വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സന്നാഹം: സഞ്ജു ഗോള്‍ഡന്‍ ഡെക്ക്, ഹര്‍ഷലിന് ഫിഫ്റ്റി, പൊരുതി ജയിച്ച് ഇന്ത്യ

ബാറ്റിങ്ങില്‍ വന്‍ തകര്‍ച്ച ഇന്ത്യ നേരിട്ടെങ്കിലും ഹര്‍ഷല്‍ പട്ടേലിന്റെ (54) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്.

1

നോര്‍ത്താംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ നോര്‍ത്താംപ്റ്റണ്‍ഷെയറിനെതിരേ ഇന്ത്യക്ക് ജയം. 10 റണ്‍സിനാണ് ദിനേഷ് കാര്‍ത്തികിന് കീഴിലിറങ്ങിയ ഇന്ത്യ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ നോര്‍ത്താംപ്റ്റണ്‍ഷെയര്‍ 139 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. ബാറ്റിങ്ങില്‍ വന്‍ തകര്‍ച്ച ഇന്ത്യ നേരിട്ടെങ്കിലും ഹര്‍ഷല്‍ പട്ടേലിന്റെ (54) അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ രക്ഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ഇന്ത്യക്ക് ആദ്യ പന്തില്‍ത്തന്നെ പ്രഹരമേറ്റു. ഓപ്പണര്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡെക്ക്. ജോഷ് കോബാണ് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ത്തന്നെ സഞ്ജുവിനെ എല്‍ബിയില്‍ കുടുക്കിയത്. ഇംഗ്ലണ്ടിനെതിരായ ടി20 മത്സരത്തില്‍ പ്ലേയിങ് 11 സ്ഥാനം പ്രതീക്ഷിച്ചിരുന്ന സഞ്ജുവിന് ഇനി പ്രതീക്ഷകള്‍ വേണ്ടെന്ന് തന്നെ പറയാം.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

1

രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യ മൂന്നാം നമ്പറില്‍ അവസരം നല്‍കി. എന്നാല്‍ അവസരം മുതലാക്കുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. 11 പന്തില്‍ ഏഴ് റണ്‍സാണ് ത്രിപാഠിക്ക് നേടാനായത്. ഒരു ഫോറും ഇതില്‍ ഉള്‍പ്പെടും. ഇന്ത്യയുടെ നാലാം നമ്പറിലെ വിശ്വസ്തനായ സൂര്യകുമാര്‍ വീണ്ടും നിരാശപ്പെടുത്തി. ഡെക്കിനാണ് സൂര്യയുടെയും മടക്കം. അയര്‍ലന്‍ഡിനെതിരേയും സൂര്യ പൂജ്യത്തിന് പുറത്തായിരുന്നു.

2

ഇംഗ്ലണ്ട് ടി20 പരമ്പര ആരംഭിക്കാനിരിക്കെ സൂര്യയുടെ മോശം ഫോം ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്നതാണ്. സൂര്യയും വന്നപോലെ മടങ്ങിയതോടെ ഒരു ഘടത്തില്‍ എട്ട് റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. നേരിയ ചെറുത്തുനില്‍പ്പിന് ശേഷം ഇഷാന്‍ കിഷനും (16) പുറത്തായതോടെ വന്‍ തകര്‍ച്ചയെ ഇന്ത്യ മുന്നില്‍ക്കണ്ടു. എന്നാല്‍ നായകന്‍ ദിനേഷ് കാര്‍ത്തികിന്റെയും (34), ഹര്‍ഷല്‍ പട്ടേലിന്റെയും (54) പ്രകടനങ്ങള്‍ ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്കെത്തിക്കുകയായിരുന്നു.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

3

വെങ്കടേഷ് അയ്യര്‍ (20) നിരാശപ്പെടുത്തിയപ്പോഴും ഹര്‍ഷല്‍ തന്റെ ഓള്‍റൗണ്ട് മികവ് കാട്ടിയത് ഇന്ത്യക്ക് അനുഗ്രഹമായി. 36 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 150 സ്‌ട്രൈക്കറേറ്റിലാണ് ഹര്‍ഷലിന്റെ പ്രകടനം. ഇന്ത്യയുടെ ടി20 ലോകകപ്പില്‍ ടീമില്‍ ഏറെക്കുറെ സ്ഥാനം ഉറപ്പുള്ള താരമാണ് ഹര്‍ഷല്‍. കാര്‍ത്തിക് 26 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമാണ് നേടിയത്. നോര്‍ത്താംപ്റ്റണ്‍ഷെയറിനായി ബ്രണ്ടന്‍ ഗ്ലോവര്‍ മൂന്നും നതാന്‍ ബക്ക്, ഫ്രഡ്ഡി ഹെല്‍ഡ്രിച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും പങ്കിട്ടു.

4

മറുപടിക്കിറങ്ങിയ നോര്‍ത്താംപ്റ്റണ്‍ഷെയറിനെ ഇന്ത്യയുടെ ബൗളര്‍മാര്‍ പിടിച്ചുകെട്ടി. അര്‍ഷദീപ് സിങ്ങും അവേഷ് ഖാനും ഹര്‍ഷല്‍ പട്ടേലും യുസ് വേന്ദ്ര ചഹാലും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റുമാണ് നേടിയത്. നോര്‍ത്താംപ്റ്റണ്‍ഷെയറിന്റെ വിക്കറ്റുകള്‍ കൃത്യമായ ഇടവേളയില്‍ വീഴ്ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തി.

8 പന്ത്, രണ്ട് വിക്കറ്റ് ബാക്കി, ജയിക്കാന്‍ 1 റണ്‍സ്, മത്സരം സമനില!, ഓര്‍മയുണ്ടോ ഈ ത്രില്ലര്‍?

5

സെയ്ഫ് സെയ്ബ് (33), എമിലിയോ ഗേയ് (22), നതാന്‍ ബക്ക് (18) എന്നിവരാണ് നോര്‍ത്താംപ്റ്റണ്‍ഷെയറിന്റെ പ്രധാന സ്‌കോറര്‍മാര്‍. 7നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പര ആരംഭിക്കുന്നത്. മൂന്ന് മത്സരമാണ് പരമ്പരയിലുള്ളത്. ടി20 ലോകകപ്പ് വരാനിരിക്കെ ഇന്ത്യക്ക് ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയുടെ ലോകകപ്പ് ടീം തിരഞ്ഞെടുപ്പില്‍ ഇംഗ്ലണ്ട് പരമ്പരയിലെ പ്രകടനം നിര്‍ണ്ണായകമാവുമെന്ന് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുള്ളതാണ്. വലിയ പരീക്ഷണമാണ് ഇന്ത്യയെ ഇംഗ്ലണ്ടില്‍ കാത്തിരിക്കുന്നത്.

Story first published: Monday, July 4, 2022, 8:21 [IST]
Other articles published on Jul 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X