Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യ ന്യൂസിലാന്‍ഡ് കളി തടസ്സപ്പെട്ടു; മഴ വന്നിട്ടല്ല, കാരണം സൂര്യരശ്മി

സൂര്യരശ്മി കാരണം മത്സരം കളി തടസ്സപ്പെട്ടു | Oneindia Malayalam

നാപ്പിയര്‍: ഇന്ത്യ ന്യൂസിലന്‍ഡ് ആദ്യ ഏകദിന മത്സരത്തിനിടെ അത്യപൂര്‍വമായ കാരണത്താല്‍ കളി നിര്‍ത്തിവെച്ചു. മഴമൂലവും മങ്ങിയ വെളിച്ചം മൂലവുമെല്ലാം കളി നിര്‍ത്തിവെക്കുന്നത് സ്വാഭാവികമാണ്. എന്നാല്‍ നേപ്പിയറില്‍നടന്ന മത്സരത്തില്‍ കളി നിര്‍ത്തിവെച്ചത് വെയില്‍മൂലമാണ്. സൂര്യരശ്മി ബാറ്റ്‌സ്മാന്റെ കണ്ണില്‍ നേരിട്ട് പതിച്ചതോടെയാണ് അമ്പയര്‍ കളി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശിച്ചത്.

cricket

ബാറ്റിങ്ങിനിടെ സൂര്യരശ്മി കണ്ണില്‍ പതിക്കുന്നതായി ശിഖര്‍ ധവാന്‍ പരാതിപ്പെട്ടിരുന്നു. ഇതോടെ അമ്പയര്‍മാര്‍ കൂടിയാലോചിച്ച് കളി അല്‍പസമയത്തേക്ക് നിര്‍ത്തിവെച്ചു. തുടര്‍ന്ന് 49 ഓവറാക്കി മത്സരം ചുരുക്കുകയും ചെയ്തു. സാധാരണ രീതിയില്‍ ഏതൊരു മൈതാനത്തും തെക്കുവടക്കു ദിശയിലാണ് പിച്ചുകള്‍ നിര്‍മിക്കാറുള്ളത്. എന്നാല്‍ മക്‌ലാറന്‍ പാര്‍ക്കില്‍ കിഴക്ക് പടിഞ്ഞാറായാണ് പിച്ച് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ വൈകിട്ടത്തെ സൂര്യരശ്മി ബാറ്റ്‌സ്മാനെ കുഴക്കുകയും ചെയ്തു.

കളിക്കാരുടെയും അമ്പയറുടെയും സുരക്ഷ പരിഗണിച്ചാണ് മത്സരം നിര്‍ത്തിവെച്ചതെന്ന് അമ്പയര്‍ ഷോണ്‍ ഹെയ്ഗ് പറഞ്ഞു. അതേസമയം, കാണികള്‍ ഇതില്‍ ഒട്ടും സന്തുഷ്ടരായിരുന്നില്ല. അതിമനോഹരമായ കാലാവസ്ഥയില്‍ കളി നിര്‍ത്തവെച്ചതില്‍ അവര്‍ അസംതൃപ്തി പ്രകടിപ്പിച്ചു. ഇത്തരമൊരു പ്രശ്‌നം ഭാവിയില്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുമെന്നാണ് നേപ്പിയര്‍ മേയര്‍ ബില്‍ ബാള്‍ട്ടന്‍ പറഞ്ഞത്. ഇതേക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ ബോധ്യമുണ്ടായിരുന്നു. സ്‌റ്റേഡിയം എല്ലാത്തരം കായിക വിനോദങ്ങള്‍ക്കും ഒരുക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം അറിയിച്ചു.

Story first published: Wednesday, January 23, 2019, 14:32 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+