Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ആദ്യം ലങ്കയെ അശ്വിന്‍ തകര്‍ത്തു, പിന്നെ ഹേരത്ത് ശരിക്കും ഇന്ത്യയെ തകര്‍ത്തു

ഗാലെ: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് പരാജയം. 63 റണ്‍സിനാണ് ലങ്ക ജയിച്ചത്
രണ്ടാം ഇന്നിംഗ്‌സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 112 റണ്‍സിന് ഓള്‍ ഔട്ടായി. ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയ ഹേരത്ത് ആണ് ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ തകര്‍ത്തത്.

36 റണ്‍സെടുത്ത അജിങ്കെ രഹാനെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു ഇന്ത്യയുടെ പരാജയം. ജയിക്കാന്‍ ഇരുന്നൂറിന് താഴെ റണ്‍സും രണ്ട് ദിവസവും അഞ്ചോളം ലോകോത്തര ബാറ്റ്‌സ്മാന്മാരും ഉള്ളപ്പോള്‍ ഒരര്‍ഥത്തില്‍ വിജയം സുനിശ്ചിതമായിരുന്നു

herath

. ഇരുപത്തിയൊന്ന് ഓവറില്‍ 48 റണ്‍സ് വിട്ടുകൊടുത്ത് ഏഴുവിക്കറ്റുകള്‍ വീഴ്ത്തിയ ഹീരത്ത് ആയിരുന്നു ശ്രീലങ്കയുടെ വിജയ ശില്‍പി. 153 എന്ന വിജയലക്ഷ്യത്തോടെ നാലാംദിനം ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യക്ക് 28 റണ്‍സെടുത്ത ശിഖര്‍ ധവാനെയാണ് ആദ്യം നഷ്്ടമായത്.

പിന്നെ കണ്ടത് ഇന്ത്യന്‍ വിക്കറ്റുകള്‍ തുടരെ തുടരെ പോവുന്നതായിരുന്നു. പരാജയത്തെ അഭിമുഖീകരിച്ച് തുടങ്ങിയിരുന്ന ഇന്ത്യയെ രക്ഷിക്കുമെന്നൊരു വിശ്വാസം അശ്വിനും അജിങ്ക്യരഹാനയും ചേര്‍ന്ന് ഉണ്ടായെങ്കിലും അതും പെട്ടെന്നുതന്നെ തകര്‍ന്നടിയുകയായിരുന്നു.

Story first published: Saturday, August 15, 2015, 15:20 [IST]
Other articles published on Aug 15, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+