ലോകകപ്പില്‍ ഇന്ത്യ പാക്കിസ്ഥാന്‍ സെമി ഫൈനലിന് അരങ്ങൊരുങ്ങുന്നു; അതോ ഫൈനലോ?
മാഞ്ചസ്റ്റര്‍: ലോകകപ്പിന്റെ ലീഗ് മത്സരങ്ങള്‍ അവസാന ഘട്ടത്തിലേക്ക് കടക്കവെ സെമി ഫൈനലില്‍ ആരൊക്കെ എത്തുമെന്നതില്‍ ഇപ്പോഴും തീര്‍പ്പായിട്ടില്ല. നിലവിലെ ജേതാക്കളായ ഓസ്ട്രേലിയ മാത്രമാണ് ഇതിനകം സെമിയുറപ്പിച്ചത്. ഇന്ത്യയും ന്യൂസിലന്‍ഡും 11 പോയന്റുമായി സെമി സ്ഥാനത്തന് തൊട്ടരികിലുണ്ട്. ലോകകപ്പ് ഫേവറിറ്റുകളായ ഇംഗ്ലണ്ട് അകത്തേക്കോ പുറത്തത്തേക്കോ എന്ന മട്ടിലുള്ളപ്പോള്‍ പാക്കിസ്ഥാനും ബംഗ്ലാദേശും ശ്രീലങ്കയും സെമി പ്രതീക്ഷയിലാണ്.
ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ ഓരോന്നും ടീമുകള്‍ക്ക് നിര്‍ണായകമാണ്. ആദ്യ മത്സരങ്ങളില്‍ ചെറിയ ടീമുകളെ നേടിരാന്‍ അവസരം ലഭിച്ച ന്യൂസിലന്‍ഡിന് അവസാന മത്സരങ്ങളില്‍ കടുപ്പക്കാര്‍ എത്തിയതോടെ സമ്മര്‍ദ്ദമേറും. ഇംഗ്ലണ്ടിന് ഇന്ത്യ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ജയം അനിവാര്യമാണ്. ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമുകള്‍ ആണ് ഇന്ത്യയുടെ അടുത്ത എതിരാളികള്‍.

പാക്കിസ്ഥാന്‍ സെമിയിലേക്ക്
ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ പാക്കിസ്ഥാന്‍ ലീഗ് മത്സരത്തിന് ശേഷം ഇരു ടീമുകളും മറ്റൊരു പോരാട്ടത്തിന് തയ്യാറെടുക്കുകയാണെന്നാണ് മത്സരഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ഇംഗ്ലണ്ടിന്റെ അപ്രതീക്ഷിത തോല്‍വി പാക്കിസ്ഥാന് പുതുജീവന്‍ നല്‍കിയതോടെ ടീം സെമി ഫൈനലിലെത്താനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണ്. ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ ടീമുകളാണ് ഇനി പാക്കിസ്ഥാന്റെ എതിരാളികള്‍ എന്നതും അവര്‍ക്ക് സെമി സാധ്യത ഉയര്‍ത്തുന്നു.

ഇന്ത്യ പാക്കിസ്ഥാന്‍ സെമി
ഇന്ത്യ എല്ലാ മത്സരങ്ങളും ജയിക്കുകയാണെങ്കില്‍ ലീഗില്‍ ഒന്നാം സ്ഥാനക്കാരാകും. അങ്ങിനെ വന്നാല്‍ നാലാം സ്ഥാനക്കാരുമായാണ് സെമി ഫൈനല്‍ കളിക്കേണ്ടിവരിക. പാക്കിസ്ഥാന്‍ ഭാഗ്യ പരീക്ഷണങ്ങള്‍ മറികടന്ന് സെമിയിലെത്തിയാല്‍ ഇന്ത്യയുടെ എതിരാളികള്‍ അവര്‍ തന്നെയാകും. ആദ്യ മത്സരത്തില്‍ തോറ്റതിനാല്‍ പാക്കിസ്ഥാന്‍ വര്‍ധിത വീര്യത്തോടെയായിരിക്കും ഇന്ത്യയ്‌ക്കെതിരെ പോരാടുകയെന്നുറപ്പാണ്.

ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍
ഇന്ത്യ പാക്കിസ്ഥാന്‍ ഫൈനല്‍ മത്സരവും നടക്കാനുള്ള സാധ്യതയേറെയാണ്. പാക്കിസ്ഥാനും ഇന്ത്യയും സെമിയില്‍ ഏറ്റുമുട്ടാതിരിക്കുകയും ഇരുവരും ഫൈനലില്‍ കടക്കുകയും ചെയ്താല്‍ യുദ്ധസമാനമാകും ക്രിക്കറ്റ്കളം. ഇന്നേവരെ ഒരു ലോകകപ്പ് മത്സരത്തിലും പാക്കിസ്ഥാനെതിരെ തോറ്റിട്ടില്ലാത്ത ഇന്ത്യ ഒടുവില്‍ ഫൈനലില്‍ അയല്‍ക്കാരോട് തോറ്റാല്‍ അത് മായാത്ത നാണക്കേടുമാകും. അതേസമയം, പാക്കിസ്ഥാനെ സെമി ഫൈനലില്‍ പോലും പ്രവേശിപ്പിക്കാത്ത രീതിയില്‍ ഇന്ത്യ ലീഗ് മത്സങ്ങളില്‍ ഒത്തുകളിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications