്കി എന്‍ഗിഡിയും ആന്റിച്ച് നോര്‍ഞ്ഞെയുമാണ് പ്രോട്ടീസ് നിരയിലെ പേസര്‍മാര്‍. കഴിഞ്ഞതവണ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ടീമിലുണ്ടായിരുന്ന കേശവ് മഹാരാജ് ഇക്കുറിയും സ്‌ക്വാഡിലുണ്ട്. ഇന്ത്യ, ദക്ഷിണാഫ്രിക്ക സ്ക്വാഡുകൾ ചുവടെ കാണാം.

ഇന്ത്യാ സ്ക്വാഡ്:

ശിഖര്‍ ധവാന്‍, പൃഥ്വി ഷാ, വിരാട് കോലി (നായകന്‍), കെഎല്‍ രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, റിഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രീത് ബുംറ, നവ്ദീപ് സെയ്‌നി, കുല്‍ദീപ് യാദവ്, ശുഭ്മാന്‍ ഗില്‍.

ദക്ഷിണാഫ്രിക്ക സ്ക്വാഡ്:

ക്വിന്റണ്‍ ഡി കോക്ക് (നായകന്‍), ടെംപ ബവുമ, റാസി വാന്‍ഡെര്‍ ഡസന്‍, ഫാഫ് ഡുപ്ലെസി, ഡേവിഡ് മില്ലര്‍, ജാനേമന്‍ മലന്‍, ജെജെ സ്മട്ട്, ജോര്‍ജ് ലിന്‍ഡെ, ആന്‍ഡൈല്‍ ഫെലുക്‌വായോ, കൈല്‍ വെരിനി, ഹെന്റിച്ച് ക്ലാസന്‍, ലുങ്കി എന്‍ഗിഡി, ലുതോ സിംപാല, ബ്യൂറന്‍ ഹെന്‍ട്രിക്‌സ്, ആന്റിച്ച് നോര്‍ഞ്ഞെ, കേശവ് മഹാരാജ്.

Story first published: Thursday, March 12, 2020, 18:04 [IST]
Other articles published on Mar 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X