For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പരമ്പര ഇന്ത്യയ്‌ക്കോ ന്യൂസിലന്‍ഡിനോ?; ഈ താരങ്ങള്‍ നിര്‍ണായകമാകും, മത്സരം തീപാറും

രോഹിത് ആദ്യ പരമ്പര നേട്ടം സ്വന്തമാക്കുമോ...?

ഹാമില്‍ട്ടണ്‍: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച ഹാമില്‍ട്ടണില്‍ നടക്കും. ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ മൂന്നാം മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാകും. ആദ്യ മത്സരത്തിലെ കൂറ്റന്‍ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ അതേ നാണയത്തില്‍ മറുപടി നല്‍കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാകും ഇറങ്ങുക.

ന്യൂസിലന്‍ഡാകട്ടെ രണ്ടാം മത്സരത്തിലെ ബാറ്റിങ് തകര്‍ച്ച ആവര്‍ത്തിക്കാതിരുന്നാല്‍ പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. രണ്ട് ടീമുകളും കരുത്തരായ താരങ്ങളുമായി ഇറങ്ങുന്നതിനാല്‍ പോരാട്ടം തീപാറുമെന്നുറപ്പാണ്. ബൗളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യയും ന്യൂസിലന്‍ഡും ഒപ്പത്തിനൊപ്പമാണ്. സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ കരുത്ത് ന്യൂസിലന്‍ഡിന് അനുകൂലമാകും.

ഇന്ത്യയുടെ പ്രതീക്ഷ ഈ താരങ്ങളില്‍

ഇന്ത്യയുടെ പ്രതീക്ഷ ഈ താരങ്ങളില്‍

ആദ്യ മത്സരത്തിലെ ബാറ്റിങ് തകര്‍ച്ച മറന്നാണ് ഇന്ത്യ രണ്ടാം മത്സരത്തില്‍ കളിക്കാനിറങ്ങിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫോമിലേക്കുയര്‍ന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. രോഹിത്തും ധവാനും ചേര്‍ന്നുള്ള സഖ്യം മികച്ച തുടക്കം നല്‍കിയാല്‍ ഇന്ത്യ മത്സരം പാതി ജയിക്കും. എംഎസ് ധോണി ഉള്‍പ്പെടുന്ന മധ്യനിരയും കരുത്തുറ്റതാണ്. ഓള്‍റൗണ്ടര്‍മാരായ വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും ഇന്ത്യയ്ക്ക് കരുത്താകും. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് നിരയും പ്രതീക്ഷയ്ക്ക് വകനല്‍കുന്നുണ്ട്.

ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍

ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍

ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ പുറത്തെടുത്ത ബാറ്റിങ് പ്രകടനമാണ് മൂന്നാം മത്സരത്തിലും പ്രതീക്ഷിക്കുന്നത്. ടിം സെയ്‌ഫെര്‍ട്ടും കോളിന്‍ മണ്‍റോയും തുടക്കത്തില്‍ കത്തിക്കയറിയാല്‍ ഇന്ത്യ വിയര്‍ക്കും. ഒരുപിടി മികച്ച ഓള്‍റൗണ്ടര്‍മാരുള്ള ടീമാണ് ന്യൂസിലന്‍ഡ്. അവസാന ബാറ്റ്‌സ്മാനും പുറത്താകുന്നതുവരെ എതിരാളികള്‍ക്ക് ജയം ഉറപ്പിക്കാനാകില്ല. സെയ്‌ഫെര്‍ട്ടും മണ്‍റോയുമാണ് ന്യൂസിലന്‍ഡിന്റെ പ്രതീക്ഷകള്‍.

ഇരു ടീമുകളുടെയും ബൗളിങ്

ഇരു ടീമുകളുടെയും ബൗളിങ്

ബൗളിങ്ങില്‍ രണ്ടും ടീമുകളും ശരാശരിക്കാരാണ്. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ് താരങ്ങളെ മെരുക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. കൃത്യതയാര്‍ന്ന ബൗളിങ് പ്രകടനം മൂന്നാം മത്സരത്തിലും പുറത്തെടുക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡ് സ്പിന്നര്‍മാര്‍ക്ക് വേണ്ടരീതിയില്‍ തിളങ്ങാനായില്ല. ട്രെന്റ് ബോള്‍ട്ട് ഇല്ലാത്ത ടീമിന്റെ പേസ് ബൗളിങ്ങില്‍ ടിം സൗത്തിയാണ് ആശ്വാസം.

ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം

ഇന്ത്യ ന്യൂസിലന്‍ഡ് പോരാട്ടം

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയുടെ ടി20 റെക്കോര്‍ഡ് മികച്ചതല്ല. ഈ പരമ്പരയിലാണ് ആദ്യമായി ഇന്ത്യ ന്യൂസിലന്‍ഡില്‍ ഒരു ടി20 മത്സരം ജയിക്കുന്നത്. ഏകദിന പരമ്പരയിലെ വിജയം ടി20യിലും ആവര്‍ത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ഏകദിനത്തിലെ തോല്‍വിക്ക് ടി20യില്‍ കണക്കുതീര്‍ക്കാനാകും ന്യൂസിലന്‍ഡിന്റെ ശ്രമം. ലോകകപ്പ് അടുത്തിരിക്കുന്നതിനാല്‍ ടീമിന്റെ ആത്മവിശ്വാസമുയര്‍ത്താന്‍ പരമ്പരവിജയം ന്യൂസിലന്‍ഡിന് തുണയാകും.

Story first published: Saturday, February 9, 2019, 10:34 [IST]
Other articles published on Feb 9, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+