For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ Test: ടോസ് ഇന്ത്യക്ക്, ആദ്യം ബാറ്റ് ചെയ്യും, ശ്രേയസ് അയ്യര്‍ക്ക് അരങ്ങേറ്റം

കാണ്‍പൂര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ആദ്യ ദിനം പിച്ച് ബാറ്റിങ്ങിനെ തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തത്.ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും പരിഗണിച്ചാണ് ഇന്ത്യ കാണ്‍പൂരിലിറങ്ങുന്നത്. 2012 ന് ശേഷം ഇന്ത്യയില്‍ ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഈ ചരിത്രം തിരുത്താനാവും കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ന്യൂസീലന്‍ഡ് ലക്ഷ്യമിടുന്നത്. നായകനെന്ന നിലയില്‍ അജിന്‍ക്യ രഹാനെ ഇന്ത്യക്കൊപ്പം കളിച്ച ഒരു മത്സരത്തില്‍ പോലും ടീം തോറ്റിട്ടില്ല.

സൂപ്പര്‍ താരങ്ങളില്ലാതെ ഇന്ത്യ ഇറങ്ങുമ്പോള്‍ ന്യൂസീലന്‍ഡിന് പരമ്പര നേടാനുള്ള സുവര്‍ണ്ണാവസരമാണിത്. 1988ലാണ് അവസാനമായി ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയത്. 33 വര്‍ഷത്തെ കാത്തിരിപ്പ് ഇത്തവണ അവസാനിപ്പിക്കാന്‍ കിവീസിന് മുന്നില്‍ സുവര്‍ണ്ണാവസരമാണ്. വിരാട് കോലി, കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇന്ത്യക്കൊപ്പമില്ല.
അതേ സമയം ശക്തമായ താരനിരയുമായാണ് ന്യൂസീലന്‍ഡിന്റെ വരവ്. കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍, ടോം ലാദം എന്നിവരെല്ലാം ഉള്‍പ്പെടുന്ന ന്യൂസീലന്‍ഡ് ഇന്ത്യയെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവരാണ്. തട്ടകത്തില്‍ ഇന്ത്യയെ വീഴ്ത്തുകയെന്നത് എളുപ്പമുള്ള കാര്യമല്ല. അടുത്തകാലത്തൊന്നും ഒരു ടീമും ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. രവി ശാസ്ത്രിയുടെ പരിശീലനത്തിന് കീഴില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീം വലിയ നേട്ടങ്ങളാണ് സ്വന്തമാക്കിയത്. ശാസ്ത്രിക്ക് പകരക്കാരനായി രാഹുല്‍ ദ്രാവിഡ് എത്തിയ ശേഷമുള്ള ആദ്യ ടെസ്റ്റ് പരമ്പരയാണിത്.

ajinkyarahane-kanewilliamson

ടി20 പരമ്പര തൂത്തുവാരിയതുപോലെ എളുപ്പത്തില്‍ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടുക സാധ്യമല്ല. ഇന്ത്യയെ സംബന്ധിച്ച് സൂപ്പര്‍ താരങ്ങളുടെ അഭാവം തിരിച്ചടിയാവാനാണ് സാധ്യത. രോഹിത് ശര്‍മയും കെ എല്‍ രാഹുലും ഇല്ലാത്തതിനാല്‍ ഓപ്പണിങ്ങില്‍ ശുഭ്മാന്‍ ഗില്‍-മായങ്ക് അഗര്‍വാള്‍ കൂട്ടുകെട്ടാണ് ഇറങ്ങുന്നത്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നീ സീനിയര്‍ താരങ്ങളില്‍ ടീം വലിയ പ്രതീക്ഷവെക്കുന്നു. രണ്ട് പേരുടെയും സമീപകാല പ്രകടനങ്ങള്‍ അത്ര മികച്ചതല്ല. 1057 ദിവസത്തിന് മുകളിലായി ചേതേശ്വര്‍ പുജാര ഒരു സെഞ്ച്വറി പ്രകടനം നടത്തിയിട്ട്. അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ രഹാനെ തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ രണ്ട് പേരുടെയും ബാറ്റിങ് പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാണ്. സൂപ്പര്‍ താരങ്ങളെന്ന നിലയില്‍ ഇന്ത്യ വലിയ പ്രതീക്ഷവെക്കുമ്പോള്‍ അതിനനുസരിച്ച് ഇരുവരും ഉയരേണ്ടതുണ്ട്. അല്ലാത്ത പക്ഷം ടീമിന് പുറത്താവാനുള്ള സാധ്യതയേറെയാണ്.

കോലിയുടെ അഭാവത്തിലാണ് ശ്രേയസ് അയ്യര്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. നാലാം നമ്പറിലോ അഞ്ചാം നമ്പറിലോ ശ്രേയസിന് അവസരം ലഭിക്കാനാണ് സാധ്യത. രാഹുലിന് പരിക്കേറ്റതോടെ പകരക്കാരനായി സൂര്യകുമാര്‍ യാദവിനെയും ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ ആദ്യ മത്സരത്തില്‍ ടീമില്‍ ഇടം പിടിക്കാനായിട്ടില്ല. കാണ്‍പൂരില്‍ സ്പിന്നിലൂന്നിയാവും ഇന്ത്യ തന്ത്രം മെനയുകയെന്നുറപ്പ്. മൂന്ന് സ്പിന്നര്‍മാരെ ഇന്ത്യ കളിപ്പിച്ചേക്കും. ആര്‍ അശ്വിനും രവീന്ദ്ര ജഡേജയ്ക്കുമൊപ്പം അക്ഷര്‍ പട്ടേലിനും പ്ലേയിങ് 11ല്‍ ഇടം ലഭിച്ചേക്കും. അവസാനമായി ഇന്ത്യയില്‍ നടന്ന ഇംഗ്ലണ്ട് പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് അക്ഷര്‍ കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ അദ്ദേഹത്തിനും അവസരം നല്‍കിയേക്കും. പേസര്‍മാരായി മുഹമ്മദ് സിറാജും ഉമേഷ് യാദവും ഇടം പിടിക്കാനാണ് സാധ്യത.

ന്യൂസീലന്‍ഡിനെ സംബന്ധിച്ച് ട്രന്റ് ബോള്‍ട്ടിന്റെ അഭാവമാണ് എടുത്തുപറയേണ്ടത്. തുടര്‍ മത്സരങ്ങള്‍ കളിക്കുന്ന ബോള്‍ട്ടിന് വിശ്രമം അനുവദിച്ചിരിക്കുകയാണ്. കോളിന്‍ ഡി ഗ്രാന്റ്‌ഹോമും ടീമിലില്ല. നീല്‍ വാഗ്നര്‍,ടിം സൗത്തി എന്നിവരാവും പേസ് നിരയിലെ ശക്തികള്‍. മികച്ച സ്പിന്നാക്രമം നടത്താനുള്ള ടീമുമായാണ് ന്യൂസീലന്‍ഡിന്റെ വരവ്. അജാസ് പട്ടേലാവും സ്പിന്‍ നിരയെ നയിക്കുക. റാച്ചിന്‍ രവീന്ദ്രക്ക് ഇന്ന് അരങ്ങേറ്റത്തിന് അവസരം നല്‍കിയിട്ടുണ്ട്. ആദ്യ ദിനം മുതല്‍ പന്തില്‍ ടേണ്‍ ലഭിക്കുമെന്നുറപ്പാണ്. ആര്‍ അശ്വിന്‍ എന്ന അനുഭവസമ്പന്നനായ ഇന്ത്യയുടെ സ്പിന്നറെ പ്രതിരോധിക്കുകയാവും ന്യൂസീലന്‍ഡിന് മുന്നിലുള്ള വലിയ വെല്ലുവിളി. കെയ്ന്‍ വില്യംസണെ അഞ്ച് തവണ ഇതിനോടകം പുറത്താക്കാന്‍ അശ്വിനായിട്ടുണ്ട്. ഇടവേളക്ക് ശേഷം നാട്ടില്‍ ഇറങ്ങുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ തോല്‍വിക്ക് ന്യൂസീലന്‍ഡിനോട് കണക്കുവീട്ടാനുള്ള അവസരം കൂടിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

പ്ലേയിങ് 11 ഇന്ത്യ: മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ

ന്യൂസീലന്‍ഡ്- ടോം ലാദം, വില്‍ യങ്, കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍, ഹെന്‍ റി നിക്കോള്‍സ്, ടോം ബ്ലന്‍ഡല്‍, റാച്ചിന്‍ രവീന്ദ്ര, കെയ്ല്‍ ജാമിസന്‍, ടിം സൗത്തി, അജാസ് പട്ടേല്‍, വില്യം സോമര്‍വില്ലി.

Story first published: Thursday, November 25, 2021, 9:17 [IST]
Other articles published on Nov 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+