ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ക്ക് നാണക്കേട്; ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡ്

ഹാമില്‍ട്ടണ്‍: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ന്യൂസിലന്‍ഡ് താരം റോസ് ടെയ്‌ലര്‍ക്ക് ആരും ആഗ്രഹിക്കാത്ത ഒരു റെക്കോര്‍ഡ്. വിക്കറ്റിനിടയിലെ ഓട്ടത്തിന് സ്ഥിരമായി പഴികേള്‍ക്കുന്ന ടെയ്‌ലര്‍ ഒരിക്കല്‍ക്കൂടി റണ്ണൗട്ടായാണ് റെക്കോര്‍ഡ് പുസ്തകത്തില്‍ ഇടം പിടിച്ചത്. ടി20 മത്സരത്തില്‍ ഏറ്റവും കൂടുതല്‍ തവണ റണ്ണൗട്ടായ താരങ്ങള്‍ക്കൊപ്പമാണ് ഇനി ടെയ്‌ലറും.
ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ മുഹമ്മദുള്ള, റോസ് ടെയ്‌ലര്‍ എന്നിവര്‍ 9 തവണ റണ്ണൗട്ടായി. ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ 8 തവണ ഈ രീതിയില്‍ പുറത്തായിട്ടുണ്ട്. ബംഗ്ലാദേശ് താരം മുഷ്ഫിഖുര്‍ റഹീം, അഫ്ഗാന്‍ താരം സമീയുള്ള ഷിന്‍വാരി എന്നിവരും എട്ടു തവണ റണ്ണൗട്ടായവരാണ്. വിക്കറ്റിനിടയിലെ ഓട്ടത്തിലെ പിഴവും പരസ്പര ധാരണക്കുറവുമാണ് പലപ്പോഴും റണ്ണൗട്ടിന് വഴിതെളിക്കുന്നത്.

റോസ് ടെയ്‌ലറുടെ റണ്ണൗട്ട്
ഇന്ത്യയ്‌ക്കെതിരെ മികച്ച രീതിയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു റോസ് ടെയ്‌ലറുടെ റണ്ണൗട്ട്. 42 റണ്‍സെടുത്ത താരത്തെ ബൗണ്ടറിയില്‍നിന്നും നേരിട്ടുള്ള ഏറില്‍ വിജയ് ശങ്കര്‍ പുറത്താക്കുകയായിരുന്നു. പത്തൊന്‍പതാം ഓവറില്‍ ടെയ്‌ലര്‍ പുറത്തായത് അവസാന ഓവറില്‍ ന്യൂസിലന്‍ഡിന്റെ റണ്‍നിരക്കിനെ ബാധിച്ചു. ടെയ്‌ലറും 50 റണ്‍സെടുത്ത കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമും ചേര്‍ന്നാണ് ന്യൂസലന്‍ഡിനെ തകര്‍ച്ചയില്‍നിന്നും കരകയറ്റിയത്.

ന്യൂസിലന്‍ഡിന് തകര്‍ച്ച
തുടരെ വിക്കറ്റ് നഷ്ടമായതിനാല്‍ ടെയ്‌ലര്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രതീക്ഷിച്ച രീതിയില്‍ സ്‌ട്രൈക്ക് റേറ്റ് കണ്ടെത്താന്‍ താരത്തിന് കഴിഞ്ഞതുമില്ല. ഇന്ത്യയ്‌ക്കെതിരെ 158 റണ്‍സെടുത്ത ന്യൂസിലന്‍ഡ് 7 വിക്കറ്റിന്റെ തോല്‍വിയും ഏറ്റുവാങ്ങി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന് പ്രതീക്ഷിച്ച രീതിയിലുള്ള തുടക്കം ലഭിക്കാതിരുന്നതോടെയാണ് ചെറിയ സ്‌കോറില്‍ ഒതുങ്ങേണ്ടിവന്നത്.

ബാറ്റിങ് മികവില്‍ ഇന്ത്യ
രോഹിത്തിന്റെ മികവിലാണ് ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ജയം സ്വന്തമാക്കിയത്. രോഹിത് 29 പന്തില്‍ 50 റണ്‍സെടുത്തു. ന്യൂസിലന്‍ഡ് ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ 18.5 ഓവറിലാണ് മറികടന്നത്. രോഹിത്തിനെ കൂടാതെ ശിഖര്‍ ധവാന്‍ 31 പന്തില്‍ 30 റണ്‍സെടുത്തു. മൂന്നാമനായിറങ്ങിയ ഋഷഭ് പന്ത് 28 പന്തില്‍ നിന്നും 36 റണ്‍സെടുത്തു. വിജയ് ശങ്കര്‍ 14 റണ്‍സെടുത്തപ്പോള്‍ ധോണി 20 റണ്‍സും സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications