Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs NZ: വമ്പന്‍ വിജയത്തിനരികെ ഇന്ത്യ, വേണ്ടത് അഞ്ചു വിക്കറ്റുകള്‍ മാത്രം

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വമ്പന്‍ വിജയത്തിനരികെയാണ് ഇന്ത്യ. 540 റണ്‍സെന്ന അപ്രാപ്യമായ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവീസ് മൂന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ അഞ്ചു വിക്കറ്റിനു 140 റണ്‍സെന്ന നിലയില്‍ പതറുകയാണ്. രണ്ടു ദിനവും അഞ്ചു വിക്കറ്റുകളും ബാക്കിനില്‍ക്കെ ന്യൂസിലാന്‍ഡിനു ജയിക്കാന്‍ ഇനിയും 400 റണ്‍സ് കൂടി വേണം. ഹെന്റി നിക്കോള്‍സും (36) രചിന്‍ രവീന്ദ്രയുമാണ് (2) ക്രീസില്‍. നായകന്‍ ടോം ലാതം (6), വില്‍ യങ് (20), ഡാരില്‍ മിച്ചെല്‍ (60), റോസ് ടെയ്‌ലര്‍ (6), ടോം ബ്ലെന്‍ഡല്‍ (0) എന്നിവരാണ് പുറത്തായത്. ആര്‍ അശ്വിന്‍ മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റ് നേടി.

263 റണ്‍സിന്റെ മികച്ച ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഏഴു വിക്കറ്റിനു 276 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. 62 റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ടോപ്‌സ്‌കോറര്‍. ചേതേശ്വര്‍ പുജാരയും ശുഭ്മാന്‍ ഗില്ലും 47 റണ്‍സ് വീതമെടുത്തു. നായകന്‍ വിരാട് കോലി (36), ശ്രേയസ് അയ്യര്‍ (14), വൃധിമാന്‍ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ മറ്റുള്ളവര്‍. അക്ഷര്‍ പട്ടേല്‍ 26 ബോളില്‍ 41 റണ്‍സുമായി പുറത്താവാതെ നിന്നു. അജാസ് പട്ടേല്‍ നാലും രചിന്‍ രവീന്ദ്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി. മൂന്നാം ദിനം വിക്കറ്റ് നഷ്ടപ്പെടാതെ 69 റണ്‍സെന്ന നിലയിലാണ് ഇന്ത്യ ആരംഭിച്ചത്.

നേരത്തെ ഇന്ത്യയുടെ 325 റണ്‍സെന്ന ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് 62 റണ്‍സിനാണ് ഓള്‍ഔട്ടായത്. 263 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ ഇന്ത്യക്കായി മായങ്കിനൊപ്പം ചേതേശ്വര്‍ പുജാരയാണ് ഓപ്പണിങ്ങിലെത്തിയത്. ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായ പുജാരയെ ഓപ്പണിങ്ങിലിറക്കിയത് ക്ലിക്കായെന്ന് പറയാം. 51 പന്തില്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സുമടക്കം നേടിയാണ് അദ്ദേഹം ക്രീസില്‍ തുടരുന്നത്. ആദ്യ ഇന്നിങ്‌സില്‍ 150 റണ്‍സുമായി ഇന്ത്യയുടെ രക്ഷകനായ മായങ്ക് രണ്ടാം ഇന്നിങ്‌സില്‍ 75 പന്തില്‍ ആറ് ബൗണ്ടറി ഉള്‍പ്പെടെ 38 റണ്‍സുമായാണ് ക്രീസിലുള്ളത്.

മൂന്നാം ദിനം തന്നെ കളി തീര്‍ക്കാനാണ് വിരാട് കോലിയും സംഘവും പദ്ധതിയിടുന്നത്. ഇന്ന് രണ്ട് സെക്ഷനുള്ളില്‍ ലീഡ് 450 കടത്തുകയും അവസാന രണ്ട് സെക്ഷനില്‍ ന്യൂസീലന്‍ഡിനെ ബാറ്റിങ്ങിനിറക്കി പുറത്താക്കി വിജയം നേടാനുറച്ചാവും ഇന്ത്യയിറങ്ങുക. പിച്ചില്‍ മികച്ച ടേണ്‍ ലഭിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സ്പിന്നര്‍മാരുടെ ഗംഭീര പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിലും പ്രതീക്ഷിക്കുന്നത്.

