Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

എന്തുകൊണ്ട് സാഹയെ മറികടന്ന് പന്ത് കീപ്പറായി? കാരണം രവി ശാസ്ത്രി പറയും

ക്രൈസ്റ്റ്ചര്‍ച്ച്: എന്തുകൊണ്ട് റിഷഭ് പന്ത്? വെല്ലിങ്ടണ്‍ ടെസ്റ്റില്‍ വൃധിമാന്‍ സാഹയെ പുറത്തിരുത്തി റിഷഭ് പന്തിനെ ടീമില്‍ കളിപ്പിച്ചതു മുതല്‍ ആരാധകര്‍ ചോദിക്കുന്നു ഈ സംശയം. ടെസ്റ്റ് ഫോര്‍മാറ്റിലെ ഒന്നാം കീപ്പര്‍ സാഹയാണ്. വിക്കറ്റിന് പിന്നില്‍ സാഹയ്ക്കുള്ള മികവും തികവും എടുത്തുപറയേണ്ടതില്ല. എന്നാല്‍ ന്യൂസിലാന്‍ഡിന് എതിരായ ആദ്യ ടെസ്റ്റില്‍ പന്തു കീപ്പറാവണമെന്ന് കോലി തീരുമാനിച്ചു. ഇതിന് പിന്നിലെ സാംഗത്യമാണ് പലരെയും കുഴക്കുന്നത്.

കാരണം ഇങ്ങനെ

എന്തായാലും ഈ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് പരിശീലകന്‍ രവി ശാസ്ത്രി. 'ഇന്ത്യയിലെ ഗ്രൗണ്ടുകള്‍ സ്പിന്‍ ബൗളിങ്ങിനെ ധാരാളമായി തുണയ്ക്കാറുണ്ട്. പിച്ചില്‍ പന്തു കുത്തിത്തിരിയും. സ്പിന്നര്‍മാര്‍ അപ്രതീക്ഷിത ബൗണ്‍സ് കൈവരിക്കും. ഈ സാഹചര്യത്തില്‍ പരിചയസമ്പന്നനായ ഒരു കീപ്പറെയാണ് ടീമിന് ആവശ്യം. അതുകൊണ്ട് ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ വൃധിമാന്‍ സാഹ ഗ്ലൗസണിഞ്ഞു. ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാളാണ് സാഹ' — ശാസ്ത്രി പറഞ്ഞു.

പന്തിനുള്ള ആനുകൂല്യങ്ങൾ

പക്ഷെ ന്യൂസിലാന്‍ഡിലേക്ക് വരുമ്പോള്‍ ചിത്രം മാറി. ഇവിടുത്തെ പിച്ചില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. പ്രാധാന്യം ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ്. ടീമിന്റെ ബാറ്റിങ് മികവും ഇക്കാരണത്താല്‍ നിര്‍ണായകമാവുന്നു. ഇടംകയ്യന്‍ ബാറ്റ്‌സ്മാനായതാണ് റിഷഭ് പന്തിന് പരിഗണന ലഭിക്കാനുള്ള ഒരു കാരണം. മധ്യനിരയില്‍ ആക്രമിച്ചു കളിക്കാന്‍ മടിയില്ലെന്നതും പന്തിന് മുതല്‍ക്കൂട്ടാവുന്നു, ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന് മുന്‍പുള്ള വാര്‍ത്താസമ്മേളനത്തില്‍ ശാസ്ത്രി വ്യക്തമാക്കി.

അശ്വിന് പകരം ജഡേജ

ആദ്യ ടെസ്റ്റില്‍ രവിചന്ദ്രന്‍ അശ്വിന്റെ പ്രകടനത്തിലുള്ള നിരാശയും ഇദ്ദേഹം മറച്ചുവെച്ചില്ല. അശ്വിന്‍ ലോകോത്തര ബൗളറാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കാലമത്രയും അശ്വിന്‍ മികവാര്‍ന്ന ബൗളിങ് കാഴ്ച്ചവെച്ചു. എന്നാല്‍ ബാറ്റിങ് മികവില്‍ അശ്വിന്‍ ഇനിയും മെച്ചപ്പെടണം, ശാസ്ത്രി അറിയിച്ചു.
എന്തായാലും രണ്ടാം ടെസ്റ്റില്‍ അശ്വിന് പകരം ജഡേജ ടീമില്‍ കളിക്കുമെന്ന സൂചന ഇദ്ദേഹം നല്‍കിയിട്ടുണ്ട്.

Most Read: കോലി നാട്ടില്‍ മാത്രം പുലിയോ? ലോക ചാംപ്യന്‍ഷിപ്പിലെ ഞെട്ടിക്കുന്ന കണക്കുകള്‍, മായങ്കിനും താഴെ!

വാലറ്റക്കാർക്ക് എതിരെ

'അടുത്ത മത്സരത്തില്‍ ടീമിലെ സ്പിന്നര്‍ക്ക് എന്തുമാത്രം റോളുണ്ടെന്ന് ആദ്യം തീരുമാനിക്കും. മത്സരത്തില്‍ എത്ര ഓവറുകള്‍ ഇദ്ദേഹം എറിയും. നാലാം, അഞ്ചാം ദിനങ്ങളിലേക്ക് കടക്കുമ്പോള്‍ ഈ താരമെങ്ങനെ ടീമിന് മുതല്‍ക്കൂട്ടാവും. രണ്ടാം ഇന്നിങ്‌സില്‍ സ്പിന്നര്‍ക്കുള്ള പ്രസക്തി. ബാറ്റിങ് മികവ്, ഫീല്‍ഡിങ് മികവ്, ശാരീരികക്ഷമത എന്നിവയെല്ലാം വിലയിരുത്തപ്പെടും', ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. വെല്ലിങ്ടണ്‍ ടെസ്റ്റ് മുന്‍നിര്‍ത്തി ന്യൂസിലാന്‍ഡ് ടീമിലെ വാലറ്റക്കാര്‍ക്ക് എതിരെ എങ്ങനെ ബൗള്‍ ചെയ്യണമെന്നതിനെ കുറിച്ചും ടീം ധാരണയിലെത്തിയതായി രവി ശാസ്ത്രി പറഞ്ഞു.

Story first published: Friday, February 28, 2020, 17:28 [IST]
Other articles published on Feb 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+