Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിരാട് കോലിക്ക് സെഞ്ചുറി, രഹാനെയ്ക്ക് ഫിഫ്റ്റി... തട്ടിയും മുട്ടിയും ഇന്ത്യ ഒന്നാം ദിനം സ്വന്തമാക്കി

ഇന്‍ഡോര്‍: ഈ പരമ്പരയിലെ ആദ്യത്തെ സെഞ്ചുറിയോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്‍ഡോര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യയുടേതാക്കി. 184 പന്തില്‍ 10 ബൗണ്ടറികളോടെയാണ് കോലിയുടെ സെഞ്ചുറി. അര്‍ധസെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ അജിന്‍ക്യ രഹാനെ 2000 റണ്‍സ് തികച്ച രഹാനെയും ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങി.

Read Also: ഗംഭീര്‍ കളിച്ച 2 ടെസ്റ്റുകള്‍ക്കിടയില്‍ എത്ര റെക്കോര്‍ഡുകള്‍.. മാറ്റങ്ങള്‍... തുള്ളിച്ചാടി ഫാന്‍സ്!

ഇന്ത്യയ്ക്ക് വേണ്ടി പൂജാര 41ഉം ഗംഭീര്‍ 29ഉം റണ്‍സടിച്ചു. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2 - 0 ന് മുന്നിലാണ്. ഇന്ത്യ - ന്യൂസിലന്‍ഡ് മൂന്നാം ടെസ്റ്റിലെ ഒന്നാം ദിവസത്തെ കാഴ്ചകളിലേക്ക്.

വിരാട് കോലിക്ക് സെഞ്ചുറി

വിരാട് കോലിക്ക് സെഞ്ചുറി

ഇന്ത്യ - ന്യൂസിലന്‍ഡ് പരമ്പരയിലെ ആദ്യത്തെ സെഞ്ചുറിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്‍ഡോറില്‍ കുറിച്ചത്. 184 പന്തില്‍ 10 ബൗണ്ടറികളോടെയാണ് കോലിയുടെ സെഞ്ചുറി. 2013ന് ശേഷം ആദ്യമായിട്ടാണ് കോലി ഇന്ത്യയില്‍ സെഞ്ചുറിയടിക്കുന്നത്.

രഹാനെയ്ക്ക് ഫിഫ്റ്റി

രഹാനെയ്ക്ക് ഫിഫ്റ്റി

ടെസ്റ്റ് ക്രിക്കറ്റില്‍ അജിന്‍ക്യ രഹാനെ 2000 റണ്‍സ് തികച്ചു. മികച്ച ഒരു ഫിഫ്റ്റിയോടെ കോലിക്കൊപ്പം 100 സെഞ്ചുറി പാര്‍ട്ണര്‍ഷിപ്പും രഹാനെ പൂര്‍ത്തിയാക്കി.

ഫിഫ്റ്റി കടന്ന് വിരാട് കോലി

ഫിഫ്റ്റി കടന്ന് വിരാട് കോലി

മോശം ഫോമില്‍ കളിക്കുകയായിരുന്ന വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ പ്രത്യേകത. 108 പന്തില്‍ 5 ബൗണ്ടറികള്‍ സഹിതമാണ് കോലി ഈ പരമ്പരയിലെ ആദ്യത്തെ 50 തികച്ചത്.

പൂജാര 41

പൂജാര 41

108 പന്തില്‍ 41 റണ്‍സെടുത്ത പൂജാരയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് ചായയ്ക്കും ലഞ്ചിനും ഇടയില്‍ നഷ്ടമായത്.

ഗംഭീറിന്റെ തിരിച്ചവരവ്

ഗംഭീറിന്റെ തിരിച്ചവരവ്

കാത്ത് കാത്ത് കിട്ടിയ അവസരം അടിച്ചുപൊളിച്ച് ആഘോഷിക്കാനായിരുന്നു ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ തീരുമാനം. ഹെന്റിയുടെ ബൗണ്‍സുകളെ ലെഗ് സൈഡില്‍ സിക്‌സറുകള്‍ക്ക് പറത്തിയാണ് ഗംഭീര്‍ രണ്ടക്കം കടന്നത്.

വീജയ് പക്ഷേ നിരാശപ്പെടുത്തി

വീജയ് പക്ഷേ നിരാശപ്പെടുത്തി

പക്ഷേ ഗംഭീറിനൊപ്പം ഓപ്പണ്‍ ചെയ്ത വിജയ് നിരാശപ്പെടുത്തി. മികച്ച രണ്ട് ഷോട്ടുകള്‍ കളിച്ചെങ്കിലും വിജയ് 10 റണ്‍സിന് പുറത്തായി. ജീതന്‍ പട്ടേലിനായിരുന്നു വിക്കറ്റ്.

കരുണ്‍ നായര്‍ കരയില്‍ തന്നെ

കരുണ്‍ നായര്‍ കരയില്‍ തന്നെ

പരിചയസമ്പന്നനായ ഓപ്പണര്‍ ഗൗതം ഗംഭീറിനെ കളത്തില്‍ ഇറക്കാന്‍ വിരാട് കോലി തീരുമാനിച്ചപ്പോള്‍ കരയിലായത് മലയാളി താരം കരുണ്‍ നായര്‍. രാഹുലിനും ധവാനും പരിക്കേറ്റതോടെയാണ് കരുണിന് ഇന്ത്യന്‍ ടീമിലേക്ക് വിളി വന്നത്.

കോലിക്ക് ഹാട്രിക്ക്

കോലിക്ക് ഹാട്രിക്ക്

തുടര്‍ച്ചയായ മൂന്നാമത്തെ ടോസാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ന്യൂസിലന്‍ഡിനെതിരെ നേടിയത്. ഹാട്രിക്. മൂന്ന് തവണയും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തിരുമാനിച്ചു. ആദ്യത്തെ രണ്ട് ടെസ്റ്റും ജയിച്ചു.

Story first published: Saturday, October 8, 2016, 17:16 [IST]
Other articles published on Oct 8, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+