സച്ചിന്‍ - ഇന്ത്യ Vs പാക് = 0! ജയിച്ചത് സച്ചിനോ ഇന്ത്യയോ?
പുറത്ത് കണ്ടാല്‍ മുട്ടിടിക്കുമെങ്കിലും അയല്‍ക്കാരായ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് ലോകകപ്പില്‍ ഒരു റെക്കോര്‍ഡുണ്ട്. ഇതുവരെ പരസ്പരം കളിച്ച അഞ്ചില്‍ 5 കളികളും ജയിച്ചു എന്നതാണത്. 1992 മുതല്‍ 2011 വരെയുള്ള ലോകകപ്പുകളില്‍ 5 തവണ പരസ്പരം വന്നിട്ടും ഒരിക്കല്‍ പോലും ഇന്ത്യ അയല്‍ക്കാരോട് തോറ്റില്ല. എന്തിനധികം 92 ല്‍ പാകിസ്താന്‍ കപ്പ് നേടിയപ്പോള്‍ പോലും ഇന്ത്യയോട് തോറ്റു.
ഇന്ത്യ ജയിച്ച ഈ അഞ്ച് കളികളും ഒരേയൊരാളേ ഉള്ളൂ. മറ്റാരുമല്ല, സാക്ഷാല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. 1992 ല്‍ ലോകകപ്പ് കളിക്കുമ്പോള്‍ സച്ചിന്‍ 19 കാരന്‍ കൊച്ചനായിരുന്നു. അന്ന് 52 റണ്‍സടിച്ച് സച്ചിന്‍ ടോപ് സ്‌കോററായി. 2011 ല്‍ അഞ്ചാം തവണ ലോകകപ്പില്‍ പരസ്പരം വന്നപ്പോഴും സച്ചിന് മാറ്റമൊന്നുമില്ല. 85 റണ്‍സെടുത്ത് ടോപ് സകോററും മാന്‍ ഓഫ് ദ മാച്ചുമായി സച്ചിന്‍. ഇതിനിടയില്‍ 2003 ല്‍ കളിച്ച തട്ടുപൊളിപ്പന്‍ ഇന്നിംഗ്‌സും.
ഇന്ത്യ - പാക് ലോകകപ്പ് മത്സരങ്ങളിലെ രസകരമായ വസ്തുതകളിലേക്ക് നോക്കൂ.

സച്ചിന്‍ ദ ബെസ്റ്റ്
ലോകകപ്പില്‍ സച്ചിനെ തോല്‍പിക്കാന്‍ പാകിസ്താന് കഴിഞ്ഞിട്ടില്ല, ഇനിയൊട്ട് കഴിയുകയുമില്ല. 78.25 ശരാശരിയില്‍ 313 റണ്‍സാണ് ലോകകപ്പില്‍ പാകിസ്താനെതിരെ സച്ചിന്റെ നേട്ടം. ലോകത്തെ ഏറ്റവും മികച്ച ബൗളിംഗ് ടീമുകളിലൊന്നാണ് പാകിസ്താന്‍ എന്നോര്‍ക്കണം.

സെഞ്ചുറിയോ, അതുക്കും മേലെ
മൂന്ന് തവണ ടോപ് സ്‌കോറര്‍ ആയെങ്കിലും ലോകകപ്പില്‍ സച്ചിന് പാകിസ്താനെതിരെ സെഞ്ചുറിയില്ല. 3003 ല്‍ സെഞ്ചൂറിയനില്‍ അക്തറെയും അക്രത്തെയും വഖാറിനെയും തച്ചുതകര്‍ത്ത 98 റണ്‍സ് പക്ഷേ ഏത് സെഞ്ചുറിക്കും മേലെ നില്‍ക്കും.

ലോകകപ്പിന് വേണ്ടി ഒരു പ്രസാദ്
ഇന്ത്യന്‍ ടീമിന്റെ ശരിക്കുമുള്ള റപ്രസന്റേറ്റീവ് വെങ്കി എന്ന് വിളിക്കുന്ന വെങ്കിടേഷ് പ്രസാദാണ്. പുറത്ത് അടി വാങ്ങി തളരുന്ന വെങ്കി, പാകിസ്താനെതിരെ ലോകകപ്പ് എന്ന് കേട്ടാല്‍ ചാടി വീഴും. 1996ല്‍ ആമിര്‍ സൊഹൈലിനെ ക്ലീന്‍ ബൗള്‍ഡാക്കി ഇറങ്ങിപ്പോ എന്നാക്രോശിച്ച വെങ്കി 99ല്‍ 5 വിക്കറ്റ് വീഴ്ത്തി മാന്‍ ഓഫ് ദ മാച്ചുമായി.

മിയാന്‍ദാദിന്റെ തവളച്ചാട്ടം
1992 ലോകകപ്പില്‍ ഇന്ത്യന്‍ കീപ്പര്‍ കിരണ്‍ മോറെയെ കളിയാക്കി മിയാന്‍ദാദ് ബാറ്റും കൈയ്യില്‍ പിടിച്ച് തവളച്ചാട്ടം ചാടി. കളി തോറ്റെങ്കിലും മിയാന്‍ദാദിന്റെ പെര്‍ഫോമന്‍സ് പ്രസിദ്ധമായി.

ജഡ്ഡു, ദ സീനിയര്‍
96 ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പാകിസ്താനെതിരെ ജഡേജ സീനിയര്‍ അടിച്ചുകൂട്ടിയത് 25 പന്തില്‍ 45 റണ്‍സ്. സാക്ഷാല്‍ വഖാര്‍ യൂനിസിന്റെ ഒരോവറില്‍ അജയ് ജഡേജ അടിച്ചെടുത്തത് 22 റണ്‍സ്. ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് ഇത്.

പാളം തെറ്റിയ അക്തര്‍
2003 ല്‍ സച്ചിനെ വീഴ്ത്തും എന്ന് വീമ്പടിച്ച് വന്ന അക്തറെ ആദ്യ ഓവറില്‍ 18 റണ്‍സടിച്ചാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എതിരേറ്റത്. റാവല്‍പിണ്ടി എക്‌സ്പ്രസ് പാളം തെറ്റി എന്നാണ് പിറ്റേന്ന് പത്രങ്ങള്‍ എഴുതിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications