വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ROW: ഗാംഗുലി - സെവാഗ് ഓപ്പണിങ്, നാലാമന്‍ കൈഫ്, ഇന്ത്യയുടെ ബെസ്റ്റ് 11 ഇതാ

സെപ്തംബര്‍ 15ന് കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡനിലാണ് വിരമിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മത്സരം സംഘടിപ്പിക്കുന്നത്.

1

ഇന്ത്യ - റെസ്റ്റ് ഓഫ് വേള്‍ഡ് പോരാട്ടം പ്രഖ്യാപിച്ചതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. തങ്ങളുടെ മുന്‍ താരങ്ങളുടെ പ്രകടനം ഒരിക്കല്‍ക്കൂടി നേരിട്ട് കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിക്കുന്നത്. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. സെപ്തംബര്‍ 15ന് കൊല്‍ക്കത്തയില്‍ ഈഡന്‍ ഗാര്‍ഡനിലാണ് വിരമിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ മത്സരം സംഘടിപ്പിക്കുന്നത്.

സൗരവ് ഗാംഗുലിയെ നായകനാക്കി ഇതിനോടകം മികച്ച ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. റെസ്റ്റ് ഓഫ് വേള്‍ഡിനെ നയിക്കുന്നത് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇന്ത്യന്‍ ടീമിലില്ലെങ്കിലും ശക്തമായ താരനിരയാണ് ഇന്ത്യക്കൊപ്പമുള്ളത്. ഇന്ത്യന്‍ ടീമിനെ പരിഗണിച്ച് പ്രഖ്യാപിക്കാന്‍ സാധിക്കുന്ന ബെസ്റ്റ് 11 പരിശോധിക്കാം.

ഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചുഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചു

1

ഓപ്പണര്‍മാരായി വീരേന്ദര്‍ സെവാഗും സൗരവ് ഗാംഗുലിയും തന്നെ ഇറങ്ങാനാണ് സാധ്യത. ഇന്ത്യന്‍ ആരാധകര്‍ കാണാന്‍ ആഗ്രഹിക്കുന്ന ഓപ്പണിങ് കൂട്ടുകെട്ടും ഇതാണ്. സച്ചിന്‍ ടെണ്ടുല്‍ക്കറില്ലാത്തതിനാല്‍ സെവാഗിനൊപ്പം ഗാംഗുലി ഓപ്പണറായാല്‍ ആരാധകര്‍ക്കത് വലിയ ആവേശം നല്‍കും. ഇടം കൈയന്‍ ഓപ്പണറായ ഗാംഗുലി ഒരു കാലത്ത് ഓഫ് സൈഡിലെ ഗംഭീര ഷോട്ടുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച താരമാണ്. മുന്‍ ഇന്ത്യന്‍ നായകനായ ഗാംഗുലി നിലവിലെ ബിസിസി ഐ പ്രസിഡന്റുകൂടിയാണ്.

2

വീരേന്ദര്‍ സെവാഗ് പഴയ വെടിക്കെട്ട് വീരു തന്നെയാണ്. റോഡ് സേഫ്റ്റി ടൂര്‍ണമെന്റില്‍ കളിച്ചപ്പോഴും പാട്ടുപാടി സിക്‌സര്‍ നേടുന്ന സെവാഗിന്റെ വീഡിയോ വളരെ വൈറലായിരുന്നു. മൂന്നാം നമ്പറില്‍ തമിഴ്‌നാടുകാരനായ സുബ്രമണ്യ ബദരിനാഥിനാണ് അവസരം. ഇന്ത്യക്കൊപ്പം വലിയ കരിയര്‍ സൃഷ്ടിക്കാനായില്ലെങ്കിലും ഐപിഎല്ലിലൂടെ ആരാധകര്‍ക്ക് വലിയ സുപരിചിതനായ താരമാണ് അദ്ദേഹം.

