വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കറക്കി വീഴ്ത്തി സ്പിന്നര്‍മാര്‍, 49 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്, ഗില്ലിന്റെ വിക്കറ്റ് നഷ്ടമായി

കാണ്‍പൂര്‍: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. സ്പിന്നര്‍മാര്‍ മൂന്നാം ദിനം മികവ് കാട്ടിയപ്പോള്‍ കിവീസ് ബാറ്റിങ് നിര കറങ്ങി വീണു. ഇന്ത്യയുടെ 345 റണ്‍സെന്ന ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടര്‍ന്നിറങ്ങിയ സന്ദര്‍ശകര്‍ 296 റണ്‍സിനാണ് പുറത്തായത്. ഇന്ത്യക്ക് 49 റണ്‍സിന്റെ ലീഡാണ് നേടിയെടുക്കാനായത്. അക്ഷര്‍ പട്ടേല്‍ ഇന്ത്യക്കായി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ മൂന്നും ഉമേഷ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 14 റണ്‍സെന്ന നിലയിലാണ്. ഒരു റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിനെ കെയ്ല്‍ ജാമിസന്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. ചേതേശ്വര്‍ പുജാര (9), മായങ്ക് അഗര്‍വാള്‍ (4) എന്നിവരാണ് ക്രീസില്‍. ഒമ്പത് വിക്കറ്റ് ശേഷിക്കെ 63 റണ്‍സ് ലീഡ് ഇന്ത്യക്കുണ്ട്.

വിക്കറ്റ് നഷ്ടപ്പെടാതെ 129 റണ്‍സെന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ന്യൂസീലന്‍ഡിന്റെ കൂട്ടുകെട്ട് ആര്‍ അശ്വിനാണ് പൊളിച്ചത്. വില്‍ യങ് (89) പുറത്താവുമ്പോള്‍ 151 റണ്‍സ് കിവീസ് സ്‌കോര്‍ബോര്‍ഡിലുണ്ടായിരുന്നു. ടോം ലാദം (95) സെഞ്ച്വറിക്ക് അഞ്ച് റണ്‍സകലെ വീണു. കെയ്ന്‍ വില്യംസന്‍ (18),റോസ് ടെയ്ലര്‍ (11), ഹെന്‍ റി നിക്കോള്‍സ് (2), ടോം ബ്ലന്‍ഡല്‍ (13) എന്നിവരെയെല്ലാം ചെറിയ സ്‌കോറില്‍ മടക്കാനായതാണ് ഇന്ത്യക്ക് കരുത്തായത്. 145 റണ്‍സിനിടക്കാണ് ന്യൂസീലന്‍ഡിന്റെ അവസാന ഒമ്പത് വിക്കറ്റുകളും വീണത്.

ind-nz12

ഇന്ത്യയുടെ പേരുകേട്ട ബൗളിങ് നിര രണ്ടാം ദിനം ഒന്നുമല്ലാതെയായിപ്പോകുന്ന അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ക്ക് മികച്ച ടേണ്‍ പിച്ചിലുണ്ടെങ്കിലും രണ്ടാം ദിനം മൂന്നാം സെക്ഷന്‍ മുതല്‍ കാര്യമായ ടേണ്‍ ലഭിച്ചില്ലെന്ന് പറയാം. ആര്‍ അശ്വിന്‍,രവീന്ദ്ര ജജഡേജ,അക്ഷര്‍ പട്ടേല്‍ എന്നിവര്‍ക്കൊന്നും ഒന്നും ചെയ്യാനായില്ല. പേസര്‍മാരായ ഇഷാന്ത് ശര്‍മക്കും ഉമേഷ് യാദവിനും കാര്യമായ വെല്ലുവിളി ന്യൂസീലന്‍ഡിനുയര്‍ത്താനായില്ല.

ന്യൂസീലന്‍ഡ് പേസര്‍ ടിം സൗത്തി അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ പിച്ചിലാണ് ഇന്ത്യയുടെ ബൗളിങ് നിര ഒരു വിക്കറ്റ് പോലും നേടാനാവാതെ രണ്ടാം ദിനം പ്രയാസപ്പെട്ടത്. അശ്വിന്‍ 17 ഓവറും ജഡേജ 14 ഓവറും അക്ഷര്‍ 10 ഓവറും രണ്ടാം ദിനം എറിഞ്ഞെങ്കിലും ഒരു വിക്കറ്റ് പോലും നേടാനായില്ല. എന്നാല്‍ ഇവിടെ നിന്നെല്ലാം പാഠം ഉള്‍ക്കൊണ്ട ഇന്ത്യന്‍ ബൗളര്‍മാര്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യക്ക് ലീഡ് നേടിക്കൊടുത്തത്.

നേരത്തെ ടോസ് നേടിയ ഇന്ത്യയെ തട്ടകത്തില്‍ 345 എന്ന സ്‌കോറിലേക്ക് ന്യൂസീലന്‍ഡ് ഒതുക്കുകയായിരുന്നു. രോഹിത് ശര്‍മ,വിരാട് കോലി,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവരൊന്നും ഇല്ലാതെ ഇറങ്ങിയ ഇന്ത്യക്ക് തുടക്കം മുതല്‍ തിരിച്ചടി നേരിടേണ്ടി വന്നുവെന്ന് പറയാം. ബാറ്റിങ് നിരയില്‍ പ്രതീക്ഷിച്ച താരങ്ങളൊന്നും മികവിനൊത്ത് ഉയര്‍ന്നില്ല.

ind-nz11

അരങ്ങേറ്റ താരം ശ്രേയസ് അയ്യരുടെ (105) പ്രകടനമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 171 പന്തുകള്‍ നേരിട്ട് 13 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെട്ട ക്ലാസിക് ഇന്നിങ്‌സ് തന്നെയാണ് ശ്രേയസ് കാഴ്ചവെച്ചത്. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (52),രവീന്ദ്ര ജഡേജ (50) എന്നിവര്‍ അര്‍ധ സെഞ്ച്വറിയും നേടി തിളങ്ങി. വൃദ്ധിമാന്‍ സാഹ (1),അക്ഷര്‍ പട്ടേല്‍ (3) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനാവാത്തത് ടീമിന് തിരിച്ചടിയായി. സീനിയര്‍ താരങ്ങളായ ചേതേശ്വര്‍ പുജാര (26),അജിന്‍ക്യ രഹാനെ (35) എന്നിവരില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും രണ്ട് പേര്‍ക്കും വലിയൊരു ഇന്നിങ്‌സ് കാഴ്ചവെക്കാനായില്ല.

സമീപകാലത്തായി രണ്ട് പേരും മോശം ഫോമിലാണ്. ഈ പരമ്പരയില്‍ തിളങ്ങാത്ത പക്ഷം അധികനാള്‍ ടീമില്‍ തുടരില്ലെന്നുറപ്പ്. രണ്ടാം ഇന്നിങ്‌സിലെ ഇവരുടെ പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമാവും. ഓപ്പണിങ്ങില്‍ മായങ്ക് അഗര്‍വാളും (13) നിരാശപ്പെടുത്തി. ന്യൂസീലന്‍ഡിനായി ടിം സൗത്തി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ കെയ്ല്‍ ജാമിസന്‍ മൂന്നും അജാസ് പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 2013ന് ശേഷം ഇന്ത്യയില്‍ ഒരു ടീമും ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ആ ചരിത്രം ന്യൂസീലന്‍ഡിന് തിരുത്താനാവുമോയെന്ന് കണ്ടറിയാം.

Story first published: Saturday, November 27, 2021, 17:06 [IST]
Other articles published on Nov 27, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X