Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാക്കിസ്ഥാനെതിരായ കളിക്കിടെ പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്; ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും

പാണ്ഡ്യയ്ക്ക് ടൂര്‍ണമെന്റ് നഷ്ടപ്പെട്ടേക്കും | Oneindia Malayalam

ദുബായ്: ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്. ബൗളിങ്ങിനിടെ വേദനകൊണ്ട് നിലത്തുവീണ പാണ്ഡ്യയെ പിന്നീട് സ്ട്രക്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നടുവിന് പരിക്കേറ്റ പാണ്ഡ്യയ്ക്ക് എത്ര കളികളില്‍ പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ലെങ്കിലും ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.

hardik-pandya

പാക്കിസ്ഥാന്‍ ഇന്നിങ്‌സിന്റെ പതിനെട്ടാം ഓവറിലായിരുന്നു സംഭവം. ബാബര്‍ അസമിനെതിരെ പന്തെറിഞ്ഞയുടന്‍ പാണ്ഡ്യ നിലത്തുവീഴുകയായിരുന്നു. കളിക്കാര്‍ ചുറ്റുംകൂടിനിന്ന് കാര്യങ്ങള്‍ തിരക്കുമ്പോഴേക്കും ഫിസിയോ പരിശോധനയ്‌ക്കെത്തി. ഒരടിപോലും നടക്കാന്‍ കഴിയാതെ ബുദ്ധിമുട്ടിയ പാണ്ഡ്യയെ പിന്നീട് സ്ട്രക്ചറില്‍ പുറത്തുകൊണ്ടുപോയി. പാണ്ഡ്യ എഴുന്നേറ്റ് നിന്നെന്നും നടുവിന് പരിക്കേറ്റതാണെന്നും പിന്നീട് ബിസിസിഐ ട്വീറ്റ് ചെയ്തു.

പാണ്ഡ്യ പുറത്താകുന്നോടെ ഓള്‍റൗണ്ടറുടെ സേവനമാണ് ശേഷിക്കുന്ന മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് നഷ്ടമാവുക. പാണ്ഡ്യയ്ക്കു പകരം യുവ ബൗളര്‍ ഖലീല്‍ ശേഷിക്കുന്ന മത്സരങ്ങളില്‍ ഇടംപിടിച്ചേക്കും. താരത്തിന്റെ അഭാവത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ പാക്കിസ്ഥാനെതിരെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പാര്‍ട് ടൈം ബൗളര്‍ കേദാര്‍ ജാദവ് ഹോങ്കോങ്ങിനെതിരായ മത്സരത്തിലെന്നപോലെ പാക്കിസ്ഥാനെതിരെയും തിളങ്ങി. പാണ്ഡ്യയുടെ പരിക്കിന്റെ സ്വാഭാവത്തെക്കുറിച്ചുംമറ്റും കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍മാരുടെ വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ബിസിസിഐ പുറത്തുവിടൂ.


Story first published: Thursday, September 20, 2018, 8:35 [IST]
Other articles published on Sep 20, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+