വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs റെസ്റ്റ്ഓഫ് വേള്‍ഡ്: ഇന്ത്യയെ ഗാംഗുലി നയിക്കും, സച്ചിനില്ല, തകര്‍പ്പന്‍ ടീം പ്രഖ്യാപിച്ചു

നിലവിലെ ബിസിസി ഐ പ്രസിഡന്റായ ഗാംഗുലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളും കൂടിയാണ്.

1

കൊല്‍ക്കത്ത: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഇന്ത്യയുടെ റെസ്റ്റ് ഓഫ് വേള്‍ഡും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ കാര്യം തീരുമാനമായി. സെപ്തംബര്‍ 15ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡനില്‍ വെച്ചാവും വിരമിച്ചവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഈ തകര്‍പ്പന്‍ മത്സരം നടക്കുക. ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനത്തിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു മത്സരം സംഘടിപ്പിക്കുന്നത്. നേരത്തെ നിലവിലെ ഇന്ത്യന്‍ ടീമും റെസ്റ്റ് ഓഫ് വേള്‍ഡ് ടീമും തമ്മില്‍ മത്സരം നടത്താന്‍ സര്‍ക്കാര്‍ ബിസിസി ഐയോട് ആവിശ്യപ്പെട്ടെങ്കിലും ടീമിന്റെ തിരക്കേറിയ മത്സരക്രമത്തെത്തുടര്‍ന്ന് ഇതിന് ഗ്രീന്‍ലൈറ്റ് ലഭിച്ചില്ല.

ഇന്ത്യന്‍ ടീമിനെ സൗരവ് ഗാംഗുലിയാണ് നയിക്കുന്നത്. നിലവിലെ ബിസിസി ഐ പ്രസിഡന്റായ ഗാംഗുലി ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകന്മാരിലൊരാളും കൂടിയാണ്. വലിയ ഇടവേളക്ക് ശേഷമാണ് ഗാംഗുലി വീണ്ടും പാഡണിയുന്നത്. ആരാധകരെ സംബന്ധിച്ച് ഇത് വലിയ ആവേശം നല്‍കുന്ന കാര്യമാണ്. റെസ്റ്റ് ഓഫ് വേള്‍ഡ് ടീമിനെ നയിക്കുന്നത് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ്. ഇംഗ്ലണ്ട് നായകസ്ഥാനം മോര്‍ഗന്‍ ഒഴിഞ്ഞിട്ട് രണ്ട് മാസമേ ആയിട്ടുള്ളൂ.

ASIA CUP 2022: സഞ്ജുവില്ല, ഷമിയും അശ്വിനും ടീമില്‍, ഇന്ത്യയുടെ 15 അംഗ ടീമുമായി ആകാശ്ASIA CUP 2022: സഞ്ജുവില്ല, ഷമിയും അശ്വിനും ടീമില്‍, ഇന്ത്യയുടെ 15 അംഗ ടീമുമായി ആകാശ്

1

സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അഭാവം ആരാധകര്‍ക്ക് അല്‍പ്പം നിരാശയുണ്ടാക്കുന്നതാണെങ്കിലും മറ്റുള്ള ഒട്ടുമിക്ക സൂപ്പര്‍ താരങ്ങളും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിട്ടുണ്ട്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍ തുടങ്ങി ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരങ്ങളില്‍ മിക്കവരും ഇന്ത്യക്കൊപ്പമുള്ളതിനാല്‍ ആരാധകര്‍ക്കത് മറക്കാനാവാത്ത കളി അനുഭവമായി മാറും.

2

ഇന്ത്യന്‍ ടീമില്‍ മലയാളി താരം എസ് ശ്രീശാന്തും ഉള്‍പ്പെട്ടിട്ടുണ്ട്. ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെടുകയും ബിസിസി ഐ ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയും ചെയ്ത ശ്രീശാന്ത് ഏറെ നാളത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിലക്ക് മാറ്റിയെടുത്തത്. കേരളത്തിനായി രഞ്ജി ട്രോഫി കളിക്കാന്‍ ശ്രീശാന്തിന് സാധിച്ചെങ്കിലും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരവ് നടത്താന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ തന്റെ പഴയ താരങ്ങളോടൊപ്പം കളിക്കാനുള്ള അവസരം ശ്രീശാന്തിന് ലഭിച്ചിരിക്കുകയാണ്.

2018ലെ ഇന്ത്യയുടെ ഏഷ്യാ കപ്പ് ടീം, ഇന്ന് അവര്‍ എവിടെ?, അഞ്ച് പേര്‍ ഏറെ നാളായി പുറത്ത്!

3

റെസ്റ്റ് ഓഫ് വേള്‍ഡ് ടീം നിസാരരല്ല. ഓയിന്‍ മോര്‍ഗനൊപ്പം ലിന്‍ഡല്‍ സിമ്മണ്‍സ്, ഹെര്‍ഷ്വല്‍ ഗിബ്‌സ്, ജാക്‌സ് കാലിസ്, സനത് ജയസൂര്യ, തുടങ്ങിയവരെല്ലാമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ ടീമിന് ജയം എളുപ്പമാവില്ലെന്നുറപ്പ്. ഒരു കാലത്ത് ആരാധകരെ ത്രസിപ്പിച്ച സൂപ്പര്‍ താരങ്ങള്‍ വീണ്ടും കളത്തിലിറങ്ങുമ്പോള്‍ ആരാധകര്‍ക്ക് വീണ്ടും തങ്ങളുടെ സൂപ്പര്‍ താരങ്ങളുടെ പ്രകടനം കാണാനുള്ള അവസരമാണ് ലഭിക്കുന്നത്.

4

ഇന്ത്യന്‍ ടീം- സൗരവ് ഗാംഗുലി (ക്യാപ്റ്റന്‍), വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പഠാന്‍, സുബ്രമണ്യ ബദരിനാഥ്, ഇര്‍ഫാന്‍ പഠാന്‍, പാര്‍ത്ഥിവ് പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിങ്, നമാന്‍ ഓജ, അശോക് ഡിന്‍ഡ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിങ്, ജോഗീന്ദര്‍ ശര്‍മ, രിതീന്ദര്‍ സിങ് സോധി.

റെസ്റ്റ് ഓഫ് വേള്‍ഡ്- ഓയിന്‍ മോര്‍ഗന്‍, ലിന്‍ഡല്‍ സിമ്മണ്‍സ്, ഹെര്‍ഷ്വല്‍ ഗിബ്‌സ്, ജാക്‌സ് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രിറര്‍, നതാന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്ല്‍ സ്‌റ്റെയിന്‍, ഹാമില്‍ട്ടന്‍ മസാകഡ്‌സ, മഷറഫെ മൊര്‍ത്താസ, അസ്ഹര്‍ അഫ്ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രെയ്ന്‍, ദിനേഷ് രാംദിന്‍.

Story first published: Friday, August 12, 2022, 13:47 [IST]
Other articles published on Aug 12, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X