For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യയുടെ സ്പിന്‍ കെണി 'ഏറ്റില്ല', കരുത്തോടെ ന്യൂസീലന്‍ഡ് മുന്നോട്ട്, മികച്ച നിലയില്‍

കാണ്‍പൂര്‍: ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ശക്തമായി തിരിച്ചടിച്ച് ന്യൂസീലന്‍ഡ്. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് 345 എന്ന ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് രണ്ടാം ദിനം കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 129 റണ്‍സെന്ന നിലയിലാണ്. 10 വിക്കറ്റുകള്‍ കൈയിലിരിക്കെ 216 റണ്‍സിന് മാത്രം പിന്നിലാണ് സന്ദര്‍ശകര്‍. വില്‍ യങ് (75), ടോം ലാദം (50) എന്നിവര്‍ അര്‍ധ സെഞ്ച്വറിയോടെ ക്രീസിലുണ്ട്. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ്, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊന്നും രണ്ടാം ദിനം ഒന്നും ചെയ്യാനായില്ലെന്ന് പറയാം.

IND vs NZ 1st Test Day 1-Iyer, Jadeja take India to 258/4 at Stumps | Oneindia Malaylam

നാല് വിക്കറ്റ് നഷ്ടത്തില്‍ 258 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യക്ക് സ്‌കോര്‍ബോര്‍ഡ് 345ലേക്കെത്തിയപ്പോഴേക്കും എല്ലാവരേയും നഷ്ടമാവുകയായിരുന്നു. ശ്രേയസ് അയ്യരുടെ സെഞ്ച്വറി പ്രകടനമാണ് (105) ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ശുഭ്മാന്‍ ഗില്‍ (52),രവീന്ദ്ര ജഡേജ (50) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനവും ഇന്ത്യക്ക് കരുത്തായി. എന്നാല്‍ മധ്യനിരയും വാലറ്റവും നിരാശപ്പെടുത്തിയതോടെ ഇന്ത്യ 345ലേക്ക് ഒതുങ്ങുകയായിരുന്നു.

രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തിലേ തന്നെ രവീന്ദ്ര ജഡേജയെ നഷ്ടമായി. വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ (1), അക്ഷര്‍ പട്ടേല്‍ (3) എന്നിവര്‍ പ്രതീക്ഷക്കൊത്ത് ഉയരാതിരുന്നത് ഇന്ത്യയുടെ സ്‌കോറിനെ ബാധിച്ചു. ആര്‍ അശ്വിന്‍ (38) ഭേദപ്പെട്ട പ്രകടനം നടത്തി. ഉമേഷ് യാദവ് (10) പുറത്താവാതെ നിന്നു. ടിം സൗത്തി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ കെയ്ല്‍ ജാമിസന്‍ മൂന്നും അജാസ് പട്ടേല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി.

ind-nz

ന്യൂസീലന്‍ഡിനായി ടോം ലാദവും വില്‍ യങ്ങുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. ഒരോവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ ഒരു റണ്‍സെന്ന നിലയിലാണ് ന്യൂസീലന്‍ഡുള്ളത്. ഇന്ത്യയുടെ സ്പിന്‍ ബൗളര്‍മാരുടെ പ്രകടനം നിര്‍ണ്ണായകമാവും. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും രവീന്ദ്ര ജഡേജയും തിളങ്ങിയാല്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് പ്രതീക്ഷിച്ച തുടക്കം ലഭിച്ചില്ല. ഇടവേളക്ക് ശേഷം ഇന്ത്യയുടെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ട മായങ്ക് അഗര്‍വാളിന് പ്രതീക്ഷക്കൊത്തുയരാനായില്ല. 28 പന്തുകള്‍ നേരിട്ട് 13 റണ്‍സാണ് മായങ്ക് നേടിയത്. സ്വിങ് ബോളില്‍ പ്രയാസപ്പെട്ട മായങ്ക് കെയ്ല്‍ ജാമിസന് മുന്നിലാണ് കുടുങ്ങിയത്. ശുഭ്മാന്‍ ഗില്‍ (52) അര്‍ധ സെഞ്ച്വറിയോടെ തിളങ്ങി. 93 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെയാണ് ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനം.

ചേതേശ്വര്‍ പുജാര (26) ഇന്ത്യയുടെ ബാറ്റിങ് നിരയുടെ നട്ടെല്ലാണ്. ഏറെ നാളുകളായി മോശം ഫോമിലായിരുന്ന പുജാരക്ക് മികവ് കാട്ടാനുള്ള സുവര്‍ണ്ണാവസരമായിരുന്നു ഇത്. എന്നാല്‍ മുതലാക്കാനായില്ല. നിലയുറപ്പിക്കാനായെങ്കിലും വലിയ സ്‌കോര്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയും നിരാശപ്പെടുത്തി. 63 പന്തുകള്‍ നേരിട്ട് ആറ് ബൗണ്ടറികള്‍ ഉള്‍പ്പെടെ നേടി രഹാനെ വലിയ പ്രതീക്ഷ നല്‍കിയെങ്കിലും 35 റണ്‍സില്‍ പുറത്തായി. കെയ്ല്‍ ജാമിസന് മുന്നില്‍ത്തന്നെയാണ് രഹാനെയും വീണത്. സമീപകാലത്തായി മോശം ഫോമിലുള്ള രഹാനെക്ക് ഇൗ പരമ്പര വളരെ നിര്‍ണ്ണായകമാണ്. തിളങ്ങാനാവാത്ത പക്ഷം രഹാനെയെ ഇന്ത്യ ടെസ്റ്റ് ടീമില്‍ നിന്നും അധികം വൈകാതെ പുറത്താക്കിയേക്കും.

shreyasiyer

ശ്രേയസ് അയ്യരുടെ പ്രകടനം രഹാനെക്ക് വലിയ ഭീഷണി തന്നെയാണ്. സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തിയാല്‍ രഹാനെയുടെ ടീമിലെ സ്ഥാനം തെറിക്കാനുള്ള സാധ്യത കൂടുതലാണ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ വലിയ ഇടവേളക്ക് ശേഷം പ്ലേയിങ് 11ലേക്കെത്തിയ വൃദ്ധിമാന്‍ സാഹയുടെ അവസാന ടെസ്റ്റ് പരമ്പരയായി ഇത് മാറാന്‍ സാധ്യതയുണ്ട്. 37കാരനായ സാഹക്ക് ഇനിയും ടീമില്‍ ഇടം നേടുക പ്രയാസമാണ്. കെ എസ് ഭരതിനെപ്പോലെയുള്ള യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരേണ്ടത് ഇന്ത്യക്ക് അത്യാവശ്യമാണ്. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയുമാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

Story first published: Friday, November 26, 2021, 17:28 [IST]
Other articles published on Nov 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+