mayankagarwal

ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സ് സ്‌കോറെന്ന വലിയ നാണക്കേടാണ് മുംബൈയില്‍ ന്യൂസീലന്‍ഡ് നേരിട്ടത്. വെറും 69 റണ്‍സിനാണ് സന്ദര്‍ശകര്‍ കൂടാരം കയറിയത്. കെയ്ന്‍ വില്യംസണിന്റെ അഭാവത്തില്‍ ടോം ലാദമാണ് ന്യൂസീലന്‍ഡിനെ നയിച്ചത്. മുഹമ്മദ് സിറാജ് ന്യൂസീലന്‍ഡ് ടോപ് ഓഡറിനെ തകര്‍ത്തപ്പോള്‍ മധ്യനിരയേയും വാലറ്റത്തെയും സ്പിന്നര്‍മാര്‍ ചുരുട്ടിക്കൂട്ടി. ടോം ലാദം (10), വില്‍ വയങ് (4), റോസ് ടെയ്‌ലര്‍ (1) എന്നീ വരെയാണ് സിറാജ് പുറത്താക്കിയത്. വില്യംസണ് പകരക്കാരനായ ഡാരില്‍ മിച്ചലിനെ (8) അക്ഷര്‍ പട്ടേലാണ് പുറത്താക്കിയത്.

പിന്നീടങ്ങോട്ട് ആര്‍ അശ്വിന്‍ തന്റെ കരുത്ത് കാട്ടിയതോടെ ന്യൂസീലന്‍ഡിന്റെ മധ്യനിരയും തകര്‍ന്നടിഞ്ഞു. ഹെന്‍ റി നിക്കോള്‍സ് (7),ടോം ബ്ലന്‍ഡല്‍ (8),ടിം സൗത്തി (0),വില്യം സോമര്‍വില്ലി (0) എന്നിവരെയാണ് അശ്വിന്‍ പുറത്താക്കിയത്. ജയന്ത് യാദവും അക്ഷര്‍ പട്ടേലും ഓരോ വിക്കറ്റുകളാണ് വീഴ്ത്തിയത്. സിറാജ് നല്‍കിയ മികച്ച തുടക്കത്തെ മുതലാക്കാന്‍ അശ്വിനായെന്ന് പറയാം.

നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 325 റണ്‍സിലാണ് അവസാനിച്ചത്. ന്യൂസീലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേലാണ് ഇന്ത്യയുടെ 10 പേരെയും പുറത്താക്കിയത്. മായങ്ക് അഗര്‍വാള്‍ (150), അക്ഷര്‍ പട്ടേല്‍ (52), ശുഭ്മാന്‍ ഗില്‍ (44) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. കാണ്‍പൂരില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന മായങ്ക് 311 പന്തുകള്‍ നേരിട്ട് 17 ഫോറും നാല് സിക്‌സും ഉള്‍പ്പെടെ ഗംഭീര ഇന്നിങ്‌സ് തന്നെയാണ് കാഴ്ചവെച്ചത്. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായി സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടിയ ശ്രേയസ് അയ്യരിന് (18) മുംബൈയില്‍ ഒന്നാം ഇന്നിങ്‌സില്‍ തിളങ്ങാനായില്ല.

വിരാട് കോലി,ചേതേശ്വര്‍ പുജാര,ആര്‍ അശ്വിന്‍ എന്നിവര്‍ പൂജ്യത്തിന് പുറത്തായി. ആദ്യ മത്സരം സമനിലയായതിനാല്‍ത്തന്നെ രണ്ടാം മത്സരത്തില്‍ ജയിക്കേണ്ടത് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇഷാന്ത് ശര്‍മ, രവീന്ദ്ര ജഡേജ, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് പകരക്കാരായി മുഹമ്മദ് സിറാജ്, ജയന്ത് യാദവ്, വിരാട് കോലി എന്നിവരുമായാണ് ഇന്ത്യയിറങ്ങിയത്.

Story first published: Sunday, December 5, 2021, 17:30 [IST]
Other articles published on Dec 5, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+