Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാ കപ്പ്: ഇന്ത്യ-പാക് ഗ്ലാമര്‍ പോരാട്ടം... ഇതുവരെയുള്ള ചരിത്രം ആര്‍ക്കൊപ്പം? കേമന്‍ ഇന്ത്യ തന്നെ

ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഗ്ലാമര്‍ പോരാട്ടത്തിന് ബുധനാഴ്ച യുഎഇ വേദിയാവും. ഗ്രൂപ്പ് എയില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും മുന്‍ ജേതാക്കളായ പാകിസ്താനും തമ്മിലാണ് സൂപ്പര്‍ പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കുന്നത്. അയല്‍ക്കാരും ബദ്ധവൈരികളുമായ ഇന്ത്യയും പാകിസ്താനും മുഖാമുഖം കൊമ്പുകോര്‍ക്കുന്നത് കാണാനുള്ള ആവേശത്തിണ് ക്രിക്കറ്റ് ആരാധകര്‍.

ഒരു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യയും പാകിസ്താനും ക്രിക്കറ്റ് മൈതാനത്ത് വീണ്ടും മുഖാമുഖം വരുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലിലാണ് ഇരു ടീമും അവസാനമായി നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തത്. അന്ന് വിരാട് കോലി നയിക്കുന്ന ഇന്ത്യയെ സര്‍ഫ്രാസ് അഹ്മദ് നയിക്കുന്ന പാക്പ്പട നാണംകെടുത്തിയിരുന്നു.

ind-pak

ഏഷ്യാ കപ്പില്‍ നേര്‍ക്കുനേര്‍

ഏഷ്യാ കപ്പില്‍ 12 തവണയാണ് ഇന്ത്യയും പാകിസ്താനും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്. ആറ് മല്‍സരത്തില്‍ ഇന്ത്യ വിജയക്കൊടി നാട്ടിയപ്പോള്‍ അഞ്ചെണ്ണത്തില്‍ പാകിസ്താന്‍ വിജയിച്ചു. ഒരു മല്‍സരം മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു.

മല്‍സരഫലം ഇങ്ങനെ


പ്രഥമ ഏഷ്യാ കപ്പില്‍ തന്നെ ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയിരുന്നു. 1984ലായിരുന്നു അത്. 54 റണ്‍സിന് സുനില്‍ ഗവാസ്‌കറിനു കീഴിലുള്ള ഇന്ത്യ സഹീര്‍ അബ്ബാസ് പടനയിച്ച പാകിസ്താനെ തോല്‍പ്പിച്ചു. 1988ല്‍ സെമിഫൈനലിന് സമാനമായ മല്‍സരത്തിലാണ് ഇന്ത്യയും പാകിസ്താനും വീണ്ടും കൊമ്പുകോര്‍ത്തത്. പാകിസ്താനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് വെങ് സര്‍ക്കാരിന് കീഴില്‍ ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനലിലേക്ക് മുന്നേറി.
1995ല്‍ പാകിസ്താന്‍ ആദ്യമായി ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ വിജയം കണ്ടെത്തി. മുഹമ്മദ് അസ്ഹറുദ്ദീന്‍ നയിച്ച ഇന്ത്യയെ 97 റണ്‍സിന് മോയിന്‍ ഖാന് കീഴിലുള്ള പാകിസ്താന്‍ തകര്‍ത്തുവിടുകയായിരുന്നു.

1997ല്‍ മഴ വില്ലനായപ്പോള്‍ ഇന്ത്യ-പാക് പോരാട്ടം നടന്നില്ല. 2000, 2004ലും തോല്‍പ്പിച്ച് പാകിസ്താന്‍ ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ ഹാട്രിക്ക് വിജയം സ്വന്തമാക്കി. 2000ത്തിലും 2004ലും സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍. 2000ത്തില്‍ മോയിന്‍ ഖാന് കീഴില്‍ 44 റണ്‍സിനും 2004ല്‍ ഇന്‍സമാമുല്‍ ഹഖിന് കീഴില്‍ 59 റണ്‍സിനുമാണ് പാകിസ്താന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്.

2008 ടൂര്‍ണമെന്റില്‍ രണ്ട് തവണയാണ് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍ വന്നത്. ഗ്രൂപ്പ്ഘട്ടത്തില്‍ ആറ് വിക്കറ്റിന് ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചപ്പോള്‍ സൂപ്പര്‍ ഫോറില്‍ കാലിടറി. സൂപ്പര്‍ ഫോറില്‍ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ഇന്ത്യയെ എട്ട് വിക്കറ്റിന് മിസ്ബാഹുല്‍ ഹഖ് പടനയിച്ച പാകിസ്താന്‍ തോല്‍പ്പിക്കുകയായിരുന്നു. 2010ല്‍ ധോണിപ്പട മൂന്ന് വിക്കറ്റിന് ശാഹിദ് അഫ്രീദി നയിക്കുന്ന പാകിസ്താനെ പരാജയപ്പെടുത്തി. 2012ല്‍ റണ്‍മഴക്കൊടുവില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ധോണി തന്നെയായിരുന്നു കപ്പിത്താന്‍. 2014ല്‍ പാകിസ്താന്‍ ഒരു വിക്കറ്റിന് ഇന്ത്യയെ തോല്‍പ്പിച്ചു. 2016ല്‍ ട്വന്റി-ട്വന്റി ഫോര്‍മാറ്റില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചു.

ബാറ്റിങിലെയും ബൗളിങിലെയും മികച്ച പ്രകടനങ്ങള്‍


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരങ്ങള്‍ പലപ്പോഴും താരങ്ങള്‍ക്കിടയിലും ആവേശം വര്‍ധിപ്പിക്കാറുണ്ട്. ഇരു ടീമിലെയും താരങ്ങളുടെ മികച്ച ബാറ്റിങ്, ബൗളിങ് പ്രകടനം ഇവയാണ്.

2012ല്‍ പാകിസ്താനെതിരേ വിരാട് കോലി 183 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇത് ഏഷ്യാ കപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും മികച്ച സ്‌കോര്‍ കൂടിയാണിത്. 2004ല്‍ ശുഐബ് മാലിക്ക് നേടിയ 143 റണ്‍സാണ് ഒരു പാക് താരം ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരേ നേടുന്ന മികച്ച സ്‌കോര്‍.

1995ല്‍ പാക് താരം ഹക്കിബ് ജവേദ് 19 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് ഇന്ത്യ-പാക് പോരിലെ മികച്ച ബൗളിങ് പ്രകടനം. 1988ല്‍ അര്‍ഷാദ് അയൂബ് 21 റണ്‍സ് വിട്ടുകൊടുത്ത് ഇന്ത്യക്കു വേണ്ടി അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു.

Story first published: Wednesday, September 19, 2018, 13:45 [IST]
Other articles published on Sep 19, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+