നാലാം നമ്പറില്‍ മുന്‍ സൂപ്പര്‍ താരം മുഹമ്മദ് കൈഫിനെയാണ് ഇന്ത്യ പരിഗണിക്കാന്‍ സാധ്യത. ഫീല്‍ഡിങ് മികവുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന കൈഫ് വിരമിച്ച ശേഷം പരിശീലകനെന്ന നിലയിലും അവതാരകനെന്ന നിലയിലും ക്രിക്കറ്റില്‍ സജീവമായിരുന്നു. അഞ്ചാം നമ്പറില്‍ വിക്കറ്റ് കീപ്പറായി പാര്‍ഥിവ് പട്ടേല്‍-നമാന്‍ ഓജ എന്നിവരിലൊരാള്‍ക്ക് അവസരം ലഭിക്കും. സെവാഗിനൊപ്പം പാര്‍ഥിവിനെ ഓപ്പണറാക്കി ഗാംഗുലി മൂന്നാമനാവാനുള്ള സാധ്യതയുമുണ്ട്.

IND vs PAK: 100 % ജയം ഏതെങ്കിലും ക്യാപ്റ്റനുണ്ടോ?, മൂന്ന് പേര്‍ക്കുണ്ട്, ഒരേ ഒരു ഇന്ത്യക്കാരന്‍

3

ആറാമന്‍ ഇര്‍ഫാന്‍ പഠാനാണ്. മുന്‍ ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടര്‍ റോഡ് സേഫ്റ്റി സീരിസിലടക്കം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവെച്ച് ഞെട്ടിച്ചിരുന്നു. ഇപ്പോഴും മികച്ച പ്രകടനം നടത്താന്‍ കെല്‍പ്പുള്ള താരങ്ങളിലൊരാളാണ് ഇര്‍ഫാന്‍. ഏഴാമനായി ഹര്‍ഭജന്‍ സിങ്ങിനെയാണ് ഇന്ത്യ പരിഗണിക്കാന്‍ സാധ്യത കൂടുതല്‍. ഇന്ത്യയുടെ സൂപ്പര്‍ സ്പിന്നര്‍ ഓള്‍റൗണ്ടറാണ് ഹര്‍ഭജന്‍ സിങ്.

എട്ടാമനായി സ്റ്റുവര്‍ട്ട് ബിന്നിയേയും ഒമ്പതാമനായി എസ് ശ്രീശാന്തിനേയും 10ാമനായി ആര്‍പി സിങ്ങിനേയും 11ാമനായി പ്രഗ്യാന്‍ ഓജയേയും ഇന്ത്യ പരിഗണിച്ചേക്കും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ ഇന്ത്യക്ക് ജയം വളരെ പ്രധാനപ്പെട്ടതാണെങ്കിലും കരുത്തരുടെ നിരയുമായി എത്തുന്ന റെസ്റ്റ് ഓഫ് വേള്‍ഡ് ടീമിനെ തോല്‍പ്പിക്കുക വളരെ പ്രയാസം തന്നെയായിരിക്കും.

ASIA CUP: സ്ഥിരം വേട്ടമൃഗം 'ബംഗ്ലാദേശ്', ശ്രീലങ്കയോട് കട്ടക്ക് കട്ട, ഇന്ത്യയുടെ കണക്കുകളറിയാം

4

ഇന്ത്യന്‍ ടീം- സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, സുബ്രമണ്യ ബദരിനാഥ്, ഇര്‍ഫാന്‍ പഠാന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, നമാന്‍ ഓജ, അശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിങ്, ജോഗീന്ദര്‍ ശര്‍മ, രിതീന്ദര്‍ സിങ് സോധി.

റെസ്റ്റ് ഓഫ് വേള്‍ഡ്- ഓയിന്‍ മോര്‍ഗന്‍, ലിന്‍ഡല്‍ സിമ്മണ്‍സ്, ഹെര്‍ഷ്വല്‍ ഗിബ്സ്, ജാക്സ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രിറര്‍, നതാന്‍ മക്കല്ലം, ജോണ്ടി റോഡ്സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്റ്റെയിന്‍, ഹാമില്‍ട്ടന്‍ മസാകഡ്സ, മഷറഫെ മൊര്‍ത്താസ, അസ്ഹര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രെയ്ന്‍, ദിനേഷ് രാംദിന്‍.

Story first published: Sunday, August 14, 2022, 8:57 [IST]
Other articles published on Aug 14, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X