ഫീല്‍ഡിങ്ങില്‍ ഞെട്ടിച്ച് സഞ്ജു; സിക്‌സര്‍ രക്ഷിച്ചെടുക്കുന്ന വീഡിയോ കണ്ണുതള്ളിക്കും
ബേ ഓവല്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേതുമായ മത്സരത്തില്‍ സഞ്ജു സാംസണിന്റെ കിടിലന്‍ ഫീല്‍ഡിങ്. ബാറ്റിങ്ങില്‍ ഒരിക്കല്‍ക്കൂടി മോശം പ്രകടനം കാഴ്ചവെച്ചെങ്കിലും ഫീല്‍ഡിങ്ങില്‍ സഞ്ജു ആരാധകരെ അമ്പരപ്പിച്ചു. ഒരു ക്യാച്ചും ഒരു റണ്ണൗട്ടും അക്കൗണ്ടിലാക്കിയ മലയാളി താരം സിക്‌സര്‍ രക്ഷിച്ചെടുക്കുന്ന വീഡിയോ വൈറലാവുകയാണ്.
എട്ടാം ഓവറിലെ അവസാന പന്തിലായിരുന്നു സഞ്ജുവിന്റെ ഫീല്‍ഡിങ് പ്രകടനം. ന്യൂസിലന്‍ഡ് ബാറ്റ്‌സ്മാന്‍ റോസ് ടെയ്‌ലര്‍ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തിയ ഒരു ഷോട്ട് അതിര്‍ത്തിവരയില്‍നിന്നും പുറത്തേക്ക് ഡൈവ് ചെയ്ത് കൈപ്പിടിയിലാക്കുകയും ശേഷം ബൗണ്ടറിക്കുള്ളിലേക്കിടുകയും ചെയ്തു. സിക്‌സകര്‍ പ്രതീക്ഷിച്ച ന്യൂസിലന്‍ഡിന് രണ്ട് റണ്‍സ് ഓടിയെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതിലൂടെ നാല് വിലപ്പെട്ട റണ്‍സാണ് സഞ്ജു രക്ഷിച്ചെടുത്തത്.

ഗ്രൗണ്ടിന് സമാന്തരമായ പറന്ന് സഞ്ജുവിന്റെ ഫീല്‍ഡിങ് ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുന്നതാണെന്ന് ചില ആരാധകരുടെ കമന്റ്. അതേസമയം, ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് ഇനി സ്ഥാനം പിടിക്കുക ദുഷ്‌കരമായിരിക്കും. മൂന്നുതവണ കഴിവ് തെളിയിക്കാന്‍ അവസരം നല്‍കിയിട്ടും താരത്തിന് തിളങ്ങാനായില്ല. 5 പന്ത് നേരിട്ട സഞ്ജു 2 റണ്‍സെടുത്താണ് ഇത്തവണ പുറത്തായത്. ഇതേ പരമ്പരയിലെ നാലാം മത്സരത്തില്‍ 5 പന്തില്‍ 8 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ബേ ഓവലിലെ അവസാന മത്സരത്തില്‍ ഇന്ത്യ 7 റണ്‍സിന് ജയിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications