വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: പടിക്കല്‍ കലമുടച്ച് ഇന്ത്യ, പൊരുതി സമനില നേടി ന്യൂസീലന്‍ഡ്, വിലപ്പെട്ട പോയിന്റ് നഷ്ടം

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസീലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍. ഇന്ത്യ മുന്നോട്ടുവെച്ച 284 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെന്ന നിലയില്‍ പൊരുതുനിന്ന് സമനില നേടുകയായിരുന്നു.രചിന്‍ രവീന്ദ്രയുടെയും (91 പന്തില്‍ 18*) അജാസ് പട്ടേലിന്റെയും (23 പന്തില്‍ 2) അവസാന വിക്കറ്റ് ചെറുത്തുനില്‍പ്പാണ് ഇന്ത്യക്ക് ജയം നിഷേധിച്ചത്. ഇതോടെ രണ്ട് മത്സര പരമ്പരയിലെ മുംബൈയില്‍ നടക്കുന്ന രണ്ടാം മത്സരം നിര്‍ണ്ണായകമാവും. ജയം നേടാനാവാതെ പോയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ വിലപ്പെട്ട പോയിന്റുമാണ് ഇന്ത്യ നഷ്ടപ്പെടുത്തിയത്.

അഞ്ചാം ദിനത്തില്‍ മികച്ച തുടക്കം ന്യൂസീലന്‍ഡിന് ലഭിച്ചെങ്കിലും മൂന്നാം സെക്ഷനില്‍ കളം വാണ ഇന്ത്യയുടെ സ്പിന്നര്‍മാര്‍ ഒരു ഘട്ടത്തില്‍ ഇന്ത്യക്ക് വിജയ പ്രതീക്ഷ നല്‍കി.മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന മികച്ച നിലയില്‍ നിന്നാണ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 165 എന്ന നിലയിലേക്ക് സന്ദര്‍ശകരെത്തിയത്.മധ്യനിര ബാറ്റ്‌സ്മാന്‍മാരെ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ വട്ടം കറക്കിയെന്ന് പറയാം. ഓപ്പണര്‍ ടോം ലാദം (52) മാത്രമാണ് ന്യൂസീലന്‍ഡിനായി ഭേദപ്പെട്ട പ്രകടനം നടത്തിയത്. 146 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറിയടക്കം നേടിയ മനോഹര ഇന്നിങ്‌സിന് അശ്വിനാണ് അവസാനമിട്ടത്.

ind-nz16

വില്യം സോമര്‍വില്ലി (36),കെയ്ന്‍ വില്യംസന്‍ (24),റോസ് ടെയ്‌ലര്‍ (2),ഹെന്റി നിക്കോള്‍സ് എന്നിവരെയെല്ലാം കൃത്യമായ ഇടവേളകളില്‍ മടക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. ആദ്യ ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് തിളങ്ങിയ ജഡേജ പന്തുകൊണ്ട് തിളങ്ങിയില്ല. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റുകൊണ്ട് നിരാശപ്പെടുത്തിയ അദ്ദേഹം പന്തുകൊണ്ട് അതിന് പ്രായശ്ചിതം ചെയ്തു. ജഡേജ നാല് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ആര്‍ അശ്വിന്‍ മൂന്നും അക്ഷര്‍ പട്ടേല്‍,ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ന്യൂസീലന്‍ഡ് പൊരുതിനേടിയ ജയം തന്നെയാണിത്.

നാലാം ദിനത്തിന്റെ അവസാന സമയത്ത് ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ന്യൂസീലന്‍ഡിന് വില്‍ യങ്ങിന്റെ (2) വിക്കറ്റാണ് നഷ്ടമായത്. ആര്‍ അശ്വിന്‍ യങ്ങിനെ എല്‍ബിയില്‍ കുടുക്കുകയായിരുന്നു. പന്ത് സ്റ്റംപില്‍ നിന്ന് തിരഞ്ഞുപോവുകയായിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ റിവ്യൂ നല്‍കാത്തതിനാല്‍ യങ്ങിന്റെ റിവ്യൂ തീരുമാനം അംപയര്‍മാര്‍ നിരസിക്കുകയായിരുന്നു. ഇതോടെ നിര്‍ണ്ണായകമായ വിക്കറ്റ് തന്നെയാണ് ഇന്ത്യക്ക് ലഭിച്ചത്. ആദ്യ ഇന്നിങ്സില്‍ അര്‍ധ സെഞ്ച്വറി നേടിയ താരമാണ് യങ്.

ind-nz15

രണ്ടാം ഇന്നിങ്സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെന്ന നിലയില്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്താണ് 284 റണ്‍സ് വിജയലക്ഷ്യം ന്യൂസീലന്‍ഡിന് മുന്നില്‍വെച്ചത്. ആദ്യ ഇന്നിങ്സില്‍ നേടിയ 49 റണ്‍സിന്റെ ലീഡും രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയെ തുണച്ചു. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റിങ് നിര കൂട്ടത്തകര്‍ച്ച നേരിട്ടു. മായങ്ക് അഗര്‍വാള്‍ (17),ശുഭ്മാന്‍ ഗില്‍ (1),ചേതേശ്വര്‍ പുജാര (22),അജിന്‍ക്യ രഹാനെ (4), എന്നിവരെല്ലാം നിരാശപ്പെടുത്തി. അതിവേഗം റണ്‍സുയര്‍ത്താനുള്ള ശ്രമമാണ് പാളിയത്.

എന്നാല്‍ ശ്രേയസ് അയ്യര്‍ (65),വൃദ്ധിമാന്‍ സാഹ (61*) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനം ഇന്ത്യക്ക് നിര്‍ണ്ണായകമായി. പരിക്കിന്റെ വെല്ലുവിളിയേയും സമ്മര്‍ദ്ദത്തേയും അതിജീവിച്ച് ക്ലാസിക്കല്‍ അര്‍ധ സെഞ്ച്വറി തന്നെയാണ് അദ്ദേഹം നേടിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയും ശ്രേയസ് നേടിയിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ത്തന്നെ സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ശ്രേയസ്. രവീന്ദ്ര ജഡേജ (0) രണ്ടാം ഇന്നിങ്സില്‍ നിരാശപ്പെടുത്തി. അക്ഷര്‍ പട്ടേല്‍ (28*) പുറത്താവാതെ നിന്നു.ന്യൂസീലന്‍ഡിനായി ടിം സൗത്തി,കെയ്ല്‍ ജാമിസന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ ഒരു വിക്കറ്റും നേടി.

ind-nz

ടോസിന്റെ ആനുകൂല്യത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിങ്സില്‍ 345 റണ്‍സാണ് നേടിയത്. ശ്രേയസ് അയ്യര്‍ (105) സെഞ്ച്വറി നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ (52),രവീന്ദ്ര ജഡേജ എന്നിവര്‍ (50) അര്‍ധ സെഞ്ച്വറിയും നേടി.ആര്‍ അശ്വിന്‍ (38) ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (35),വൈസ് ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര (26) എന്നിവര്‍ നിരാശപ്പെടുത്തി. വൃദ്ധിമാന്‍ സാഹക്കും (1) കാര്യമായൊന്നും ചെയ്യാനായില്ല. ന്യൂസീലന്‍ഡിനായിം ടി സൗത്തി അഞ്ചും ജാമിസന്‍ മൂന്നും അജാസ് പട്ടേല്‍ രണ്ടും വിക്കറ്റുകള്‍ നേടി.

മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡിന് ഒന്നാം വിക്കറ്റില്‍ 151 റണ്‍സിന്റെ കൂട്ടുകെട്ട് ലഭിച്ചെങ്കിലും പിന്നീടങ്ങോട്ട് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ കളം വാണു. അക്ഷര്‍ പട്ടേല്‍ അഞ്ചും ആര്‍ അശ്വിന്‍ മൂന്നും വിക്കറ്റ് നേടിയപ്പോള്‍ ഉമേഷ് യാദവും രവീന്ദ്ര ജഡേജയും ഓരോ വിക്കറ്റും സ്വന്തമാക്കി. ടോം ലാദം (95),വില്‍ യങ് (89) എന്നിവരുടെ പ്രകടനമാണ് സന്ദര്‍ശകര്‍ക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. കെയ്ന്‍ വില്യംസന്‍ (18),റോസ് ടെയ്ലര്‍ (11),ഹെന്‍ റി നിക്കോള്‍സ് (2),ടോം ബ്ലന്‍ഡല്‍ (13) എന്നിവരെല്ലാം നിരാശപ്പെടുത്തി.

Story first published: Monday, November 29, 2021, 16:56 [IST]
Other articles published on Nov 29, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X